Image

കപ്പല്‍ശാലയിലെ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ അടിയന്തിര സഹായം

Published on 13 February, 2018
കപ്പല്‍ശാലയിലെ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ അടിയന്തിര സഹായം
അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസി കപ്പലിലെ സ്‌ഫോടനത്തിനു കാരണം വാതക ചോര്‍ച്ചയെന്ന്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ചെയര്‍മാന്‍ മധു എസ്‌ നായര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അടിയന്തിര സഹായമായി പത്തു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ കപ്പല്‍ശാലയിലെത്തിയ ഒഎന്‍ജിസിയുടെ എണ്ണക്കപ്പലായ സാഗര്‍ഭൂഷനിലെ വെള്ളടാങ്ക്‌ രാവിലെ പത്തരയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച അസറ്റലൈന്‍, ഓക്‌സിജന്‍ വാതകങ്ങള്‍ ചോര്‍ന്നതാണ്‌ അപകടത്തിനിടയാക്കിയത്‌. വാട്ടര്‍ ടാങ്കിനുള്ളിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ്‌ കപ്പല്‍ എത്തിയത്‌. ഈ ജോലി ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനാവശ്യമായ ലോഹ ഭാഗങ്ങള്‍ മുറിക്കുന്നതിനുപയോഗിച്ച ഓക്‌സിജന്‍, അസറ്റലൈന്‍ വാതകങ്ങളാണ്‌ അപകട കാരണമായത്‌.

ഈ വാതകങ്ങള്‍ വലിയ അപകടം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ രാവിലെയും ടാങ്കിനുള്ളില്‍ വാതകമില്ലെന്ന്‌ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ സ്‌ഫോടനത്തിനു മുന്‍പായി വാതകം ചോരുന്ന ഗന്ധമുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക