Image

താജ്‌മഹലില്‍ ഡ്രോണുകള്‍ പറത്തിചിത്രങ്ങള്‍ പകര്‍ത്തുന്നതിന്‌ നിരോധനം

Published on 12 February, 2018
താജ്‌മഹലില്‍ ഡ്രോണുകള്‍ പറത്തിചിത്രങ്ങള്‍ പകര്‍ത്തുന്നതിന്‌  നിരോധനം

താജ്‌മഹലിനെ ചുറ്റിപ്പറ്റി ഡ്രോണുകള്‍ പറത്തി ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്‌ നിരോധനം. താജ്‌മഹലിന്റെ ഉള്ളിലും പുറത്തും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ വ്യാപകമായ സാഹചര്യത്തിലാണ്‌ ആഗ്ര പൊലീസിന്റെ നീക്കം. ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഇനി ചിത്രമെടുത്താല്‍ അഴിക്കുള്ളിലാകും.


സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ നിരോധനം. ആളില്ലാ വിമാനം പറത്തി ചിത്രങ്ങള്‍ പകര്‍ത്തിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തതായി സിറ്റി പൊലീസ്‌ സൂപ്രണ്ട്‌ കുന്‍വര്‍ അനുപം സിങ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ ഐ.പി.സി 287, 336, 337, 338 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക