Image

തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌ കെ.എം മാണി

Published on 15 February, 2018
തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌  കെ.എം  മാണി
കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‌ മറുപടിയുമായി കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം മാണി. തനിക്കും പാര്‍ട്ടിക്കും കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന്‌ മാണി പറഞ്ഞു.

50 വര്‍ഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യത ചോദ്യംചെയ്യാനാകില്ല. 13 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച ആളാണു താനെന്നും മാണി പറഞ്ഞു.
 
മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫില്‍ മാണി ഗ്രൂപ്പിനോട്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തങ്ങളുണ്ടാകില്ലെന്ന്‌ സി.പി.ഐ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ആരുടെയും മധ്യസ്ഥ പ്രാര്‍ഥന ഇടതുപക്ഷത്തിന്‌ ആവശ്യമില്ല.

അഴിമതിക്കാരെ ഒപ്പം ചേര്‍ത്ത്‌ മുന്നണിക്ക്‌ നഷ്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി.പി.ഐയ്‌ക്ക്‌ കൂട്ടുനില്‍ക്കാനാകില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

സി.പി.ഐയുടെ നിലപാടുകള്‍ ശരിയാണെന്ന്‌ ജനങ്ങള്‍ക്കു ബോധ്യമുണ്ടെന്നും കാനം ഇടുക്കി ജില്ലാസമ്മേളനത്തില്‍ പറഞ്ഞിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക