കൊച്ചി:വാലന്റൈന്‍സ് ഡേയില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍
സംഘടിപ്പിച്ച `പ്രണയ മാര്‍ച്ച്' പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ലോ
കോളജ വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളുമായി എറണാകുളം സെന്‍റ് തെരേസാസ്
കോളജിലേക്കാണ് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്.
മാര്‍ച്ചിനുള്ള
ഒരുക്കങ്ങള്‍ ലോ കോളജില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രിന്‍സിപ്പല്‍ പോലീസിന്‍റെ സഹായം
തേടി. കോളജില്‍ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പല്‍
പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് എത്തിവിദ്യാര്‍ഥികളെ ലോ കോളജില്‍ നിന്നും
പുറത്തിറങ്ങുന്നത് തടഞ്ഞതോടെപോലീസിനെതിരേ വിദ്യാര്‍ഥികള്‍ സംഘടിച്ചു.
കോളജിന് പുറത്തേക്ക് മാര്‍ച്ച് അനുവദിക്കില്ലെന്ന്
പോലീസ് കര്‍ശന നിലപാടെടുത്തു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച്
വിദ്യാര്‍ഥികളും പ്രതിഷേധിച്ചെങ്കിലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍
ഉണ്ടായില്ല.