Image

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

Published on 14 February, 2018
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

ബംഗളൂരു: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ബംഗളൂരുവില്‍ ഒരു റസ്‌റ്റോറന്റിലായിരുന്നു സംഭവം. റായ്ച്ചുര്‍ സ്വദേശികളായ രാമു (25), രവി (28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് ദുരന്തം സംഭവിച്ചത്. 

സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി മാലിന്യം പുറത്തെടുക്കുന്നതിനിടെ മീഥേന്‍ വാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക