Image

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന്‌ കേന്ദ്രമന്ത്രി

Published on 15 February, 2018
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌  കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന്‌ കേന്ദ്രമന്ത്രി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ ഈ വിഷയം മുന്നോട്ടുവെച്ചിരുന്നെന്നാണ്‌ കിരണ്‍ റിജിജു പറഞ്ഞത്‌. \\കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യോഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും കിരണ്‍ റിജിജു പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട്‌ നാലു കേസുകളാണ്‌ ബെഹ്‌റ ലിസ്റ്റ്‌ ചെയ്‌തെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ 'ദ ഹിന്ദു' റിപ്പോര്‍ട്ടു ചെയ്യുന്നത്‌. 
പോപ്പുലര്‍ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ കൂടുതല്‍ തെളിവുകള്‍ കേന്ദ്രം ശേഖരിക്കുമെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക