Image

പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിച്ചേക്കും

Published on 10 February, 2018
പോള്‍ ആറാമന്‍ മാര്‍പാപ്പയെ  ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിച്ചേക്കും
രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പയെ ഈ ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിച്ചേക്കും 

ഇറ്റലിയില്‍, അഞ്ചാം മാസത്തില്‍ മാരകമായ രോഗമുണ്ടായിരുന്ന ഗര്‍ഭസ്ഥശിശു, പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാര്‍ഥന വഴി പൂര്‍ണ ആരോഗ്യവതിയായി ജനിച്ചതിനെ തുടര്‍ന്നാണു രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാന്‍ സാധ്യതയുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

കലിഫോര്‍ണിയയില്‍ ഗുരുതരമായ മസ്തിഷ്‌ക തകരാര്‍ ഉണ്ടായിരുന്ന ഗര്‍ഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക