Image

ചെങ്ങന്നൂരില്‍ വിഷ്ണു നാഥിനു ജയസാധ്യതയില്ല; മികച്ച സ്ഥാനാര്‍ഥി വേണമെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം

Published on 10 February, 2018
ചെങ്ങന്നൂരില്‍ വിഷ്ണു നാഥിനു ജയസാധ്യതയില്ല; മികച്ച സ്ഥാനാര്‍ഥി വേണമെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം
ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ പി.സി. വിഷ്ണു നാഥിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നു കാട്ടി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയറുമായ ജോര്‍ജ് ഏബ്രഹാം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, സാം പിത്രോഡ തുടങ്ങിയവര്‍ക്ക് കത്തയച്ചു.

സി.പി.എം എം.എല്‍.എ. കെ.കെ രാമചന്ദ്രന്‍ നായര്‍ നിര്യാതനായ ഒഴിവിലാണു ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞ തവണ സി.പി.എം 52,880 വോട്ടും കോണ്‍ഗ്രസിലെ വിഷ്ണു നാഥ് 44,897വോട്ടും ബി.ജെ.പിയിലെ പി.എസ്. ശ്രീധരന്‍ പിള്ള 42,682 വോട്ടും ആണു നേടിയത്.

മൂന്നു പാര്‍ട്ടികളും പ്രസ്റ്റീജ് മത്സരമായാണു ഉപതെരെഞ്ഞെടുപ്പിനെ കാണുന്നത്.

അടുത്ത ദിവസങ്ങളില്‍ താന്‍ ചെങ്ങന്നുരില്‍ ഉണ്ടായിരുന്നുവെന്നും, പരിചയക്കാരുടെയും, സുഹ്രുത്തുക്കളുടെയുമൊക്കെ അഭിപ്രായം കേട്ട ശേഷമാണു ഈ കത്ത് എഴുതുന്നതെന്നും ദീര്‍ഘകാലം ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറിയും പ്രസിഡന്റും ചെയര്‍മാനുമായിരുന്ന ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. വിഷ്ണു നാഥ് വിജയിക്കില്ലെന്ന പൊതു അഭിപ്രായമാണു താന്‍ കണ്ടത്.

സംസ്ഥാനത്തോ, ദേശീയ തലത്തിലോ നേത്രുത്വമെന്ന ലക്ഷ്യമുള്ള വിഷ്ണുനാഥ്, എം.എ.എല്‍.എ എന്ന നിലയില്‍ കാര്യമായ പ്രവര്‍ത്തനനങ്ങള്‍ നടത്തുകയോ നേട്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നാണു പൊതു അഭിപ്രായം. അതാണു കഴിഞ്ഞ തവണ തോല്‍ക്കാനും കാരണം. പ്രാദേശിക കാര്യങ്ങള്‍ക്കപ്പുറം വലിയ കാര്യങ്ങളാണു വിഷ്ണു നാഥിന്റെ ലക്ഷ്യമെന്നു ജനങ്ങള്‍ പറയുന്നു.

അനുദിനം ശക്തി പ്രാപിക്കുക്കുകയും റൂട്ട് മാര്‍ച്ചും മറ്റും നടത്തി ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ വിഷ്ണുനാഥ് തയ്യാറാവുന്നില്ല എന്നു ന്യൂന പക്ഷ വിഭാങ്ങളില്‍ ആശങ്കയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെപറ്റിയും ഇതു തന്നെയാണു അഭിപ്രായം. വികസന കാരയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേത്രുത്വത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് കേരളത്തില്‍ തോറ്റതിനു ഒരു കാരണവും ഇതാണ്.

കഴിഞ്ഞ തവണ ബി.ജെ.പി. ചെങ്ങന്നുരില്‍ വിജയത്തിനടുത്ത് എത്തിയതാണ്. ബി.ജെ.പി വിജയം പേടിച്ച് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവസാന നിമിഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്യുകയായിരുന്നു. വിഷ്ണു നാഥ് സ്ഥാനാര്‍ഥിയായല്‍ അതു തന്നെ ആവര്‍ത്തിക്കും. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കേരളത്തില്‍ സെക്കുലര്‍ ആശയങ്ങളെ ശക്തമായി പിന്തൂണക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആണെന്നു പരക്കെ കരുതപ്പെടുന്നു.
മണ്ഡലം തിരിച്ചു പിടിക്കണമെങ്കില്‍ വിഷ്ണു നാഥിനു പകരം സ്ഥാനാര്‍ഥി വേണം. തനിക്ക് വിഷ്ണുനാഥിനോടു വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല.

പ്രാദേശിക തലത്തില്‍ തന്നെ സമര്‍ഥരായ നേതാക്കളുണ്ട്. ഡി. വിജയകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് നേതാവും കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ ചാര്‍ലി ഏബ്രഹാം, ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ എബി കുര്യാക്കോസ് എന്നിവരിലൊരാളെയാണു താന്‍ നിര്‍ദേശിക്കുന്നത്.

മറ്റൊരു നിര്‍ദേശം മുന്‍ എം.എല്‍.എശോഭന ജോജിനെ പുനരധിവസിപ്പിക്കുക എന്നതാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും അവര്‍ മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നും ജനം ഓര്‍ക്കുന്നുണ്ട്. പല കാരണത്താലും പാര്‍ട്ടി വിട്ടവരും വിടേണ്ടി വന്നവരും പാര്‍ട്ടിയില്‍ തിരിച്ചു വന്ന ചരിത്രമുള്ളപ്പോള്‍ ശോഭനയെ പരിഗണിക്കാത്തതെന്തെന്നു വ്യക്തമല്ല.

എന്തായാലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്ന് മറ്റുള്ളവരെ പോലെ താനും പ്രതീക്ഷിക്കുന്നു-കത്ത് പറയുന്നു.
Join WhatsApp News
ഡോ.ശശിധരൻ 2018-02-10 20:08:03
പാർട്ടിയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ശ്രീ. ജോർജ് ഏബ്രഹാം ഇത്തരത്തിലുള്ള ഒരു  പരസ്യമായ പതിത പ്രസ്‍താവന ചെയ്‌തത്‌ കോൺഗ്രസ് പാർട്ടിക്കു വളരെയധികം ക്ഷീണം ചെയ്യുന്നതാണ് .കെപിസിസിയിലും ഡിസിസിയിലും ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയത്തെ കുറിച്ച് താങ്കളുടെ വീക്ഷണത്തെക്കുറിച്ചു കത്തെഴുതന്നതു സ്വാഭാവികം . പക്ഷെ കത്തെഴുതിയെന്നത് പരസ്യപ്പെടുത്തുന്നത് അങ്ങേയറ്റത്തെ അസ്വാഭാവികവും അനീതിയുമാണ്.

(ഡോ.ശശിധരൻ)

texan2 2018-02-10 21:24:50
that is the point. Mr G Abraham is not only the chair of secular  INOC. He is also chair of other Chistian organisations. He has to satisfy them too. True colors
secular vargeeyavadhi 2018-02-10 22:20:09
  സെക്കുലർ വർഗീയവാദി .  സെക്കുലർ കോൺഗ്രസിനെ തന്ത്രപൂർവം വർഗീയ കോക്കസ്സിന്റെ കൈപ്പിടിയിൽ ഒതുക്കിയവരിൽ പ്രധാനി. ലേഖനങ്ങൾ ഒക്കെ  വായിച്ചാൽ ഒരു സ്റ്റേറ്റ്സ്മാൻ ന്യൂട്രൽ ഇമ്പ്രെഷൻ ആണെന്ന് നമ്മൾ തെറ്റിദ്ധരിച്ചേക്കും .  കപട സെക്കുലർ വക്താവ്    . Main job now : Hindu bashing article in all dailies, in the name of Modi bashing. Expect more as general election appraoching.
കഷ്ടം 2018-02-10 22:30:53
വേറേ പണിയോ സമയംകളയാനുള്ള മാർഗ്ഗങ്ങളോ ഇല്ലേ? കഷ്ടം!
Congress Man 2018-02-10 23:07:03
ഇതില്‍ എന്തു വര്‍ഗീയത ആണുള്ളത്? വിഷ്ണു നാഥ് ജനകീയനല്ലെന്നും വോട്ടു കിട്ടില്ലെന്നും പറഞ്ഞു. അതു തെറ്റോ?
പിന്നെ ആര്‍.എസ്.എസും കൂട്ടരും റൂട്ട് മാര്‍ച്ച നടഠിയും മറ്റും ജനത്തെ, പ്രത്യേകിച്ചു ന്യുനപക്ഷനങ്ങളെ , പേടിപ്പിക്കുന്നു എന്നു പറഞ്ഞത് ശരിയല്ലേ? കോണ്‍ഗ്രസിന്റെ നയവും ആര്‍.എസ്.എസ്-ബി.ജെ.പിക്കു എതിരല്ലെ? പിന്നെ ഇവിടെ എന്ത് പ്രത്യേകത? ആര്‍.എസ്.എസിനെ ഇപ്പോള്‍ എതിര്‍ത്തില്ലെങ്കില്‍ പിന്നെ എതിര്‍ക്കാനായി എന്നു വരില്ല.
ഈ സെക്കുലര്‍-ക്രിസ്ത്യന്‍ രാജ്യത്തു കിടന്നു മൊഡിക്കും ആര്‍.എസ്. എസിനും വേണ്ടി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് സുഖിക്കില്ലായിരിക്കും. വേണ്ട.
ആര്‍.എസ്.എസിനെ എതിര്‍ത്താല്‍ ഹിന്ദു വിരുദ്ധതയാണെന്നത് വെറും നുണ. ഹിന്ദു മതത്തെ വലച്ചൊടിക്കുന്ന അവരാണു ഹിന്ദു വിരുദ്ധര്‍
ലേഖകന്റെ ക്രാന്തദ്രുഷ്ടിക്കു നമോവാകം. 

renji 2018-02-11 09:18:54
I see real communal feelings coming out the RSS guys about this election who freely live, prosper and worship in America. They beleive  caste superiority. Minorities, OBCs and ST/SCs are less  human beings to them.  when they live in non-Hindu majority countries, they are sure of their minority rights, minority contract rights, discrimination based on religion etc. They raise hell when their religious symbol dishonored or someone criticize their extreme ideology. But when RSS goons invade churches in India or burn Bibles, rape nuns or kill priests, they are very very quiet! Some twisted mindset or clever duplicity!?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക