Image

ബാര്‍ കോഴ കേസില്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു: ഉമ്മന്‍ ചാണ്ടി

Published on 13 February, 2018
ബാര്‍ കോഴ കേസില്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു: ഉമ്മന്‍ ചാണ്ടി

കോട്ടയം: ബാര്‍ കോഴ കേസില്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് എതിരെ കേസ് നടത്തിയാല്‍ ഭരണം മാറി വരുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും പാര്‍ട്ടി നേതൃത്വവും ഉറപ്പു നല്‍കിയതായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ബാര്‍ കോഴ കേസില്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ യാഥാര്‍ഥ്യത്തിന്റെ അംശം പോലും ഇല്ലന്ന നിലപാടാണ് ഞാന്‍ ആദ്യം മുതല്‍ സ്വീകരിച്ചത്. ഹൈക്കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ രാജിവെക്കാന്‍ ശ്രീ കെ എം മാണി തന്നെ സ്വയം തീരുമാനിക്കുകയായിരുന്നു .

സത്യം എന്നന്നേക്കുമായി മൂടിവെക്കാന്‍ ആര്‍ക്കും കഴിയില്ല. യു ഡി എഫ് നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ ഒന്നൊന്നായി അടിസ്ഥാനമില്ലാത്തതാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാര്‍കോഴ കേസ് തേച്ചുമായിച്ച് കളയാന്‍ ശ്രമിച്ചു എന്ന ബിജു രമേശിന്റെ ആരോപണത്തോട് എനിക്ക് യോജിപ്പില്ല . യു ഡി എഫ്‌ന്റെ കാലത്തുതന്നെ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നതാണ് .

പൊതുസമൂഹത്തെ മുഴുവന്‍ വഞ്ചിച്ചുകൊണ്ട് മദ്യലോബിക്കായി ഗൂഡാലോചന നടത്തി കള്ളകേസ് കെട്ടിച്ചമയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വം നല്‍കി എന്നതും ഈ കാര്യം പിണറായി വിജയനും വി എസ് അച്യുതാനന്ദനും അറിവുണ്ടായിരുന്നതാണെന്നതും അതീവ ഗുരുതരമാണ് . രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഏതറ്റം വരെ പോകാനും സിപിഎം തയാറാകും എന്ന് ഈ സംഭവം തെളിയിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക