Image

മാരാമണ്‍: യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ യുവവേദി യോഗങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും

Published on 14 February, 2018
മാരാമണ്‍: യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ യുവവേദി യോഗങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും

മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തി?ല്‍ നടത്തുന്ന യുവവേദി യോഗങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും. ``കരുണ തേടുന്നവര്‍ക്ക്‌ കാവലാകേണ്ട യുവ?ത്വം'' എന്നതാണ്‌ യുവവേദിയുടെ ചിന്താവിഷയം.

നാളെ വൈകുന്നരം നാലിനു നടക്കുന്ന യോഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ സെലിന്‍ തോമസ്‌ (ഡല്‍ഹി), ശ്രീക്കുട്ടി, 16ന്‌ ഇസാഫ്‌ സ്ഥാപക ഡയറക്ടര്‍ കെ.പോള്‍ തോമസ്‌ (തൃശൂര്‍), ശനിയാഴ്‌ച പ്രശസ്‌ത ദൈവശാസ്‌ത്രജ്ഞന്‍ റവ.ഡോ.വൈ.റ്റി.വിനയരാജ്‌ എന്നിവര്‍ പ്രസംഗിക്കും. 

സഖ്യം പ്രസിഡന്‍റ്‌ ഡോ.തോമസ്‌ മാര്‍ തീത്തൂസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക