Image

മകളുടെ സിനിമാ പ്രവേശം: മാധ്യമവാര്‍ത്തകള്‍ക്കെതിരെ നടി രേഖ

Published on 12 February, 2018
 മകളുടെ സിനിമാ പ്രവേശം: മാധ്യമവാര്‍ത്തകള്‍ക്കെതിരെ നടി രേഖ

മലയാളത്തിലും തമിഴിലും ഒരുപാട്‌ മികച്ച നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേഷകരുടെ മനസില്‍ ഇടം നേടിയ രേഖ മകള്‍ അനുഷയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്ക്‌ മറുപടിയുമായി രംഗത്ത്‌. അനുഷ സിനിമയിലേക്ക്‌ വരുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ്‌ നടി രേഖ രംഗത്തു വന്നത്‌.


സിനിമയില്‍ മകള്‍ അഭിനയിക്കാനായി പോകുന്നതായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോള്‍ക്ക്‌ ഉപരിപഠനത്തിന്‌ പോകാനാണ്‌ താത്‌പര്യം. അവള്‍ സിനിമയിലേക്ക്‌ വരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും രേഖ മാധ്യമങ്ങളോട്‌ പറഞ്ഞു.
നിലവില്‍ എം. എ നിഷാദ്‌ സംവിധാനം ചെയ്യുന്ന സിനിമയിലാണ്‌ രേഖ അഭിനയിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക