Image

മലയാളി ഗവേഷണ വിദ്യാര്‍ത്ഥി നിജിന്‍ ജോണ്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു

പി പി ചെറിയാന്‍ Published on 14 February, 2018
മലയാളി ഗവേഷണ വിദ്യാര്‍ത്ഥി നിജിന്‍ ജോണ്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു
വാന്‍കോര്‍ (കാനഡ): വാന്‍കൂര്‍ വാട്ടേഴ്‌സ് ഓഫ് ലോംഗ്  ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തില്‍ മലയാളിയും, വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ നിജിന്‍ ജോണ്‍ (24) മരിച്ചു.

ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് 3.30 നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സര്‍ഫിങ്ങ് പരിശീലനത്തിനെത്തിയാതായിരുന്നു നിജിന്‍. തിരമാലകളില്‍ ഉയര്‍ന്ന് പൊങ്ങിയ നിജിന്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. പരിശീലനത്തിനെത്തിയവര്‍ നിജിനെ കരയിലേക്ക് എത്തിച്ചു പ്രാഥമിക ചികത്സയും, സി പി ആറും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നലഡെയ്ല്‍ ജി ജോണ്‍ കുട്ടിയുടേയും, പൂനം മാത്യുവിന്റേയും ഏക മകനാണ് നിജിന്‍ ജോണ്‍. നിമ്മി എല്‍സ  ജോണ്‍ ഏക സഹോദരിയാണ്. കൊല്ലം കരുനാഗപ്പിള്ളി കോഴിക്കോട് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

ഒരു വര്‍ഷം മുമ്പാണ് നിജിന്‍ കേരളത്തില്‍ നിന്നും ഉപരിപഠനാര്‍ത്ഥം കാനഡയില്‍ എത്തിയത്. ഇന്ത്യനാപോലീസ്  സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി റവ ഫിലിപ്പ് ബേബി അറിയിച്ചതാണിത്. കേരളത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. മൃതദേഹം ഇപ്പോഴും കാനഡയില്‍ തന്നെയാണ്.

നിജിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംമ്പിയ ട്രഷറര്‍ വിവിന്‍ മാത്യു GO FUND ME PAGE ഓപ്പണ്‍ ചെയ്തിട്ടുണ്ട് വിക്ടോറിയ യൂണിവേഴ്‌സിറ്റി നിജിന്റെ മരണത്തില്‍ നുശോചനം അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫിലിപ്പ് ബേബി- 317 900 2380

Nijin John, a research student from University of Victoria,Vancouver Island passed died while surfing in Tofino in Canada 
The accident happened in the waters off Long Beach at around 3:30 p.m. Saturday.

Witnesses said the young man appeared to be with a group of people learning to surf, and was later seen on shore having CPR performed on him

Vivin Mathew (Treasurer, Kerala Cultural Association of British Columbia) and a friend of Nijin John has set up a gofundme page to collect funds to help funeral expenses. It has collected  $21,540 by Tuesday evening. https://www.gofundme.com/nijin-john-funeral-fund

‘Everyone from the Department of Chemistry at the University of Victoria wish to pass along heartfelt condolences to the family. Nijin was a very well respected researcher and teaching assistant - he will be greatly missed by his students and coworkers,’ a post by the colleagues noted.

Conditions were mild Saturday with relatively calm waters that would normally be ideal for beginner surfers.

‘There was a group of new surfers with their blue boards gathered down by the water, and it wasn't until they moved a little bit that I noticed somebody was giving chest compressions to someone else on the ground there,’ said John DeVries., according to CTV News.

A lifeguard tower was removed from the beach several years ago, which has been a contentious issue for locals.

"Maybe this will make some changes in that regard, I don't know," said DeVries.

Vivin Mathew noted on the gofundme page: Jophin Challackal (authorized local guardian of Nijin) has left to Vancouver Island to start with the proceedings. KCABC will issue cheques to Jophin for all the expenses incurred and the remaining funds will be transferred to Nijins parents by KCABC.

http://ilatimes.com/article.php?id=94381

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക