Image

ദൈവരാജ്യം ക്രിസ്‌തുവിലൂടെ: ഡോ.രാജ്‌ കുമാര്‍ രാമചന്ദ്രന്‍

Published on 14 February, 2018
ദൈവരാജ്യം ക്രിസ്‌തുവിലൂടെ: ഡോ.രാജ്‌ കുമാര്‍ രാമചന്ദ്രന്‍
മാരാമണ്‍: നീതിയും സമാധാനവും നിറയുന്ന ദൈവരാജ്യം ക്രിസ്‌തുവിലൂടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന്‌ ന്ന്‌ റവ.ഡോ രാജ്‌കുമാര്‍ രാമചന്ദ്രന്‍. കണ്‍വന്‍ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഡോ.രാജ്‌ കുമാര്‍ .

നീതിയുടെ വഴി തുറക്കപ്പെടുക ക്രിസ്‌തുദര്‍ശനത്തിലൂടെയാണ്‌. ഭക്ഷണമോ പാനീയമോ അല്ല ദൈവരാജ്യം. ദൈവകൃപയാലുള്ള നീതി ബോധത്തിലാണ്‌ ഓരോ മനുഷ്യരും ജീവിക്കേണ്ടത്‌. ദൈവ കൃപ ജീവിതത്തിലെ ധനമാണ്‌. ഇത്‌ വാങ്ങാന്‍ കഴിയില്ലെന്നും ഡോ.രാജ്‌ കുമാര്‍ പറഞ്ഞു.
നീതിബോധമുണ്ടെങ്കില്‍ മാത്രമേ നല്ല പ്രവൃത്തികള്‍ ചെയ്യുവാ?ന്‍ കഴിയുകയുള്ളൂ. 

ദൈവ രാജ്യത്തിലേക്ക്‌ ഓരോ മനുഷ്യരെയും കര്‍ത്താവ്‌ ക്ഷണിക്കുകയാണ്‌. `നിന്‍റെ രാജ്യം വരേണമേ' എന്നതായിരുന്നു കര്‍ത്താവിന്‍റെ പ്രാര്‍ഥന.
റവ.തോമസ്‌ മാര്‍ തീമോത്തിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. റവ. സജി ജോസഫ്‌ പ്രസംഗം പരിഭാഷപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക