Image

നന്തന്‍കോട്‌ കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ രാജ്‌ അപകടനില തരണം ചെയ്‌തു

Published on 10 February, 2018
നന്തന്‍കോട്‌ കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ രാജ്‌ അപകടനില തരണം ചെയ്‌തു

തിരുവനന്തപുരം നന്തന്‍കോട്‌ കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വച്ച്‌ ആഹാരം കഴിക്കുന്നതിനിടെയാണ്‌ അപസ്‌മാര ബാധയേത്തുടര്‍ന്ന്‌ ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിച്ചിച്ചത്‌. ദിവസങ്ങളായി വെന്റിലേറ്ററില്‍ തുടര്‍ന്ന കേഡല്‍ ആദ്യം മരുന്നുകളോട്‌ പ്രതികരിച്ചിരുന്നില്ല.

പൂര്‍ണമായും അബോധാവസ്ഥയിലായിരുന്ന കേഡലിന്‌ ന്യൂമോണിയ ബാധിച്ച്‌ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടിരുന്നു. 

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‌ കേഡലിനെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേയ്‌ക്ക്‌ മാറ്റി. ഇപ്പോള്‍ മരുന്നുകളോട്‌ കേഡലിന്റെ ശരീരം പ്രതികരിച്ചുതുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഴിഞ്ഞ ഏപ്രില്‍ അഞ്ചിന്‌  മാതാപിതാക്കളും സഹോദരിയുമടക്കം നാല്‌ പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ജീന്‍സണ്‍ രാജിനെ കഴിഞ്ഞയാഴ്‌ച പുലര്‍ച്ചെയാണ്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌. വായില്‍ നിന്ന്‌ നുരയും പതയും വന്ന നിലയിലാണ്‌ ജയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്‌. ആഹാരത്തോട്‌ അമിതമായ ആസക്തിയാണ്‌ ഇയാള്‍ക്ക്‌ എന്നും പറയപ്പെടുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക