Image

ഗുണ്ട ബിനു കോടതിയില്‍ കീഴടങ്ങി

Published on 13 February, 2018
ഗുണ്ട ബിനു കോടതിയില്‍ കീഴടങ്ങി

ചെന്നൈ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട ബിനു അമ്പാട്ടൂര്‍ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ആറാം തിയ്യതിയാണ്‌ ഗുണ്ടബിനുവിന്റെ സങ്കേതത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ആഘോഷത്തിനെത്തിയ 73 ഗുണ്ടകളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നത്‌. നൂറിലധികം പേരാണ്‌ പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നത്‌. പൊലീസ്‌ എത്തിയതോടെ ഗുണ്ട ബിനു അടക്കം കുറച്ചുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.


രക്ഷപ്പെട്ട ബിനുവിനെതിരെ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയായിരുന്നു. ഇയാളെ കണ്ടാല്‍ ഉടന്‍ വെടിവയ്‌ക്കാന്‍ പൊലീസ്‌ ഉത്തരവുമുണ്ടായിരുന്നു. ഇതിനിടെയാണ്‌ കീഴടങ്ങല്‍. തൃശൂര്‍ സ്വദേശിയായ ചൂളൈമേട്‌ ബിന്നി പാപ്പച്ചനാണ്‌ (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്‌. തമിഴ്‌നാട്‌ പൊലീസാണ്‌ ഇയാളെ കണ്ടാലുടന്‍ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നത്‌. 

തമിഴ്‌നാട്‌ പൊലീസ്‌ ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലെ സേലം, കൃഷ്‌ണഗിരി, വെല്ലൂര്‍ എന്ന പ്രദേശങ്ങളിലും പൊലീസ്‌ ഇവരെ തിരഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക