Image

'ഓര്‍ഡിനറി' 17ന് ഓടിത്തുടങ്ങും

Published on 16 March, 2012
'ഓര്‍ഡിനറി' 17ന് ഓടിത്തുടങ്ങും
കണ്ടക്ടര്‍ ഇരവിക്കുട്ടന്‍ പിള്ളയും െ്രെഡവര്‍ സുകുമാരനും കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാരാണ്.
പണിയെടുക്കാന്‍ മടിയനായ ഇരവിക്കും മദ്യപനായ സുകുവിനും പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ട്രിപ്പുള്ള ബസ്സിലാണ് ജോലി. ഇരവിയുടെ ആദ്യ ട്രിപ്പാണ്. അച്ഛന്‍ സര്‍വീസിലിരിക്കെ മരിച്ചതിനാല്‍ ഇരവിക്ക് കിട്ടിയ ജോലിയാണിത്. 

ഒരു പണിയ്ക്കും പോകാതെ നടക്കുന്ന ഇരവി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കണ്ടക്ടറാവുന്നത്. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കും തിരിച്ചുമുള്ള ഏക ബസ്സാണിത്.
അതുകൊണ്ട് തന്നെ ഗവിയിലെ ജനങ്ങളുമായി ഇരവിയും സുകുവും കൂടുതല്‍ സൗഹൃദത്തിലായി. എന്നാലും ഇരവി തന്റെ കണ്ടക്ടര്‍ പണി ഇഷ്ടപ്പെടാന്‍ തുടങ്ങിയത് കല്ല്യാണി എന്ന സുന്ദരി പെണ്‍കുട്ടി ബസ്സിലെ യാത്രക്കാരിയായത് മുതലാണ്. സൗഹൃദം പ്രണയമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. 
പക്ഷേ, ഒരു ദിവസം യാത്രയ്ക്കിടയില്‍നടന്ന സംഭവങ്ങള്‍ ഇരവിയുടെയും സുകുവിന്റെയുംജിവിതം മാത്രമല്ല ഗവിയിലെ ജനങ്ങളുടെയുംജീവിതം മാറ്റിമറിച്ചു.
തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'ഓര്‍ഡിനറി' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സംവിധായകന്‍ കമലിന്റെ ശിഷ്യന്‍ സുഗീത് സംവിധാനം ചെയ്യുന്ന ഓര്‍ഡിനറിയില്‍ ഇരവിക്കുട്ടന്‍പിള്ളയായി കുഞ്ചാക്കോ ബോബനും സുകുമാരനായി ബിജുമേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആസിഫ് അലി, ജിഷ്ണു, ഹേമന്ത്, നെടുമുടി വേണു, സലീംകുമാര്‍, ലാലു അലക്‌സ്, ബാബുരാജ്, ടി.പി. മാധവന്‍, ജോജോ, മണികണ്ഠന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിയാസ് ബക്കര്‍, കൊച്ചുപ്രേമന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിത, വൈഗ, ശോഭമോഹന്‍, അംബിക, മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍രാജീവ്‌നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിഷാദ് കോയ  മനുപ്രസാദ് എന്നിവര്‍ ചേര്‍ന്ന് എഴുതി. ഫൈസല്‍ അലിയാണ് ക്യാമറാമാന്‍. രാജീവ്‌നായരുടെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്.

'ഓര്‍ഡിനറി' 17ന് ഓടിത്തുടങ്ങും
'ഓര്‍ഡിനറി' 17ന് ഓടിത്തുടങ്ങും
'ഓര്‍ഡിനറി' 17ന് ഓടിത്തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക