Image

മധ്യപ്രദേശില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ്‌ ആക്രമണം

Published on 11 February, 2018
മധ്യപ്രദേശില്‍  പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ്‌ ആക്രമണം
ഭോപ്പാല്‍: പരീക്ഷ കഴിഞ്ഞ്‌ സ്‌കൂളില്‍ നിന്ന്‌ വീട്ടിലേക്കു പോകുകയായിരുന്ന പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ്‌ ആക്രമണം. മധ്യപ്രദേശിലെ ഗധസാരിയയിലാണ്‌ സംഭവം . ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ്‌ ആക്രമണം നടത്തിയത്‌ .

മുഖത്തിനു പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല .പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ദിന്‍ഡോരി ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തികേയന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക