Image

ഫോമാ സാന്ത്വനസ്പര്‍ശം ഫണ്ട് റെയിംസിംഗ് : ഡോ. എം. ആര്‍ രാജഗോപാല്‍ മുഖ്യാതിഥി

Published on 12 February, 2018
ഫോമാ സാന്ത്വനസ്പര്‍ശം ഫണ്ട് റെയിംസിംഗ് : ഡോ. എം. ആര്‍ രാജഗോപാല്‍ മുഖ്യാതിഥി
ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സാന്ത്വനസ്പര്‍ശം പാലിയേറ്റീവ് കെയര്‍ പ്രോജക്ടിന് തുടക്കമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. കേരളത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചു നടത്തുന്ന ഈ പ്രോജക്ട്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കും, ശയ്യാവലംബരായ കുടുംബാംഗങ്ങളുടെ പരിചരണം നടത്തുന്ന സ്ത്രീകള്‍ക്കും സഹായം നല്‍കുക എന്ന ലക്ഷ്യത്താടെയാണ് ആരംഭിച്ചത് എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു.

പാലിയേറ്റീവ് കെയര്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ലോകപ്രശസ്തനായ ഡോ. എം.ആര്‍ രാജഗോപാല്‍ 2003 ല്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് പാലിയം ഇന്‍ഡ്യ. പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം പത്മശ്രീ ഉള്‍പ്പെടെ നിരവധി പ്രദേശിക, അന്താരാഷ്ട്ര ബഹുമതികള്‍ നേടി.

സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഫണ്ട് റെയിംസിംഗിനു ഫോമ വിമന്‍സ് ഫോറം ചാപ്റ്ററുകള്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് എംപയര്‍, മെട്രോ എന്നീ വിമന്‍സ്‌ഫോറം ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറില്‍ ഒരു ഫണ്ട് റെയിംസിംഗ് ഡിന്നര്‍ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ. എം. ആര്‍ രാജഗോപാല്‍ ഈ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ഡിന്നറിനു പുറമെ ട്രൈസ്റ്റേറ്റ് ഏറിയായിലെ കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തിക്കൊുള്ള കള്‍ച്ചറല്‍ പ്രോഗ്രാമും ഉായിരിക്കുന്നതാണ്. 100 ഡോളറാണ് അഡ്മിഷന്‍ ടിക്കറ്റ് (രണ്ടു പേര്‍ക്ക് പ്രവേശനം). കൂടാതെ 250 ഡോളര്‍ മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ്. സാന്ത്വനസ്പര്‍ശം പദ്ധതിയിലേക്ക് എല്ലാ സഹൃദയരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് വിമന്‍സ് ഫോറം നേതാക്കള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Dr. Sarah Easaw: 845-304-4606 Rekha Nair : 347-885-4886 Beena Vallikalam: 773-507-5334 Sheela Jose: 954-643-4214 Kusumam Titus: 253-797-0252 Laly Kalapurackal: 516-232-4819 Gracy James: 631-455-3868 Lona Abraham: 917-297-0003 Rosamma Arackal: 718-619-5561 Dona Joseph: 914-441-3300 Gracy Varghese: 914-329-6883 Jessy James: 516-603-2024 Shyla Paul: 516-417-6393 
ഫോമാ സാന്ത്വനസ്പര്‍ശം ഫണ്ട് റെയിംസിംഗ് : ഡോ. എം. ആര്‍ രാജഗോപാല്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക