Image

ദൈവഭയം നഷ്‌ടപ്പെടുന്നത്‌ പുതിയ തലമുറയെ അപചയത്തിലേക്ക്‌ നയിക്കുന്നു: മാര്‍ ബര്‍ണബാസ്‌

Published on 13 February, 2018
ദൈവഭയം നഷ്‌ടപ്പെടുന്നത്‌ പുതിയ തലമുറയെ അപചയത്തിലേക്ക്‌ നയിക്കുന്നു: മാര്‍ ബര്‍ണബാസ്‌

മാരാമണ്‍: ദൈവഭയം ഇല്ലാതാകുമ്പോഴാണ്‌ ഇന്നത്തെ തലമുറ അപചയത്തിലേക്ക്‌ നയിക്കപ്പെടുന്നതെന്ന്‌ മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം ഭദ്രാസനാധ്യക്ഷന്‍ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌ എപ്പിസ്‌കോപ്പ.

മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടുംബബന്ധത്തിലെ പാളിച്ചകള്‍ വളരുമ്പോള്‍ തലമുറകള്‍ തമ്മില്‍ അന്തരമേറുന്നു.
ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുഞ്ഞിന്‌ സ്‌നേഹവും കരുതലും ആവശ്യമാണ. എന്നാല്‍ ഇന്ന്‌ മാതാപിതാക്കളുടെ വഴക്ക്‌കേട്ടാണ്‌ കുഞ്ഞ്‌ വളരുന്നത്‌. 

ക്രിസ്‌തീയമൂല്യങ്ങളെ പരിഗണിക്കാതെ ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കാനും ഇന്നുമനുഷ്യന്‍ മടിക്കുന്നില്ല.
സത്യത്തിനും ധര്‍മത്തിനും ശോഷണം വന്നിരിക്കുന്ന കാലത്ത്‌ സഭയും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ മാര്‍ ബര്‍ണബാസ്‌ ചൂ#്‌ടിക്കാട്ടി.
മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 
Join WhatsApp News
andrew 2018-02-13 12:40:55
If you have to fear a god, that type of god is a bloodthirsty demon. What happened to the god of love & father god & compassionate god?
MALLAN 2018-02-13 19:55:44
ദൈവം സ്നേഹം ആണെന്ന് ക്രിസ്ത്യൻ പുരോഹിതർ പറയുന്നു. ബൈബിൾ വായിച്ചിട്ടുള്ള ആൾക്ക് അത് പറയാൻ സാധിക്കില്ല എന്ന് മാത്രമല്ല കൊല്ലും കൊലയും പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കൊല്ലാൻ ഇണ്ടാസ് കൊടുക്കുന്ന  ക്രൂരനായ ദൈവ സങ്കൽപ്പത്തെ എങ്ങിനെ ആണ് സ്നേഹം എന്ന് വിളിക്കുന്നത്. തന്റെ ഏക ജാതനെ അയച്ചു എന്നാണു പറഞ്ഞു പഠിപ്പിക്കുന്നത്. ഈ ദൈവം എന്താ ചൈന കാരൻ ആണോ ഒരു സന്തതി മതി എന്ന് കരുതാൻ. ഉല്പത്തി പുസ്തകത്തിൽ പറയുന്നു മനുഷ്യ പുത്രിമാർ സൗന്ദര്യം ഉള്ളവർ എന്ന് കണ്ടപ്പോ ദൈവത്തിന്റെ പുത്രന്മാർ എല്ലാവരും കൂട്ടത്തോടെ വന്നു തങ്ങൾക്കു ഇഷ്ടം തോന്നിയവരെയൊക്കെ ഭാര്യമാരാക്കി കുട്ടികളെ ജനിപ്പിച്ചു എന്ന്. ആ പുത്രന്മാർ തനിയെ ഇങ്ങു പോന്നതാണോ? ഈ അമ്മൂമ്മക്കഥ ബിശ്വസിപ്പിക്കാൻ പെടാപ്പാടു പെടുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു
Christian-2 2018-02-13 22:01:32
ആര്‍.എസ്.എസ്.കാരും മറ്റും ബൈബിള്‍ വായിച്ചാല്‍ പഴയ നിയമത്തിലെ ക്രുരത നിറഞ്ഞ കാര്യങ്ങള്‍ മാത്രമെ കാണു. പല വാചകങ്ങലും ഇനിയും ക്രിസ്ത്യാനികള്‍ക്കു മനസിലായിട്ടില്ലെങ്കിലും ക്രൈസ്തവ വിരൊധികള്‍ക്കു ക്രുത്യമായി അറിയാം.
ക്രിസ്ത്യാനി വിശ്വസിക്കുന്ന്ത സ്‌നേഹവും കരുണയും നിറഞ്ഞ ദൈവത്തിലണു. അതിനെതിരായ എന്തു വാചകം കണ്ടാലും അതിനു പ്രസക്തി ഇല്ല.
അയില മത്സ്യം എത്ര ആയി മുറിക്കാമെന്നോ ഒന്നും ക്രിസ്ത്യാനികളോടു പറംഞ്ഞിട്ടില്ല. സത്യഠെ പിന്തുടരാനണ് പറഞ്ഞിട്ടുള്ളതും.
തന്റെ ഏക ജാതനായ പുത്രന്‍ എന്നു പറയുന്നു. എന്നാല്‍ പിതാവും പുത്രനും പരിശുദ്ധത്മാവും ഒന്നു തന്നെയെന്നും വിശ്വസിക്കുന്നു. ക്രിസ്തുവിനെ മനുഷ്യന്‍ എന്നു മാത്രം കാണുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നാം.
ക്രിസ്ത്യാനിക്ക് ആകെ ഒരു അവതാരമെ ഉള്ളു 

മല്ലൻ 2018-02-14 14:26:59
ശ്രി ജെ മാത്യു ഒരു പുരോഹിതൻ അല്ലെങ്കിൽ പാസ്റ്റർ ആവേണ്ട ആളാണ്. ഇനി ആണോ എന്നറിയില്ല. ബൈബിൾ ചരിത്രം ആണ് എന്ന് എങ്ങിനെയാണ് പറയുന്നത്. മധ്യ പൂർവ ദേശത്തെ ചില സ്ഥലങ്ങളുടെ പേര് ബൈബിളിൽ ഉള്ളത് കൊണ്ടാണോ ചരിത്രം എന്ന് പറയുന്നത്. എഴുത്തും വായനയും തീരെ അറിയാത്ത ജനങ്ങൾഉള്ള സ്ഥലത്തു കേട്ടറിവിന്റെ പശ്ചാത്തലത്തിൽ ചിലർ എഴുതിക്കൂട്ടിയ വിഭ്രാന്തി മാത്രം ആണ് ബൈബിൾ . നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഹാരിപോട്ടർ വായിച്ചു അത് നടന്ന കഥയാണെന്ന് പറയുംപോലെയെ ഉള്ളു ഈ ആകാശ മാമന്റെ കഥയും. 
ഞങ്ങൾ മല്ലന്മാർ, പറഞ്ഞു വരുമ്പോ യേശു ഞങ്ങടെ കൊച്ചാപ്പ ആയി വരും. അതുകൊണ്ടു ഞങ്ങൾ ക്രിസ്തീയ വിശ്വാസ്സം തകർക്കാൻ നടക്കുന്നവർ അല്ല. കൊച്ചാപ്പ പറഞ്ഞ കാര്യങ്ങൾ അനുസരിച്ചു ജീവിക്കുന്നവർ ആണ്. കൊച്ചാപ്പയുടെ പേര് പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരെ ആണ് ഞങ്ങൾ എതിർക്കുന്നത് 
J.Mathew 2018-02-14 11:52:37

ദൈവം സ്നേഹം ആണെന്ന് പുരോഹിതന്മാർ മാത്രമല്ല പറയുന്നത്.വിശ്വാസികളും പറയും.കാരണം അത് വിശുദ്ധ ബൈബിളിൽ ഉള്ളതാണ്.ഏതെങ്കിലും പുരോഹിതൻ എന്തെങ്കിലും പറഞ്ഞാൽ അതേപടി വിശ്വസിക്കണെമെന്നില്ല.അത് ബൈബിളിൽ ഉള്ളതാണോ സഭയുടെ പാരമ്പര്യം എന്നുകൂടി നോക്കിയിട്ടുമാത്രമേ വിശ്വസിക്കുകയുള്ളു .അതുകൊണ്ടു പുരോഹിതന്മാരെയും വിശ്വാസികളെയും തമ്മിൽ അടിപ്പിക്കാനുള്ള മല്ലന്റെയും മാതേവന്റേയും ശ്രമം വിലപ്പോകില്ല.പിതാവും പുത്രനും പരിശുദ്ധ ആത്മാവും ചേർന്ന ത്രിത്വത്തിലാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്.ദൈവം ഭാഗം ഭാഗമായി മനുഷ്യർക്ക് വെളിപ്പെടുത്തിയിട്ടുള്ള ദൈവീക രഹസ്യങ്ങൾ അടിസ്ഥാനമാക്കിയാണ് വിശുദ്ധ ബൈബിൾ രചിക്കപ്പെട്ടിട്ടുള്ളത്.പ്രപഞ്ച രഹസ്യങ്ങളെപ്പ്പറ്റിയുള്ള പൂർണ അറിവ് മനുഷ്യനില്ല.പൂർണ അറിവ് ദൈവത്തിനുമാത്രം.പഴയനിയമം ചരിത്രം കൂടിയാണ്.നടന്നത് അതുപോലെ രേഖപ്പെടുത്തിയിരിക്കുന്നു.അതിൽ നന്മയും തിന്മയും ഉണ്ട്.തിന്മയുടെ ഭാഗം edit ചെയ്തു മാറ്റിയിട്ടില്ല.അതുതന്നെയാണ് അതിന്റെ വിശ്വസനീയതയും.ദൈവ കല്പനകൾ ലംഖിച്ചപ്പോഴൊക്കെ ശിക്ഷയും മറ്റു ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.അത് മനുഷ്യന്റെ കുറ്റങ്ങൾ കൊണ്ട് ഉണ്ടായതാണ്.മനുഷ്യന്റെ സ്വാതന്ദ്ര്യത്തിൽ ദൈവം ഇടപെടാറില്ല.നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ദ്ര്യം മനുഷ്യണ്ട്.ദൈവം തന്റെ ഏക ജാതനെ തന്നെയാണ് ലോകത്തിലേക്ക് അയച്ചത്.അവനിൽ വിശ്വസിക്കുന്നവൻ രക്ഷ പ്രാപിക്കും.അവനിൽ നിന്ന് നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ തലമുറ തലമുറ കൈമാറിയതാണ് ക്രിസ്തീയ വിശ്വാസം.അതിനെ തകർക്കാൻ ഒരു മല്ലനും മാതേവനും കഴിയില്ല.

J.Mathew 2018-02-13 15:40:32
ദൈവം സ്നേഹം ആണ്.അതുകൊണ്ടാണല്ലോ തന്റെ ഏക ജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്.അവനിൽ വിശ്വസിക്കുന്നവൻ രക്ഷ പ്രാപിക്കും.അതുകൊണ്ട്അവനിൽ വിശ്വസിച്ചും അവന്റെ കല്പനകളെ പ്രമാണിച്ചും നടക്കുക.സഹോദരനായ ശീമോനെയും കൂട്ടി വരിക.അവൻ മനുഷ്യരെ പിടിക്കുന്നവരിൽ പ്രധാനി ആകും.സകല ജാതികൾക്കുമുള്ള മഹാ സന്തോഷം ഭൂമിയുടെ അറ്റത്തോളം പരക്കും. ഇപ്പോൾ അതിനുള്ള സമയമാണ്.എന്നാൽ അതിനുശേഷം ഒരു ന്യായവിധി ഉണ്ട്.അന്ന് സ്നേഹം ദയ എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല.അവനവന്റെ പ്രവർത്തിക്കു അനുസരിച്ചു  പ്രതിഭലം കിട്ടും.
OSHO 2018-02-13 15:41:18

നിങ്ങളുടെ മതം ഭയത്തിൽ നിന്നുളവാകേണ്ടതല്ല, മറിച്ചത് പ്രേമത്തിൽ നിന്നുയർന്നു വരേണ്ടതാണ്. നരകത്തെക്കുറിച്ച് ഭയപ്പെടാതിരിക്കുക - അങ്ങിനെ ഒരു നരകമില്ല, ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. പുരോഹിതൻമാർ മനുഷ്യരാശിയെ ചൂഷണം ചെയ്യുവാൻ വേണ്ടി സൃഷ്ടിച്ച ഒരു കെട്ടുകഥയാണത് ; നൂറ്റാണ്ടുകളായിഅവർ മനുഷ്യരാശിയെ ചൂഷണം ചെയ്തിട്ടുമുണ്ട് .അതുപോലെ അങ്ങനെ ഒരു സ്വർഗ്ഗവുമില്ല......അതേ, ഒരു പ്രത്യേകതരം സ്വർഗ്ഗവും നരകവുമുണ്ട്, എന്നാലത് മനശ്ശാസ്ത്രപരമാണ്, നിങ്ങൾക്കുള്ളിലാണ്. അതിനേതെങ്കിലും ഒരു സ്ഥലവുമായി ഒരു ബന്ധവുമില്ല, ഭൂമിക്കടിയിലോ ആകാശത്തിനു മുകളിലോ ഒന്നുമല്ല, അത് ഭൂമി ശാസ്ത്രപരമല്ല. സ്വർഗ്ഗ നരകങ്ങളേക്കുറിച്ചുള്ള ആശയം ഉപേക്ഷിക്കുക - മതത്തിന് അത്തരം അസംബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ല. ദൈവത്തെ ഒരു വ്യക്തിയായി കാണുന്ന ആശയം ഉപേക്ഷിക്കുക. ദൈവത്തെ ഏതു രീതിയിൽ പുകഴ്ത്തി സംബോധന ചെയ്യുന്നതും കേവലം നിങ്ങളുടെ ഭയത്തെ ഉയർത്തിവിടുന്നതിനു വേണ്ടിയാണ്. ഒരു വ്യക്തി എന്ന നിലയിൽ ഒരു ദൈവമില്ല, സ്വർഗ്ഗത്തിൽ ഒരു പരമോന്നത പിതാവുമില്ല. ദൈവമെന്നാൽ കേവലം സമ്പൂർണ്ണമായ അസ്തിത്വം എന്നാണർത്ഥം. അത് ജീവിതത്തിന്റെ മറ്റൊരു പേരാണ്. ജീവിതത്തെ സ്നേഹിക്കുക , ജീവിതത്തിന് സമർപ്പിതനാവുക, ജീവിതം കഴിയുന്നത്ര സമ്പൂർണ്ണമായി ജീവിക്കുക. ഒന്നും പിന്നോട്ട് പിടിച്ചു വെക്കാതെ നിങ്ങളെ സ്വയം ജീവിതത്തിനായി ദാനം ചെയ്യുക, അപ്പോൾ പരമാനന്ദം ഉയർന്നു വരുന്നു. ആ പരമാനന്ദത്തിന് ഒരാദിയുണ്ടെങ്കിലും ഒരന്ത്യമില്ല."

ഓഷോ

ജൂദാസ് 2018-02-13 22:46:10
എങ്ങനെപോയാലും ജെ . മാത്ത്യുവിന് പ്രധാനി ആകണം - ഇവനൊന്നും ശരിയല്ല

ആർ എസ് എസ് ക്രിസ്ത്യാനി 2018-02-14 12:42:48
ബൈബിൾ വിമർശനത്തിന് അതീതമോ? ചില കമ്മെന്റ്സ് കാണുമ്പോൾ അങ്ങിനെ തോന്നുന്നു . വിമർശിക്കുന്നവരെ ബ്രാൻഡ് ചെയ്തു അധിക്ഷേപിക്കുന്ന സമയം കൊണ്ട് ആ കിതാബ്, സൺ‌ഡേ സ്കൂളിൽ അല്ലെങ്കിൽ വിവരം ഇല്ലാത്ത പള്ളീലച്ചന്മാർ ഉപജീവനത്തിന് വേണ്ടി പറഞ്ഞു പോരുന്നവ മാറ്റി വച്ച് സ്വന്തം ബുദ്ധി ഉപയോഗിച്ച് വായിക്കുക. ആദ്യത്തെ കുറെ പുസ്തകങ്ങൾ (അധ്യായങ്ങൾ) വായിക്കുമ്പോൾ തന്നെ മനസ്സിലാവും ഇത് കൊണ്ട് ഉണക്ക മീൻ പൊതിയാൻ പോലും കൊള്ളില്ല (കടപ്പാട്) എന്ന്.  പ്രാചീന ഗോത്ര ദൈവ സങ്കൽപ്പങ്ങൾ മാത്രം ആണ് മുഴുവനും. അതിനെ യേശു എന്ന യഹൂദ റാബിയും  ആയി കൂട്ടിക്കെട്ടി റോമാ സാമ്രാജ്യത്തിന്റെ അധികാരം നിലനിറുത്താൻ വേണ്ടി അവർ തട്ടിക്കൂട്ടിയത്  ആണീ ക്രിസ്തു മതം. അത് പോലെ ആറാം നൂറ്റാണ്ടിലെ ഗോത്ര ദൈവ കഥ ആണ് മുഹമ്മദിന്റെ പേരിൽ പ്രചരിക്കുന്ന കിതാബ്. ചരിത്രത്തിൽ പ്രത്യേകിച്ച് മെഡിറ്ററേനിയൻ പ്രദേശത്തു  ഇതുപോലെ ധാരാളം ദൈവങ്ങളുടെ കഥകൾ കാണാം. മിക്കവരും ദൈവത്തിൽ നിന്നും നേരിട്ട് കന്യകയിൽ ജനിച്ചു മരിച്ചു ഉയർത്തവർ ആണ് താനും. ശ്രീ ആൻഡ്രൂസും പടന്നമാക്കലും അന്തപ്പനുമൊക്കെ ആർ എസ് എസ് കാരാണെന്നു പല പ്രാവശ്യം ഇവിടെ എഴുതിയ ഒരു മഹത് വ്യക്തി ആണ്  എല്ലാത്തിനും ആർ എസ് എസ് ലേബൽ ചാർത്തുന്നതിൽ മുന്നിൽ. അമേരിക്കയിൽ എന്ത് ആർ എസ് എസ് എന്ന് മനസ്സിലാവുന്നില്ല. 
Born again Blessed 2018-02-14 15:31:26

To Mr J Mathew

You have been bashing in the comment column for a long time, like see more clarification from you rather than your blind attack. Ref. your comment posted 2/14/18.@11:52:37

1-You wrote god is love, which god you mean, there are several gods in the bible?

2- holy bible- which one, there are a few thousand of them?

3- സഭയുടെ tradition – which saba you mean, there are more than 4 thousand?

4- bible has different versions about the same incident- which one you select.

5- one church is schism to another, so which one is yours?

6- why is god’s people fighting & killing each other?

 

True Christan 2018-02-14 19:28:45
it is strongly recommended, J.Mathew need to get educated or you are proving your ignorance. Read Roman History: Constantine summoned the Synod of Nicea to control the internal fights between different cults of Among Christians. A lot of gospels were burned, the majority's/ powerful's faith was declared as official. All those who opposed had to flee, especially the Nestorians.
 you need to stop spreading your fanaticism through the comment column of E Malayalee. The more you say the more your ignorance is revealed.
believer 2018-02-14 19:35:07
People who want to denigrate other beliefs, especially RSS and free thinkers can believe in any thing as you want. But dont say it is the ultimate truth. 
Christianity is based on 2 principles only. Love God and love thy neighbour. Other things are immaterial.
Believer 2018-02-14 21:42:53
There are historic facts about beliefs. Bu what we believe? We believe in God and worship Christ as God. If you dont agree to this basic thing, what is there to argue? Those who agree to this basic idea, may have disagreements on many other things as was seen in Nice Synod. Even Peter and Paul did not agree on all things.
So what is the big deal about differences? even in the believer's hearts there will occur doubts. Christianity is not history or organization. It is a belief system in search of God.
JOHN 2018-02-14 21:19:34
True Christian, fully agree. യേശു ദൈവ പുത്രൻ ആണെന്ന് വോട്ടിനിട്ടാണ് ഈ പരിശുദ്ധ സുന്നഹദോസുകളിൽ തീരുമാനിച്ചത്. ത്രിത്വം, നാനൂറു വർഷത്തോളം പരിശുദ്ധ പിതാക്കന്മാർ ചർച്ച ചെയ്താണ് തീരുമാനിച്ചത്. അത് പോലും ഏക കണ്ടേനെ അല്ല എതിർത്തവരെ കൊന്നു കളഞ്ഞു. 431 ലെ ഗ്യാങ്‌സ്റ്റർ സുന്നഹദോസിൽ ബിഷപ്പ് ഫ്ലാവിയനെ അലക്സാണ്ഡ്രിയയിലെ ദിയസ്കോറസ് എന്ന പാത്രിയര്കീസ് തല്ലിക്കൊന്നു. 451 ലെ Chalcedon സുന്നഹദോസിൽ ഗ്യാങ്‌സ്റ്റർ സൂനഹദോസ് തീരുമാനം ക്യാൻസൽ ചെയ്തു...   ഇത് ഒക്കെ ആണ് ചരിത്രം. എന്നിട്ടു  വിശ്വാസപ്രമാണം എന്നൊരു സാദനം പോഴൻ പാതിരി ഒരുവിടും, ഞങ്ങൾ വിശ്വസിക്കുന്നു എന്ന് പറഞ്ഞു കാശും കൊടുത്തു കൈ മുത്തി സായൂജ്യം അണയുന്നു. ഉണരൂ അച്ചായാ ഉണരൂ. ചരിത്രം അറിയൂ
J.Mathew 2018-02-14 16:06:51
റോമാ സാംബ്രാജ്യത്തിന്റെ അധികാരം നില നിർത്താനാണത്രെ ക്രിസ്തുമതം ഉണ്ടാക്കിയത്!കഷ്ടം .ഇത്ര വിവരം ഇല്ലാത്തവരാണോ അഭിപ്രായങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.അജ്ഞത അലങ്കാരമായി കരുതുന്നവർ അതിൽഅഭിമാനിക്കുന്നതിൽ തെറ്റില്ല.എന്നാൽ ആ അജ്ഞത മറ്റുള്ളവർ അംഗീകരിക്കണം എന്ന് ആഗ്രഹിക്കുന്നതാണ് തെറ്റ്.ഇസ്രായേൽ ജനതയെ റോമാ സാംബ്രാജ്യത്തിൽ നിന്നും മോചിപ്പിക്കുവാൻ മ്ശിഹാ അവതരിക്കുമെന്ന് യഹൂദർ വിശ്വസിച്ചിരുന്നു.മ്ശിഹാ ഒരു രാജാവായിട്ടു വരുമെന്നാണ് അവർ കരുതിയിരുന്നത്.എന്നാൽ എന്റെ രാജ്യംഐഹികം അല്ലെന്നാണ് യേശു പറഞ്ഞത്.അതിനു ശേഷമാണ് യേശുവിനെ ക്രൂശിക്കുന്നതിനെപ്പറ്റി അവർ ആലോചിച്ചത്.യേശുവിനെ ക്രൂശിക്കാൻ വിധിച്ചത് റോമാ ഗവർണ്ണർ പീലാത്തോസ് ആണ്.പിന്നെങ്ങനെ റോമാ സാമ്പ്രാജ്യം നിലനിർത്താൻ ക്രിസ്തുമതം ഉണ്ടാക്കി എന്ന് എങ്ങനെ പറയാൻ കഴിയും.പറയുന്നതിൽ ഒരു യുക്തി ഒക്കെ വേണ്ടേ?ഉദര പൂരണത്തിനുവേണ്ടി പുരോഹിത വേഷം കിട്ടിയവർ കണ്ടേക്കാം.എന്നാൽ എല്ലാവരെയും അങ്ങനെ കാണരുത്.വ്യാജ നാമധാരികളായി കൂലിക്കു  അഭിപ്രായം എഴുതുന്നവരും ഉണ്ട്.അവർക്കു ദൈവവചനം ഉണക്ക മീൻ പൊതിയാനുള്ളതാണെന്നു തോന്നും.അത് അവരുടെ വിവരക്കേട്. ഞാൻ എഴുതുന്നത് സ്വന്ത ബുദ്ധിക്കും യുക്തിക്കും അനുസരിച്ചാണ്.പ്രവചനം അനുസരിച്ചു കന്യകയിൽ ജനിച്ചു ഉയിത്തെഴുനേറ്റ ഒരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്.ഉയിത്തെഴുനേറ്റു  സ്വർഗാരോഹണം ചെയ്യുക മാത്രമല്ല രണ്ടാമത്തെ വരവും ഉണ്ട്.      
AViswaassi 2018-02-14 21:36:03
 Believer, സ്വതന്ത്ര ചിന്തകരെ ആർ എസ് എസ് ആയിട്ട് താരതമ്യപ്പെടുത്തി താങ്കളുടെ വിശ്വാസം ശരി എന്ന് സമർപ്പിക്കാൻ നോക്കരുതേ. സ്വതന്ത്ര ചിന്ത അത് സ്വന്തം ബുദ്ധി മാത്രം ഉപയോഗിച്ച് കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. താങ്കളെ പോലുള്ള വിശ്വാസി സൺ‌ഡേ സ്കൂളിൽ പഠിച്ചതും പള്ളീലച്ചൻ പറയുന്നതും അപ്പാടെ വിഴുങ്ങി സ്വയം അപഹാസ്യരാവുന്നു. 
True Christan 2018-02-15 06:28:05
Believer
 you may believe whatever you want, but don't rub it on us.
GEORGE V 2018-02-15 11:40:38

AN FB POST :

യേശു ജീവിച്ചിരുന്നതിനു ചരിത്ര പരമായ തെളിവൊന്നും ലഭ്യമല്ല. ഒരു മതം പ്രചരിപ്പിക്കാൻ എഴുതപ്പെട്ട നാല് പുസ്തകങ്ങൾ മാത്രമാണ് യേശുവിനെ കുറിച്ച് പറയുന്നത്. യേശുവിന്റെ കാലത്തെ ചരിത്രകാരന്മാർ ഫ്ലാവിയസ്, ജോസെഫസ്, കോർണേലിയസ്, ടാസിസ്റ്റസ്, ട്രാൻക്വിൽസ്, സ്റ്റാനിയോസ് ഇവരൊന്നും യേശുവിനെക്കുറിച്ചു പ്രതിപാദിച്ചു കാണുന്നില്ല.

യേശു എന്ന് പേരുള്ള ഒരു യഹൂദന്റെ മരണശേഷം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവർക്കോ അറിയാത്ത വേറൊരു ഭാഷയിൽ (ഗ്രീക്ക്) അന്ന് പ്രചാരത്തിലിരുന്ന ദൈവങ്ങളെ പോലെയാക്കിത്തീർക്കുവാൻ കന്യക ജനനവും അത്ഭുതങ്ങളും കുരിശു മരണവും ഉയിർപ്പും ചാർത്തിക്കൊടുത്തു.

ഇന്ന് ഏറ്റവും പുരാണ ബൈബിൾ ആറാം നൂറ്റാണ്ടിൽ ഉള്ളതാണ്. ആദ്യം എഴുതിയത് എന്താണെന്ന് ആർക്കും അറിവില്ല. അനേക സുവിശേഷങ്ങൾ ഉണ്ടായിരുന്നു. Gospel of Paul, Judas, Mary, Peter, Thomas and many more.  നാലെണ്ണം അംഗീകരിക്കുകയും ബാക്കി ട്രെൻഡ് സുനഹദോസിന്റെ തീരുമാനപ്രകാരം നശിപ്പിച്ചു കളഞ്ഞു. അവയിൽ ചിലതെല്ലാം കേടുപാടോടുകൂടി നാഗ് ഹമാദി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അടുത്ത കാലത്തു കണ്ടെത്തുകയുണ്ടായി. പുസ്തകങ്ങളിൽ യേശുവിനു ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നും അദ്ദേഹം ഒരു യഹൂദ റാബി ആറിയിരുന്നെന്നും സൂചനകൾ ഉണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ളവ കോപ്പിയുടെ കോപ്പിയുടെ കോപ്പിയുടെ കോപ്പി ആണ്. ആദ്യ പ്രതികളിൽ എന്താണ് ഉണ്ടായിരുന്നതെന്ന് ആർക്കുമറിയില്ല.

യേശുവിനെ പോലെ അനേക ദൈവങ്ങൾ കുരിശിൽ മരിക്കുകയും അത്ഭുതങ്ങൾ നടത്തുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തിട്ടുണ്ട്. യേശു എന്ന് എവിടെ ജീവിച്ചു എന്ന് ആർക്കും അറിയില്ല. ബൈബിളിൽ പറയുന്ന ജന്മ കഥകൾ റോമാ ചരിത്രത്തിലൊന്നും കാണുന്നില്ല. നസറെത്  എന്ന എന്നൊരു പട്ടണം ഒന്നാം നൂറ്റാണ്ടിൽ ഇല്ലായിരുന്നു. എന്നിട്ടും നസ്രായനായ യേശു എന്നാണു പറയുന്നത്.

ആറ്റിസ്ഒസിരിസ്‌,  ഹോറസ്, അപ്പോളോ തുടങ്ങി അന്നത്തെ റാ ദൈവങ്ങളെപ്പോലെ യേശുവിനും ഭർത്താവറിയാത്ത സ്ത്രീയിൽ നിന്നും ജന്മം കൊടുത്തു. യേശുവിനെ ദാവീദിന്റെ വംശത്തിൽ ചേർക്കാൻ ഒത്തിരി വിഫല ശ്രമങ്ങൾ സുവിശേഷത്തിൽ കാണാം. അതുപോലെ ബത്ലഹേമിൽ ജനിപ്പിക്കുന്നതും നസ്രേത്തിൽ ജീവിപ്പിക്കുന്നതും.

സുവിശേഷകർക്കൊന്നും യേശുവിന്റെ യൗവ്വനകാലത്തെ കുറിച്ചൊരു അറിവും ഇല്ലാതെ പോയി. പതിനെട്ടു വര്ഷം എവിടെ ആയിരുന്നു. പെണ്ണ് കെട്ടിയോ പിള്ളാരുണ്ടോ. അതോ ജോസഫിന്റെ കൂടെ ആശാരിപ്പണി  ആയിരുന്നോ എങ്കിൽ ഏതൊക്കെ വീടാണ് പണിതത്, യേശു പണിത കസേരയോ മേശയോ കട്ടിലോ ഏതെങ്കിലും കാണാത്തതെന്തേ. പള്ളിയിൽ സ്ഥിരമായി പോകാറുള്ള യേശുവിനെ കാണിച്ചു കൊടുക്കാൻ യൂദാസിനെ  എന്തിനു കൊണ്ടുവന്നു. മെഡിറ്ററേനിയൻ പ്രദേശത്തു അലഞ്ഞു നടന്ന യേശുവിനു എങ്ങിനെ യൂറോപ്പിലെ സായിപ്പിന്റെ നിറം കിട്ടി. ഏതോ ചിത്രകാരന്റെ ഭാവനയിൽ പിറന്ന ചിത്രവും പ്രതിമകളും ആണ് ലോകം മുഴുവൻ വണങ്ങുന്നത് എന്നതാണ് ഏറ്റവും കഷ്ടം.

J.Mathew 2018-02-15 11:46:26
born again and blessed എന്ന വ്യാജ നാമധാരിയുടെ തനി നിറം പുറത്തു വന്നു.born again പോയിട്ട്ഒരു ക്രിസ്ത്യാനി പോലും അല്ലെന്നു തെളിഞ്ഞു.1.ബൈബിളിൽ അനേകം ദൈവങ്ങൾ ഉണ്ടത്ര.ബൈബിൾ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായിട്ടു വായിച്ചാൽ ആ ചോദ്യം ചോദിക്കില്ല.ജനങ്ങൾ സത്യ ദൈവത്തെ ഉപേക്ഷിച്ചു പുതുതായി ദൈവങ്ങളെ ഉണ്ടാക്കി ആരാധിക്കാൻ തുടങ്ങിയപ്പോഴൊക്കെ ദൈവം പ്രവാചകന്മാരെ ഉയർത്തി സത്യം തെളിയിച്ചിട്ടുള്ളതാണ്.കാർമ്മൽ മലയിൽ ഏലിയാവ് അത് തെളിയിച്ചു.ചെങ്കടലിൽ മോശ അത് തെളിയിച്ചു.അനേകം പ്രാവശ്യം മറ്റു പ്രവാചകന്മാരും അത് തെളിയിച്ചിട്ടുള്ളതാണ്.എന്നിട്ടും മനസ്സിലായില്ലേ ഏതാണ് ദൈവമെന്ന്.2.അടുത്ത ചോദ്യം ഏതാണ് സത്യ വേദ പുസ്തകം എന്നാണ്.wcc യിൽ അംഗങ്ങൾ ആയിട്ടുള്ള സഭകൾ പബ്ലിഷ് ചെയ്യുന്ന ബൈബിൾ,ബൈബിൾ സൊസൈറ്റി പബ്ലിഷ് ചെയ്യുന്ന ബൈബിൾ കാത്തോലിക് ബൈബിൾ,ഓർത്തഡോൿസ് സ്റ്റഡി ബൈബിൾ ഇവയെല്ലാം സത്യാ വേദപുസ്തകം തന്നെ.ഇവയിൽ ശൈലി പരമായ വ്യത്യാസങ്ങൾ ഉണ്ട്.കൂടാതെ TRANSLATE ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളും ഉണ്ട്.എന്നാലും എല്ലാത്തിന്റെയും ഉള്ളടക്കം ഒന്നുതന്നെ.3.ഏത് സഭയുടെ TRADITION?.TRADITION ഉള്ള സഭയുടെ TRADITION തന്നെ.വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന തരത്തിലുള്ള ഏകാംഗ സഭയുടെ കാര്യമല്ല.4.ആദ്യം താങ്കൾ മുഖം മൂടി മാറ്റി സ്വന്തം വ്യക്തിത്വയുമായി വരൂ അപ്പോൾ ഞാൻ ഏത് സഭാംഗം ആണെന്ന് പറയാം.5.ദൈവ ജനങ്ങളുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകും.അതിനു ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല.തെറ്റുകൾ ഉണ്ടാകുമ്പോൾ അത് തിരുത്തി മുൻപോട്ടു പോകുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.     
കപ്യാർ 2018-02-15 11:50:05

ശ്രി ജെ മാത്യു വിന്റെ അറിവിലേക്ക്, ക്രിസ്തുമതം റോമൻ ചക്രവർത്തിമാരുടെ പരിലാളനയിൽ വളർന്നുവന്ന കാലത്തു നിരവധി തവണ തിരുത്തി എഴുതുകയും കൂട്ടി ചേർക്കപ്പെട്ടതുമായ ഒരു പുസ്തകം ആണ്  വിശുദ്ധ ബൈബിൾ. അതിനു താങ്കൾ എന്ത് തർക്കം പറഞ്ഞിട്ടും കാര്യമില്ല. താങ്കളുടെ വിശ്വാസ്സം താങ്കളെ മാത്രം രക്ഷിക്കട്ടെ. എല്ലാ ആശംസകളും 

Christian 2018-02-15 11:52:18
Who wrote the FB post? Usually the Hindutva guys only deinigrate other beliefs. Muslims rarely do that.
Was Christ alive as a human being? This question was asked throughout history. Ariel---(forgot last name) said that our forefathers were not fools to belive in lies.
Secondly, if Christ did not exist, did Peter, Paul and others exist? We get to know about Christ through them. All these people were fake? For what?
People worship Rama and Krishna, who lived in antiquity. But many suspect the existence of Christ who lived only 2000 years ago.
JOHN 2018-02-17 14:01:56
വിശ്വാസി തർക്കിക്കുന്നത് അറിവ് നേടാനോ തെറ്റ് തിരുത്താനോ അല്ല. താൻ ഇതുവരെ പരിശീലിച്ചതും പരിപാലിച്ചു പോന്നതു എല്ലാം ശുദ്ധ അസംബന്ധം ആണെന്ന് സമ്മതിക്കേണ്ടി വരുന്നതിന്റെ കടുത്ത ജാള്യത മാത്രം ആണ് (സെൽവകുമാർ) അതുകൊണ്ടാണ് ജോസഫ് ഇടമറുക് സർവ്വതും പറഞ്ഞു കുമ്പസ്സാരിച്ചു കുർബാന കൈക്കൊണ്ടാണ് മരിച്ചതെന്നൊക്കെ തള്ളി വിടുന്നത്.  ആയിരക്കണക്കിന് മത ഗ്രന്ഥങ്ങളും നൂറു കണക്കിന് ദൈവങ്ങളും ഉള്ളപ്പോ ഒരു കിതാബ് മാത്രം സ്കൈ ഡാഡി നൂല് കെട്ടി ഇറക്കിയതാണെന്നും അത് വിമർശനത്തിന് അതീതം ആണെന്നും എല്ലാവരും അതങ്ങു വിശ്വസിച്ച മതിയെന്നുമുള്ള വാശി എന്തിനാ. ഒരു വാദത്തിനു അങ്ങ് സമ്മതിച്ചാൽ തന്നെ എന്തിനാ ഈ പരസ്പരം കടിച്ചു കീറാൻ നടക്കുന്ന കാക്കത്തൊള്ളായിരം സഭകൾ. നാളെ എറണാകുളത്തൊരു വിശ്വാസ സംരക്ഷണ സമ്മേളനം ഉണ്ട്. അതിൽ വിളിക്കാൻ പോകുന്ന തെറി (മുദ്രാവാക്യങ്ങളുടെ) റിഹേഴ്സൽ ഇന്ന് കുറച്ചു കേൾക്കുകയുണ്ടായി. നാട്ടിലെ ഞങ്ങളുടെ പള്ളിക്കാരുടെ പ്രാക്ടീസ് ആയിരുന്നു അത്. പുതിയ തെറികൾ പഠിക്കാൻ അതൊക്കെ കേൾക്കുക. ബൈബിൾ വായിച്ചിട്ടുള്ള ആളുകൾ ഉണ്ടെങ്കിൽ പൗലോസ് പറഞ്ഞ ഒരു വാക്യം എന്താ ഈ കുര്ബാനത്തൊഴിലാളികൾ മറന്നാലും അല്മെനികൾ കാണാത്തത് . ( 5നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 
6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. 
Bart Ehrman ഫാൻ 2018-02-15 14:34:02
യേശുക്രിസ്തുവിന്റെ കാര്യത്തിൽ ഈ മലയാളിയിൽ കിടന്നു അടി കൂടുന്നവർDr Bart D Ehrman (Professor, Religious Studies, University of North Carolina, Chapel Hill) ന്റെ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക. അദ്ദേഹം കഴിഞ്ഞ മുപ്പതു വര്ഷം ആയിട്ട് പുതിയ നിയമത്തിൽ ഗവേഷണം നടത്തുന്ന പ്രൊഫെസ്സർ ആണ്. പുതിയ നിയമത്തിന്റെ ഒറിജിനൽ വായിക്കാൻ വേണ്ടി ഗ്രീക്ക് ഭാഷ പഠിച്ച അദ്ദേഹം  ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ധാരാളം പ്രഭാഷണങ്ങൾ യു ട്യൂബിൽ ഉണ്ട്. കേൾക്കുക. 
John Samuel , Pastor 2018-02-15 17:06:13

There is no need or use to give response to J.mathew, he is another mathulla or the Schcast missing for a long time. His knowledge about the bible is very poor, he is just a fanatic faithful. He is simply repeating what he learned from some ignorant priest. Just ignore him.

J.Mathew 2018-02-15 13:28:59
യേശു ജീവിച്ചിരുന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട്.യേശുവിന്റെ രണ്ടു ശിഷ്യന്മാരും (MATHEW.JOHN) അക്കാലത്തു ജീവിച്ചിരുന്ന മറ്റു രണ്ടുപേരും (LUKE,MARK)എഴുതിയിട്ടുള്ളത് ചരിത്രം തന്നെയാണ്.ശിഷ്യന്മാർ എഴുതിയതായതുകൊണ്ടു മാത്രം അത് ചരിത്രം അല്ലെന്നു വരുമോ?യേശുവിന്റെ ജനനം നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ പ്രവചിട്ടുള്ളതാണ്.(ISAIAH 7:14.)യേശുവിന്റെ കാലത്തുതന്നെ പലവിധത്തിലുള്ള കള്ളക്കഥകൾ മറ്റുള്ളവർ പ്രചരിപ്പിച്ചിരുന്നു.യേശുവിനെ കബറടക്കി വലിയ കല്ലും ഉരുട്ടിവെച്ചു പടയാളികൾ കാവൽ നിന്നു.എന്നാൽ യേശുവിന്റെ ഉയർപ്പിനു അതൊന്നും തടസ്സമായില്ല.ശിഷ്യന്മാർ രാത്രി വന്നു ശരീരം കൊണ്ടുപോയി എന്ന് പറഞ്ഞു പരത്തി.ശിഷ്യന്മാർ വന്നെങ്കിൽ ആയുധവുമായി കാവൽ നിന്ന പടയാളികൾ എന്തുചെയ്യുകയായിരുന്നു.ഇങ്ങനെയുള്ള കള്ളക്കഥ പറഞ്ഞുപരത്തുന്നവർ ഇന്നും ജീവിച്ചിരിപ്പുണ്ട്.അങ്ങനെയുള്ളവർ യേശു വീണ്ടും വരും അപ്പോൾ നേരിട്ട് കാണാം.എന്നിട്ടു വിശ്വസിച്ചാൽ മതി.ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടവരും ആണി പ്പാടുകളിൽ  കൈ തൊട്ടു വിശ്വസിച്ചവരുമായ ശിഷ്യന്മാർ പറഞ്ഞ കാര്യങ്ങൾ എന്തിനു അവിശ്വസിക്കണം.ജീവന് തന്നെ ഭീഷണിയുണ്ടായിരുന്ന സമയത്താണ് ശിഷ്യന്മാർ സുവിശേഷം പ്രചരിപ്പിച്ചത്.പൂർണമായി വിശ്വസിച്ചിട്ടാണ് അവർ ഭീഷണികളെ വകവെക്കാതെ സുവിശേഷം  അറിയിച്ചത്.തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടു  അവർക്കു എന്ത് നേട്ടമാണ് ഉണ്ടായത്.ശിഷ്യൻമാർ  ഒരാളൊഴികെ എല്ലാവരും രക്തസാക്ഷികൾ ആകുക ആയിരുന്നു.അതുകൊണ്ടു കള്ളക്കഥകൾ അവസാനിപ്പിച്ച് യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാവുകയാണ് വേണ്ടത്."നിങ്ങൾ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു എന്നാൽ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാന്മാർ".
   
KA Pyaar 2018-02-15 20:22:10
ശ്രി  ജെ മാത്യു, താങ്കൾ മാത്തുള്ളക്കു പഠിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കു. സൺഡേ സ്കൂളിൽ പഠിച്ച അസ്സമണ്ടങ്ങളും പുരോഹിതരും പാസ്റ്റർമാരും പറയുന്നത് അപ്പാടെ വിഴുങ്ങാതെ ചരിത്ര പുസ്തകങ്ങൾ വായിക്കു. ഈ രാജ്യത്തു ഒത്തിരി പുസ്തകങ്ങൾ നയാ പൈസ മുടക്കില്ലാതെ വായിക്കാം. അത് പ്രയോജനപ്പെടുത്തൂ, ബൈബിൾ വ്യാകരണ പ്രതിരോധ തൊഴിലാളിയായി അധപ്പധിക്കരുതേ. അതിനു പള്ളീലച്ചൻ മാർ ഉണ്ടല്ലോ
JOHN 2018-02-15 21:25:18
ബൈബിൾ വ്യാകരണ തൊഴിലാളികളും ന്യായീകരണ ഫാക്ടറി മുതലാളിമാരും പറയാമോ പതിനെട്ടു കൊല്ലം, തന്റെ ജീവിതത്തിന്റെ  മുക്കാൽ സമയവും യേശു എവിടെ ആയിരുന്നു? ഒരു സുവിശേഷവും ഒന്നും പറയുന്നില്ല Lost Years of Jesus നെ പറ്റി. ചുമ്മാ അറിയാൻ വേണ്ടി ആണ്. ദയവായി പള്ളീലച്ചന്മാരും പാസ്റ്റർമാരും വ്യാജ പേരിൽ പ്രതികരിക്കാതിരിക്കുക. നിങ്ങളുടെ ഉപജീവനം മുടക്കുക എന്ന ഉദ്ധെസ്സത്തോടെ അല്ല. മറിച്ചു അറിയാൻ വേണ്ടി മാത്രം
Christian 2018-02-15 21:37:26
The last two writers are trying to shame those who worship god. Are you sure there is no god?
JOHN 2018-02-15 21:56:56
ക്രിസ്ത്യാനി എന്ന പെരുകാരാ, എനിക്ക് അറിയാത്ത കാര്യം ആണ്,  ദൈവം ഉണ്ടോ ഇല്ലയോ എന്നത്. അതുകൊണ്ടു അറിയാത്ത കാര്യത്തെക്കുറിച്ചു പറയാതിരിക്കുന്നതാണല്ലോ അതിന്റെ ഒരു രീതി
truth and justice 2018-02-16 07:38:07
There were so many scholars and intellectuals were lived and passed away and they had arguments also that there is no God exist and finally they all submitted to God in their final years and surrendered to God and accepted Jesus their savior and Lord and entered into eternity. As I mentioned earlier everyone will call upon God when they struggle in their lives and end of their life span seventy or eighty years in their last vapor and breathing last.
Ninan Mathullah 2018-02-16 08:06:56
As long as life here both groups will be here. It is not possible that all believe in God. So if you do not see the glory of God in nature do not worry. May be it is your destiny or 'Karma Phalam'. The lack of humility, or the all knowing attitude the reason for this blindness. God gives grace to those who are humble to know God. Others will stay blind until they become humble with life experiences like poverty or accidents or health issues and then become humble and and call for help from God. Now these people have everything they need and there is no need to seek God. If I am a millionaire chances are that I will not seek God. Since God likes my fellowship that God gives me my daily needs. God knows human nature. Once I get the money I will not seek God, and I will claim that all this wealth I made as I am smart. That is the reason Solomon pray to give only his daily needs.
andrew 2018-02-16 13:05:26

Isaiah 7:14  …an young woman with a child - is not a prophecy. It was a sign of relief given to king Ahaz that he will be saved from Assyrian invasion. The sign is in past participle= woman with a child, not something that will happen in the future.  Isaiah’s promise was fake and history shows Ahaz was defeated.

The woman,  in Isaiah 7:14-- is not a virgin but a woman who gave birth to Immanuel. Jesus was not given the name Immanuel either.

Gospel scribes were desperately struggling to create a historical Jesus. [ first gospel- according to Mark was written after CE 70 after the fall of the Jerusalem temple.]. Mark’s gospel was inaccurate and incomplete & was written to terrify the people about the end of the World that is happening soon within few years. Mathew’s gospel was written to correct the mistakes foolishness & fallacies of Mark’s. But it was not much better either. So, Luke’s authors created a new one, they admit in the beginning of the gospel according to Luke there were several inaccurate ‘writings’ about Jesus and so Luke’s is written to rectify it. But it was not better either.

 The gospel writers used the trick of digging out prophecy from the Hebrew bible. Those prophecies had nothing to do with Jesus, they were all related to the events and people who lived at the time of the prophets and they themselves call each other false prophets.

Isaiah was written in Hebrew, when it was translated to Greek ‘young woman with a child was translated to ‘ a virgin will ….= woman to virgin and  ‘with child’ a past incident to a future. All those who have studied bible know it. The 1st author of Mathew used the Greek text of Isaiah and easily created the myth of Virgin birth. See my book-സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും- Vol-4 of A Bible for the New Millennium. See the നോവല്‍ section of emalayalee.

J.Mathew 2018-02-16 13:30:57
MR.JOHN, താങ്കൾക്ക് ദൈവം ഉണ്ടോ എന്ന് നിശ്ചയമില്ല അതുകൊണ്ടു  അഭിപ്രായം പറയണമെന്നില്ല.എന്നാൽ എനിക്ക് ദൈവം ഉണ്ടന്ന് ഉറപ്പാണ്.അതുകൊണ്ടു അഭിപ്രായം പറയാം.എല്ലാവരും താങ്കൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്ന് വാശി പിടിക്കരുത്.18 വര്ഷം യേശു എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല.യോഹന്നാൻ സ്നാപകനിൽ നിന്നും സ്നാനം ഏറ്റു പരസ്യ ശുശ്രുഷ ആരംഭിച്ചപ്പോൾ മുതലുള്ള കാര്യങ്ങളാണ് പ്രധാനം.അന്നുമുതലാണ് യേശുവിനു ശിഷ്യൻമാർ ഉണ്ടാകുന്നത്.കപ്യാരെ ,താങ്കളോട് പറഞ്ഞിട്ടുള്ള പണി ചെയ്താൽ പോരെ?സമയാസമയങ്ങളിൽ മുടങ്ങാതെ മാണി അടിക്കുക.ബാക്കിയൊക്കെ പറയാൻ ചുമതലപ്പെട്ടവർ പറഞ്ഞുകൊള്ളും.PASTOR JOHN SAMUEL എന്ന വ്യാജ നാമധാരിയോട്:എന്റെ അറിവ് പരിമിതമാണ്.ഞാൻ സമ്മതിക്കുന്നു.എനിക്ക് ദൈവം തന്നിട്ടുള്ള അറിവ് മാത്രമേ ഉള്ളു.എന്നാൽ അറിവില്ലാത്ത പുരോഹിതന്മാർ പറയുന്നതനുസരിച്ചല്ല ഞാൻ പ്രവർത്തിക്കുന്നത്.വിശുദ്ധ ബൈബിൾ ഇൽ ഉള്ളതും മാതാപിതാക്കന്മാർ പഠിപ്പിച്ചതുമായ കാര്യങ്ങളാണ് ഞാൻ വിശ്വസിക്കുന്നത്.ഇക്കാര്യത്തിൽ വഴിയേ പോകുന്നവരുടെ ഉപദേശം ഞാൻ കേൾക്കാറില്ല.ഓരോ ദിവസവും വ്യത്യസ്ത നാമങ്ങളിൽ ആണ് വ്യാജന്മാർ പ്രത്യക്ഷപ്പെടുന്നത്.അതുകൊണ്ടൊന്നും വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല.ഈ പ്രപഞ്ചവും സകല ചരാചരങ്ങളും തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാൻ ഞാനൊരു വിഡ്ഢിയല്ല.ചാൾസ് ഡാർവിൻപോലും അവസാന കാലത്തു മുൻപ് പറഞ്ഞ കാര്യങ്ങളെപ്പറ്റി ഓർത്തു പശ്ചാത്തപിച്ചതായി അദ്ദേഹത്തെ ശുശ്രുഷിച്ച നേഴ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.   
J.Mathew 2018-02-16 13:46:41
ISAIAH 7:14 There for the lord himself shall give you a sign; behold a virgin shall conceive and bear a son, and shall call his name Immanuel. കന്യക ഗർഭം ധരിച്ചു ഒരുമകനെ പ്രസവിക്കും അവനു Immanuel എന്ന് പേര് വിളിക്കും എന്നാണ്.സ്ത്രീ എന്നല്ല കന്യക എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്.സ്ത്രീ എന്നുപറയുന്നതും കന്യക എന്ന് പറയുന്നതും വ്യത്യസം ഉണ്ട്.അത് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവിശ്യമില്ല.ഇമ്മാനുവേൽ എന്നത് യേശുവിന്റെ മറ്റൊരു പേര് ആണ്.ഇതൊന്നും മനസ്സിലാക്കാതെ വെറുതെ എഴുതി വിട്ടിട്ടു കാര്അമില്ല.ഉറക്കം നടിക്കുന്നവനെ  ഉണർത്താൻ പറ്റില്ലെന്നറിയാം.  
J.Mathew 2018-02-16 15:08:43
ISAIAH 7:14 There for the lord himself shall give you a sign; behold a virgin shall conceive and bear a son, and shall call his name Immanuel. കന്യക ഗർഭം ധരിച്ചു ഒരുമകനെ പ്രസവിക്കും അവനു Immanuel എന്ന് പേര് വിളിക്കും എന്നാണ്.സ്ത്രീ എന്നല്ല കന്യക എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്.സ്ത്രീ എന്നുപറയുന്നതും കന്യക എന്ന് പറയുന്നതും വ്യത്യസം ഉണ്ട്.അത് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവിശ്യമില്ല.ഇമ്മാനുവേൽ എന്നത് യേശുവിന്റെ മറ്റൊരു പേര് ആണ്.ഇതൊന്നും മനസ്സിലാക്കാതെ വെറുതെ എഴുതി വിട്ടിട്ടു കാര്അമില്ല.ഉറക്കം നടിക്കുന്നവനെ  ഉണർത്താൻ പറ്റില്ലെന്നറിയാം.  
Born again Abraham 2018-02-16 15:17:02

വീണ്ടും കത്തോലിക്ക പാതിരി പീഡന ക്കേസിൽ

കർത്താവിന്റെ രണ്ടാമത്തെ വരവിനായി കുഞ്ഞാടുകളെ പ്രാപ്തരാക്കുന്നതിനിടയിൽ പാലാ രൂപതയിലെ വൈദികനും പരമ പരിശുദ്ധനുമായ ഫാദർ തോമസ് താന്നിനിൽക്കും തടത്തിലാണ് പെണ്ണുകേസിൽ പ്രതിയായത്. 
പാലാ രൂപതയിൽപ്പെട്ട കല്ലറ സെന്റ് മാത്യു സ് പള്ളി വികാരിയാണ് ഇദ്ദേഹം. 
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നൈജീരിയൻ യുവതിയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കോട്ടയം കടത്തുരുത്തി പോലീസ് കേസെടുത്തു.
പാതിരി ഒളിവിലാണ്. ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഇദ്ദേഹം - 
സഭ ഇടപെട്ട് വൈദികനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായി ആരോപണമുയർന്നു കഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ വൈദികരുടെ പീഡനങ്ങൾ വ്യാപകമായി സംസ്ഥാനത്ത് വർദ്ധിക്കുമ്പോഴും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം തുലോം കുറവാണ്. മിക്ക കത്തോലിക്ക ഇടവകകളിലും ഇത്തരം സംഭവങ്ങൾ നടത്തുന്നുണ്ടെങ്കിലും കേസുകൾ കൊടുക്കുന്നതിൽ നിന്ന് അത്തരക്കാരെ ഭീഷണിപ്പെടുത്തി പിൻമാറ്റുന്നതായി ആക്ഷേപമുണ്ട്.

Born again Blessed 2018-02-16 15:45:39

"Almah" in Hebrew, "Parthenos" in Greek: The Case of Isaiah 7:14 ...

www.orthodoxchristianity.net › ... › Moderated Forums › Faith Issues
Dec 12, 2008 - So, I had a recent discussion, and I was given a Hebrew lesson on Isaiah 7:14. The Masoretic uses the word "almah" and the Dead Sea Scrolls also use the word "almah." According to Jews have said for centuries, the word "almah" really means "young woman," not virgin, which in Hebrew would be ...
not a prophecy of Jesus 2018-02-16 15:58:17

Prelude - Isaiah 7:1-10[edit]

Judah is faced with invasion by its northern neighbours, the Kingdom of Israel (also called Ephraim) and Aram-Damascus (Syria), but God instructs the prophet Isaiah to tell king Ahaz that God will destroy Judah's enemies (Isaiah 7:1-10):

When Ahaz ... was king of Judah, Rezin, king of Syria, and Pekah ... king of Israel, marched on Jerusalem, they were unable to prevail against it. When the House of David was told that Syria had allied itself with Ephraim, their hearts and the hearts of their people trembled ... But the Lord said to Isaiah, "Go out to meet Ahaz, you and Shearjashub your son, ... and say to him, 'Be firm and keep calm, ... The Lord has said, 'It will not happen...' [3]

The prophecy - Isaiah 7:11-16[edit]

Isaiah delivers God's message to Ahaz and tells him to ask for a sign to confirm that this is a true prophecy (verse 7:11). Ahaz refuses, saying he will not test God (7:12). Isaiah replies that Ahaz will have a sign whether he asks for it or not, and the sign will be the birth of a child, and the child's mother will call it Immanuel, meaning "God-with-us" (7:13-14); by the time the infant "learns to reject the bad and choose the good" (i.e., is old enough to know right from wrong) he will be eating curds and honey, and Ephraim and Syria will be destroyed (7:15-16):

New Revised Standard Version 2018-02-16 16:13:13

Isaiah 7:14 New Revised Standard Version (NRSV)

14 Therefore the Lord himself will give you a sign. Look, the young woman[a] is with child and shall bear a son, and shall name him Immanuel.

it was a sign given to Ahaz. Not about Jesus.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക