Image

സംയുക്ത സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

Published on 11 February, 2018
സംയുക്ത സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു
കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സംയുക്ത സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. (http://emalayalee.com/varthaFull.php?newsId=156962കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദികസമിതിയുടെ തീരുമാനപ്രകാരമാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്.
വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നു സര്‍ക്കുലറിലുണ്ട്.

മേജര്‍ ആര്‍ച്ച് ബിഷപും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുമതലകളുടെ അധിക ഭാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അധികാരവിഭജനം. 

പ്രധാനപ്പെട്ട സമിതികള്‍ വിളിച്ചുചേര്‍ക്കാനും യോഗങ്ങളുടെ അധ്യക്ഷത വഹിക്കാനുമുള്ള ചുമതല സെബാസ്റ്റ്യന്‍ എടയന്ത്രത്തിനായിരിക്കും. സഹായമെത്രാനായ ജോസ് പുത്തന്‍വീടുമായി സഹകരിച്ച് സഭയുടെ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും ചുമതല വഹിക്കുന്നതിനും സെബാസ്റ്റ്യന്‍ എടയന്ത്രത്തിനാണ് അധികാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക