കുവൈത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌സ് ഫെലോഷിപ്പിന്റെ (കെഇസിഎഫ്) നേത്യത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് ബൈബിള്‍ ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ക്‌നനായ ഇടവകയും സീനിയര്‍ വിഭാഗത്തില്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവകയും ഒന്നാം സ്ഥാനം നേടി.
ജൂനിയര്‍ വിഭാഗത്തില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക രണ്ടാം സ്ഥാനവും അഹമ്മദി മാര്‍ത്തോമ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് അഹമ്മദി ഇടവക രണ്ടാംസ്ഥാനവും , കുവൈത്ത് സിറ്റി മാര്‍ത്തോമ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെഇസിഫ് പ്രസിഡന്റ് റവ. ഫാ. കൊച്ചുമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ഫാ. എല്‍ദോസ് ചക്യട്ടില്‍, റവ. ഫാ. ജേക്കബ് തോമസ്, ജെനിന്‍ തരകന്‍, സിബു അലക്‌സ് ചാക്കോ, ഷിബു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ഫാ.സജി എബ്രഹാം