Image

കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടിക്കൊന്നു

Published on 13 February, 2018
കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടിക്കൊന്നു

മട്ടന്നൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത്‌ വീട്ടില്‍ ശുഹൈബ്‌ (29) ആണ്‌ കൊല്ലപ്പെട്ടത്‌.

കഴിഞ്ഞ ദിവസം രാത്രി വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ്‌ വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല്‌ പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ്‌ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക