Image

അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു തെലുങ്ക് വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 13 February, 2018
അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു തെലുങ്ക് വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗവും ഇന്ത്യന്‍ എംബസ്സിയും ഒരുമിച്ചു നടത്തിയ പ്രവര്‍ത്തനത്തിനൊടുവില്‍, ദമ്മാം വനിത അഭയകേന്ദ്രത്തില്‍ രണ്ടു മാസത്തിലധികമായി കഴിയേണ്ടി വന്ന രണ്ടു ഇന്‍ഡ്യാക്കാരികള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ചൗനി സ്വദേശിനിയായ ഹനീഫയും, ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിനിയായ ജെറീനയുമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷത്തിലധികമായി ദമ്മാമില്‍ രണ്ടു സൗദി കുടുംബങ്ങളില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു ഇവര്‍. കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍, തങ്ങളെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സ്പോണ്‍സര്‍മാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ആ വീടുകളില്‍ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞപ്പോള്‍, പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിയാക്കുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും ഇന്ത്യന്‍ എംബസ്സി വോളന്ടീറുമായ മഞ്ജു മണിക്കുട്ടനോട് രണ്ടുപേരും വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഈ വിവരം എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കൊപ്പം രണ്ടു പേരുടെയും സ്‌പോണ്‍സര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ സ്പോണ്‍സര്‍മാര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ രണ്ടു പേര്‍ക്കും വനിതാ അഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുത്തു. എംബസ്സി വോളന്റീര്‍ ടീം തലവന്‍ ഡോ: മിര്‍സ ബൈഗ് ഇവര്‍ക്ക് വിമാനടിക്കറ്റും, എംബസ്സി വോളന്റീര്‍ തൗഫീഖ് മറ്റു സഹായങ്ങളും നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക