Image

'എഡ്യൂക്കേറ്റ് എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ് ജേതാക്കള്‍

പ്രസാദ് പി Published on 13 February, 2018
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
ലോസ് ആഞ്ചെലെസ് : 'എഡ്യൂക്കേറ്റ്  എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത്  ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ് ജേതാക്കളായി. ഫെബ്രുവരി  പത്തിനു ഡയമണ്ട് ബാര്‍ പണ്ടേര പാര്‍ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ വൈറ്റ് വോക്കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അവര്‍ ട്രോഫി നേടിയത്. ഫെബ്രുവരി മൂന്ന്,നാല്, പത്തു തിയ്യതികളിലായി നടന്ന മത്സരങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനാറു  ടീമുകളാണ് ട്രോഫിക്കായി പൊരുതിയത്.

     വൈകിട്ടു നാലുമണിക്കു നടന്ന വാശിയേറിയ ഫൈനലില്‍ രണ്ടു ടീമുകളും തുല്യ സ്‌കോര്‍ നേടി സമനിലയിലെത്തി. 

തുടര്‍ന്നു നല്‍കിയ സൂപ്പര്‍ ഓവറിലെ ആദ്യ മൂന്നു  ബോളില്‍  രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട വൈറ്റ് വാക്കേഴ്‌സിനെ, തുടര്‍ന്ന് ബാറ്റുചെയ്ത അവഞ്ചേഴ്‌സ് രണ്ടു റണ്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി. കാലത്തു എട്ടുമണിമുതല്‍ രാത്രി ഒന്പതുവരെ നീണ്ട മത്സരങ്ങള്‍ കാണാന്‍ നിരവധി ക്രിക്കറ്റ് പ്രേമികളെത്തിയിരുന്നു.

    2016  മുതല്‍ നടന്നുവരുന്ന ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രമുഖ  മലയാളി അസ്സോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ എ കിഡ്' ആണ്. ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനു പരിശ്രമിച്ചവര്‍ക്കും, ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായ  റിയല്‍ എസ്‌റ്റേറ്റര്‍  മാത്യു തോമസ്, ഇന്ത്യന്‍ റെസ്‌റ്റോറന്റായ തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ, നമസ്‌തേ പ്ലാസ ഇര്‍വൈന്‍   എന്നിവര്‍ക്കും ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ്  ബാഹുലേയന്‍, എഡ്യൂക്കേറ്റ എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി  എന്നിവര്‍ നന്ദി അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്കും വിശദമായ സ്‌കോര്‍ അറിയുന്നതിനും   www.educateakid.org സന്ദര്‍ശിക്കുക.

 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
 'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ്: ലോസ് ആഞ്ചെലെസ് അവഞ്ചേഴ്‌സ്                                                        ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക