Image

മോദിയെ പുകഴ്‌ത്തുന്ന 1.5 ലക്ഷം പുസ്‌തകങ്ങള്‍ മഹാരാഷ്ട്ര സ്‌കൂളുകളിലേക്ക്‌

Published on 14 February, 2018
 മോദിയെ പുകഴ്‌ത്തുന്ന 1.5 ലക്ഷം പുസ്‌തകങ്ങള്‍ മഹാരാഷ്ട്ര  സ്‌കൂളുകളിലേക്ക്‌
 മുംബൈ: ഒന്നാം ക്ലാസ്‌ മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക്‌ പഠിക്കാനായി  മോദിയെ പുകഴ്‌ത്തുന്ന 1.5 ലക്ഷം പുസ്‌തകങ്ങള്‍. രാഷ്ട്രപിതാവ്‌ മഹാത്മ ഗാന്ധി, ജയവഹര്‍ ലാല്‍ നെഹ്‌റു, ഡോ. ബിആര്‍ അംബേദ്‌ക്കര്‍ തുടങ്ങിയവരെ കുറിച്ചുള്ള പുസ്‌തകങ്ങള്‍ ഇത്രയുമില്ലെന്നത്‌ ആശ്ചര്യപ്പെടുത്തുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള 1,49,954 പുസ്‌തകളാണ്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നത്‌. 

 മഗഹാത്മ ഗാന്ധിയെ കുറിച്ചുള്ള 4,343 പുസ്‌തകങ്ങള്‍ മാത്രമാണ്‌ ഓര്‍ഡര്‍ ചെയ്‌തത്‌. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ജയവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള 1635 പുസ്‌തകങ്ങങ്ങള്‍ മാത്രമാണ്‌  ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നത്‌. 

 മുന്‍ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കുറിച്ചുള്ള 76, 713 ബുക്കുകള്‍ ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ ഭരണഘടന ശില്‍പി ബിആര്‍ അംബേദ്‌ക്കറിനെ കുറിച്ചുള്ള 79,388 പുസ്‌തകങ്ങള്‍ മാത്രമാണ്‌ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്‌തത്‌. മുന്‍ പ്രസിഡന്റ്‌ എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന 21,328 പുസ്‌തകങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തപ്പോള്‍, ഛത്രപതി ശിവജിയെകുറിച്ചുള്ള 40,982 പുസ്‌കങ്ങളാണ്‌ കുട്ടികള്‍ക്ക്‌ പഠിക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങി കൂട്ടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക