Image

മലയാള മാധ്യമങ്ങള്‍ പെയ്ഡ് മാധ്യമ വീഥിയിലേക്കോ? (ജയ് പിള്ള)

Published on 12 February, 2018
മലയാള മാധ്യമങ്ങള്‍ പെയ്ഡ് മാധ്യമ വീഥിയിലേക്കോ? (ജയ് പിള്ള)
ആളില്ലാത്ത കസേരകള്‍ നോക്കി ഒമാനില്‍ മോഡി പ്രസംഗിച്ചു എന്ന് വാര്‍ത്തകള്‍ എഴുതുന്ന മലയാള മാധ്യമങ്ങള്‍ ഒമാനിലെ തൊഴില്‍ മേഖലയുടെ സമയ ക്രമങ്ങള്‍,അവധി ദിനങ്ങള്‍,രാജ്യത്തിന്റെ വിസ്തൃതി, ചെറു സിറ്റികളും,ആളുകള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതു പ്രധാന നഗരവും,തലസ്ഥാനവും ആയ റൂവി (മസ്കറ്റ്) യില്‍ നിന്നും എത്ര കിലോമീറ്ററുകള്‍ ദൂരെ ആണ് എന്നും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്.ഒമാനിലെ ജനസംഖ്യയില്‍ 20 ശതമാനം ഇന്‍ഡ്യാക്കാര്‍ ആണ് എങ്കില്‍ അതില്‍ എത്രപേര്‍ സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ ഉണ്ട്?.ടാക്‌സി പിടിച്ചു യോഗത്തിനു പോകണം എങ്കില്‍ ഒരു ദിവസം കിട്ടുന്നതിലും കൂടുത ടാക്‌സിക്ക് കൊടുക്കണം.ഇനി സര്‍ക്കാര്‍ ബസ്സില്‍ പോകണം എന്ന് കരുതിയാല്‍ എത്ര ബസ്സുകള്‍ നിരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്? എത്ര ശതമാനം പേര് റൂവി,മാത്രാ,സീബ് ബര്‍ക്ക ഇവിടെ താമസിക്കുന്നുണ്ട്?
മസ്ക്കറ്റില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ കൂടുതല്‍ ആയി പാര്‍ക്കുന്ന സോഹാര്‍ (ബാട്ടിന റീജിയണ്‍) എടുത്താല്‍ 200 കി മീ ലും അധികം ദൂരം ഉണ്ട് (2 മണിക്കൂര്‍ ഒരേ ദിശയില്‍ യാത്ര ചെയ്യണം) ഇനി നിസ്‌വ യിലേക്കാണ് എങ്കില്‍ 160 കി.മി.(160 കെ.മി ) ഇബ്ര (103 കി.മി).,ഇബ്രി (280 കി.മീ),സൂര്‍ (210 കി .മി ), ദുഃഖം (530 കി .മി ),സിനാവ് (180 കി.മി ) ബുഹസ്സന്‍ (265 കി മി )അല്‍ കാമില്‍ (245 കി.മി.)ഖോറിയത്ത് (105 കി.മി) ഖസബ് (505 കി.മി.),

ഇനി കേരളം എന്ന് വിശഷിപ്പിക്കുന്ന സലാല യിലേക്ക് 1010 കിലോമീറ്റര്‍ യാത്ര ചെയ്യണം
നാട്ടിലെത്തും പോലെ വീട്ടിലിരുന്നാലും ശബളം കിട്ടുന്ന ജോലി ഗള്‍ഫില്‍ ഇല്ല,അവധിയും ഇല്ല,രാവും പകലും,ചൂടിലും തണുപ്പിലും പണി എടുക്കുന്നവര്‍ നേതാവിനെ കാണാന്‍ പോയാല്‍ തിരികെ വരുമ്പോള്‍ നാട്ടിലേയ്ക്ക് പെട്ടി കെട്ടാനും തയ്യാറായി ഇരിക്കണം.

വസ്തുതകള്‍ മറച്ചു പിടിച്ചു അന്ധമായ രാഷ്ട്രീയ വിരോധം ഏതു വിധേനയും പ്രചരിപ്പിക്കുന്ന ഈ അധമ പ്രവര്‍ത്തി ഇനി എങ്കിലും മാധ്യമങ്ങള്‍ക്കു നിറുത്തിക്കൂടേ....

പെയ്ഡ് മാധ്യമങ്ങള്‍ ആയി മലയാള മാധ്യമങ്ങള്‍ മാറിയതിനുള്ള ശക്തമായ തെളിവുകളില്‍ ഒന്ന് മാത്രമാണിത്...

മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് ഉണ്ടായ നേട്ടങ്ങളെ ജനങ്ങളെ അറിയിക്കാതെ എന്തിനീ ... പണി ചെയ്യുന്നു

മാധ്യമങ്ങള്‍ എത്ര കോഴിപ്പിച്ചാലും,തണുപ്പിച്ചാലും നരേന്ദ്ര മോഡി ജനങ്ങള്‍ തെരഞ്ഞെടുത്തു അധികാരത്തില്‍ വന്ന ഇന്ത്യന്‍ ജനതയുടെ പ്രതിനിധിയും 130 കോടി ജനങ്ങളെടെ ഒരു നിശ്ചിത കാലത്തെ പ്രധാന മന്ത്രിയും ആണ്.അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ആളുകള്‍ പോയില്ല,വസ്ത്രധാരണം,അതിന്റെ വില ഒക്കെ എടുത്തു പറഞ്ഞു കളിയാക്കുമ്പോള്‍ സ്വയം ചിന്തിക്കുക,പാള തരും ഉടുത്തു അഴുക്കു പുരണ്ട കീറിയ ഖദറോ.കാവിയോ ധരിച്ചു ഇന്ത്യയുടെ സാമ്പത്തീക,സാംസ്കാരിക വളര്‍ച്ചയെ പറ്റി വിദേശങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാല്‍ എന്ത് വിളയായിരിക്കും ഉണ്ടാവുക എനിക്കും നിങ്ങള്‍ക്കും എന്ന്. നെഹ്രുവും,രാജീവും, ഇന്ദിരയും,ജെയ്‌ലിതായും,കരുണാകരനും,നായനാരും ഒക്കെ വിലകൂടിയ വസ്തങ്ങള്‍ തന്നെ ആണ് ധരിച്ചിരുന്നത്.ഗാന്ധിജി .ഒഴികെ...

ഇനി വാര്‍ത്തകള്‍ ഗള്‍ഫില്‍ നിന്നും എഴുതിയവര്‍/നല്‍കിയവരില്‍ എത്രപേര്‍ എത്രകാലം ഗള്‍ഫില്‍ ഉണ്ടായിരുന്നു എന്ന് കൂടി വാര്‍ത്തയോടൊപ്പം ചേര്‍ത്താല്‍ നന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക