Image

മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചുദിവസം തലസ്ഥാനത്തു വേണമെന്ന്‌ മുഖ്യമന്ത്രി, പറ്റില്ലെന്ന്‌ മന്ത്രിമാര്‍

Published on 13 February, 2018
മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചുദിവസം തലസ്ഥാനത്തു വേണമെന്ന്‌ മുഖ്യമന്ത്രി, പറ്റില്ലെന്ന്‌ മന്ത്രിമാര്‍

ആഴ്‌ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത്‌ ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ തള്ളി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്‌ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്‌. എന്നാല്‍ ഇത്‌ പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി.
കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെതുടര്‍ന്ന്‌ മന്ത്രിസഭായോഗം മാറ്റിവെക്കേണ്ടിവന്നിരുന്നു.

 പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളുടെ കാലവധി നീട്ടുന്നതിന്‌ ഗവര്‍ണറോട്‌ ശിപാര്‍ശ ചെയ്യാന്‍ വേണ്ടിയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം കൂടാന്‍ തീരുമാനിച്ചത്‌. എന്നാല്‍ പിണറായി വിജയനെ കൂടാതെ എ.കെ ബാലന്‍, തോമസ്‌ ഐസക്‌, എം.എം മണി, ടി.പി രാമകൃഷ്‌ണന്‍, സി. രവീന്ദ്രനാഥ്‌ എന്നീ സി.പി.എം മന്ത്രിമാരും ഘടക കക്ഷി മന്ത്രിയായ മാത്യു ടി. തോമസും മാത്രമാണ്‌ യോഗത്തിനെത്തിയത്‌. 

ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു. ഇത്‌ ഏറെ വിവാദങ്ങള്‍ക്ക്‌ ഇടവരുത്തുകയും സര്‍ക്കാരിന്‌ നാണക്കേട്‌ ഉണ്ടാക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്‌.
എന്നാല്‍ ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലും മൂന്നു മന്ത്രിമാര്‍ പങ്കടുത്തില്ല.


Join WhatsApp News
Komali vijayan 2018-02-13 14:58:56
Pattatthavanokke ragi vechu veettil poyikkude??? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക