Image

എങ്ങനെയാണ് അപകടങ്ങള്‍ മരിക്കുന്നത്? (മുരളി തുമ്മാരക്കുടി)

Published on 13 February, 2018
എങ്ങനെയാണ് അപകടങ്ങള്‍ മരിക്കുന്നത്? (മുരളി തുമ്മാരക്കുടി)
കൊച്ചിന്‍ കപ്പല്‍ശാലയില്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു എന്ന വാര്‍ത്ത ഏറെ സങ്കടത്തോടെ കേള്‍ക്കുന്നു. കുറച്ചുപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്, അവര്‍ ഏറ്റവും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇന്നും നാളെയും ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ആയിരിക്കുമല്ലോ പത്രങ്ങളിലും ചാനലുകളിലും. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള ചില വിവരങ്ങള്‍ ഇവിടെ എഴുതാം.

കൊച്ചിയില്‍ നടന്ന അപകടത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വായിച്ചതല്ലാതെ എനിക്ക് യാതൊരു അറിവുമില്ല, അതുകൊണ്ട് ഈ പോസ്റ്റ് ആധികാരികമായോ ഊഹാപോഹമായോ എടുക്കരുത്. മറിച്ച് കൃത്യമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള ഒരു ചൂണ്ടുപലകയായി മാത്രം എടുത്താല്‍ മതി.

1. ലഭ്യമായ വിവരമനുസരിച്ച് എന്‍ ജി സി യുടെ എണ്ണ കുഴിക്കുന്ന സാഗര്‍ ഭൂഷണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് (http://www.marinteraffic.com/…/imo:840…/vessel:SAGAR_BHUSHAN).

2. ലഭ്യമായ വിവരങ്ങള്‍ വെച്ച് ബാലസ്റ്റ് ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് മരണകാരണം ആയത്. ബാലസ്റ്റ് ടാങ്ക് കപ്പലുകളുടെ ബാലന്‍സ് നിലനിര്‍ത്താനുള്ള വെള്ളം ശേഖരിച്ചു വെക്കുന്ന ഇടമാണ് (http://www.brighthubengineering.com/…/66722-what-is-ballas…/). സാധാരണഗതിയില്‍ അതിനകത്ത് പൊട്ടിത്തെറിക്കുന്ന വാതകങ്ങളൊന്നും ഉണ്ടാവാറില്ല.

3. ബാലസ്‌റ് ടാങ്ക് മറ്റുള്ള എന്തെങ്കിലും ശേഖരിക്കാന്‍ ഉപയോഗിക്കുകയോ, ടാങ്കില്‍ എണ്ണയോ മറ്റെന്തെങ്കിലും കലരുകയോ ചെയ്താല്‍ അവിടെ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകാം. ഇത് പക്ഷെ സാധാരണമല്ല.

4. ബാലസ്‌റ് ടാങ്കില്‍ കടല്‍ വെള്ളമാണ് പൊതുവെ ശേഖരിക്കുന്നത്, അത് കപ്പലിനെ തുരുമ്പു പിടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ടാങ്കുകള്‍ ഇടക്കിടക്ക് പെയിന്റ് ചെയ്യേണ്ടതാണ്. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഇടമാണ് (confined space) ബാലസ്‌റ് ടാങ്കുകള്‍. അവിടെ പെയിന്റ് ചെയ്യുമ്പോള്‍ പെയിന്റില്‍ നിന്നും വമിക്കുന്ന വാതകങ്ങള്‍ ടാങ്കിനുള്ളില്‍ നിറഞ്ഞാണ് പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ടാകുന്നത്. ഇത്തരം അനവധി അപകടങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. (https://www.atsb.gov.au/media/24892/mair174_001.pdf)

5. ബാലസ്റ്റ് ടാങ്കില്‍ ഇറങ്ങി വെല്‍ഡിങ് ചെയ്യുന്ന സമയത്ത് വെല്‍ഡിങ് ഗ്യാസ് ലീക്കായോ മറ്റേതെങ്കിലും തരത്തില്‍ അവിടെയുണ്ടായിരുന്ന വാതകങ്ങള്‍ക്ക് തീ പിടിച്ചോ അപകടമുണ്ടായിട്ടുണ്ട് (https://officerofthewatch.com/…/incident-information-on-ba…/).

ഇടുങ്ങിയ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നതിന് അന്താരാഷ്ട്രമായി ചില മാര്‍ഗ്ഗരേഖകളുണ്ട്. പ്രത്യേക പരിശീലനം നേടിയ തൊഴിലാളികളേ അവിടെ പണി ചെയ്യാവൂ, പണി ചെയ്യുന്നതിന് മുന്‍പ് 'hot work permit' എടുക്കണം. പണി തുടങ്ങുന്നതിന് മുന്‍പ് അവിടെ പൊട്ടിത്തെറിക്കുന്ന ഗ്യാസ് ഇല്ല എന്നും ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നും ഉറപ്പു വരുത്തണം. (http://www.asse.org/guidelines-for-hot-work-in-confined-sp…/).

എനിക്കറിയാവുന്നിടത്തോളം സുരക്ഷയുടെ നല്ല മാതൃകകള്‍ പിന്‍തുടരുന്ന ഒരു കമ്പനിയാണ് ഷിപ്പ് യാര്‍ഡ്. എന്നിട്ടും അവിടെ അപകടമുണ്ടായത് ഖേദകരമാണ്. ഈ അപകടത്തെക്കുറിച്ച് പ്രൊഫഷണലായ കിരശറലി േകി്‌ലേെശഴമശേീി നടത്തി ഇനി അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞാന്‍ എപ്പോഴും പറയാറുള്ളതു പോലെ നമ്മുടെ അടുത്തുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും മാത്രമല്ല നാം പഠിക്കേണ്ടത്. ലോകത്ത് നടന്ന അനവധി അപകടങ്ങളില്‍ നിന്ന് നമ്മള്‍ പാഠങ്ങള്‍ പഠിച്ചിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. കപ്പല്‍ ശാലയിലും റിഫൈനറിയിലും മാത്രമല്ല സീവറിലും സെപ്റ്റിക്ക് ടാങ്കിലും കിണറിലും ഉള്‍പ്പടെ ഇടുങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഈ അപകട സാധ്യതകളുണ്ട്. എന്താണെങ്കിലും കൊച്ചിയിലെ അപകടം ഇത്തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്ന എല്ലാവര്‍ക്കും പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആണ് അപകടങ്ങള്‍ മരിക്കുന്നത്.

സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി

എങ്ങനെയാണ് അപകടങ്ങള്‍ മരിക്കുന്നത്? (മുരളി തുമ്മാരക്കുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക