Image

സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത്‌ ആര്‍എസ്‌എസ്‌ മൂന്നുദിവസം കൊണ്ട്‌ ചെയ്യും': ആര്‍എസ്‌എസ്‌ മേധാവി

Published on 12 February, 2018
സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത്‌ ആര്‍എസ്‌എസ്‌ മൂന്നുദിവസം കൊണ്ട്‌ ചെയ്യും': ആര്‍എസ്‌എസ്‌ മേധാവി

സൈന്യം മാസങ്ങള്‍ കൊണ്ട്‌ ചെയ്യുന്ന കാര്യം ചെയ്യാന്‍ ആര്‍.എസ്‌.എസിനു മൂന്നു ദിവസം മതിയെന്ന്‌ ആര്‍എസ്‌എസ്‌ മേധാവി  മോഹന്‍ ഭഗവത്‌. അതിനുള്ള ശക്തി ആര്‍എസ്‌എസിനുണ്ടെന്ന്‌ മോഹന്‍ ഭാഗവത്‌ പറഞ്ഞു.


രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്‌എസിന്‌ കഴിയും. സൈന്യത്തിനുതുല്യമായ അച്ചടക്കമുള്ള സംഘടനയാണ്‌ ആര്‍എസ്‌എഎസ്‌.

ആര്‍എസ്‌എസ്‌ ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല. കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണിത്‌. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും മോഹന്‍ ഭാഗവത്‌ പറഞ്ഞു.

 
Join WhatsApp News
Ninan Mathullah 2018-02-12 06:39:37
Minorities are not in the country RSS envisage and do sacrifice they claim, or minorities will be second class citizens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക