Image

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Published on 12 February, 2018
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

ഭൂമിയിടപാടില്‍ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി  നല്‍കിയ ഹാര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.  പോലീസിനോട് ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്.

ആലഞ്ചേരിക്ക് പുറമെ മറ്റ് മൂന്നു പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക