Image

ഇരുപത്തിരണ്ടുകാരിയെ യുവാവ്‌ കോടാലിക്കു വെട്ടി കൊലപ്പെടുത്തി

Published on 15 February, 2018
ഇരുപത്തിരണ്ടുകാരിയെ യുവാവ്‌ കോടാലിക്കു വെട്ടി കൊലപ്പെടുത്തി


ഡല്‍ഹിയ്‌ക്ക്‌ സമീപം ഗാസിയാബാദില്‍ 22കാരിയെ യുവാവ്‌ മൃഗീയമായി വെട്ടികൊലപ്പെടുത്തി. ഗാസിയാബാദിലെ സചിന്‍ ശര്‍മയെന്ന യുവാവാണ്‌ ക്രൂരകൃത്യം ചെയ്‌തത്‌. വിവാഹിതയായ യുവതിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ ഒരാഴ്‌ച മുമ്പ്‌ സചിന്‍ ശര്‍മയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി നാലു ദിവസത്തിന്‌ ശേഷമാണ്‌ യുവതിയെ കോടാലി കൊണ്ട്‌ ഇയ്യാള്‍ വെട്ടി കൊലപ്പെടുത്തിയത്‌.


സചിന്‍ ശര്‍മ, കൊല്ലപ്പെട്ട യുവതിയോട്‌ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത്‌ നിരസിച്ച യുവതി മറ്റൊരു വിവാഹം കഴിച്ചതോടെ ഇയ്യാള്‍ക്ക്‌ പകയായി. ഒരു വര്‍ഷം മുമ്പ്‌ യുവതിയുടെ വിവാഹം നടന്നത്‌ മുതല്‍ സചിന്‍ ശര്‍മ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച യുവതിയ്‌ക്ക്‌ വധഭീഷണി സന്ദേശമായി തോക്കിന്റെ ചിത്രം ഇയാള്‍ അയച്ചിരുന്നു. ഒടുവില്‍ അരും കൊലയില്‍ അവസാനിക്കുകയായിരുന്നു.

യുവതിയുടെ ഗ്രാമമായ മോദി നഗറില്‍ ബുധനാഴ്‌ച പട്ടാപകല്‍ പൊതുജനത്തിന്റെ മുമ്പില്‍വെച്ചായിരുന്നു സംഭവം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക