Image

ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ധാരണ:മിനിമം എട്ട്‌ രൂപ

Published on 13 February, 2018
ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍  ധാരണ:മിനിമം എട്ട്‌ രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണിയുടെ പച്ചക്കൊടി. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്‌ ഏഴില്‍നിന്ന്‌ എട്ട്‌ രൂപയായും ഫാസ്‌റ്റ്‌ പാസഞ്ചറന്‍റത്‌ 10 രൂപയില്‍നിന്ന്‌ 11 ആയും എക്‌സിക്യൂട്ടിവ്‌, സൂപ്പര്‍ ഫാസ്‌റ്റ്‌ നിരക്ക്‌ 13ല്‍നിന്ന്‌ 15 രൂപയായും സൂപ്പര്‍ ഡീലക്‌സ്‌ നിരക്ക്‌ 20ല്‍നിന്ന്‌ 22 രൂപയായും ഹൈടെക്‌, ലക്ഷ്വറി ബസുകളുടെ നിരക്ക്‌ 40ല്‍നിന്ന്‌ 44 ആയും വോള്‍വോ നിരക്ക്‌ 40ല്‍നിന്ന്‌ 45 ആയും ഉയര്‍ത്താനാണ്‌ ധാരണ. ബുധനാഴ്‌?ച ചേരുന്ന മന്ത്രിസഭയോഗം നിരക്ക്‌? വര്‍ധനയില്‍ തീരുമാനമെടുത്തേക്കും.

ചൊവ്വാഴ്‌ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട്‌ ശിപാര്‍ശ പ്രകാരം കിലോമീറ്റര്‍ ചാര്‍ജിലും നേരിയ വര്‍ധനയുണ്ടാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക