Image

മാലിദ്വീപില്‍ ഇടപെടില്ലെന്ന്‌ ഇന്ത്യ

Published on 11 February, 2018
മാലിദ്വീപില്‍ ഇടപെടില്ലെന്ന്‌ ഇന്ത്യ
മാലിദ്വീപില്‍ അറസ്റ്റിലായ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തരോട്‌ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കെ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന്‌ ഇന്ത്യ വ്യക്തമാക്കി. അതേസമയം ആദ്യം ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചു. 

എന്നാല്‍ യുഎന്‍ ഇടപെടല്‍ ആവിശ്യമില്ലെന്നും വിഷയത്തില്‍ ഒത്തു തീര്‍പ്പ്‌ സംഭാഷണത്തിന്‌ മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണെന്നും ചൈന നിലപാട്‌ വ്യക്തമാക്കി. മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന വസ്‌തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. 

കോടതിയുടെ അധികാര പരധിയില്‍ പ്രസിഡന്‍റ്‌ ഇടപെടുന്നത്‌ എതിര്‍ക്കപ്പെടണമെന്ന നിലപാടാണ്‌ ഇന്ത്യ മുന്നോട്ട്‌ വെക്കുന്നത്‌. അതിനാല്‍ ചീഫ്‌ ജസ്റ്റിസിന്‍റെ അധികാരം വീണ്ടെടുക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ നിയമമന്ത്രാലയങ്ങളോട്‌ ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക