Image

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കില്‍

Published on 15 February, 2018
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കില്‍


ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കാരംഭിച്ചു. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍റെ ആഹ്വാനപ്രകാരം ഇന്ന്‌ രാവിലെ ഏഴു മുതല്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്ക്‌ ആരംഭിച്ച നഴ്‌സുമാര്‍ പ്രതിഷേധവുമായി ചേര്‍ത്തല കെവിഎം ആശുപത്രിയ്‌ക്ക്‌ മുന്നിലെ സമരപന്തലില്‍ എത്തി. 

ആറുമാസം പിന്നിട്ട സമരത്തിനും യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും പിന്തുണ പ്രഖ്യാപിച്ചാണ്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുഎന്‍എ പ്രവര്‍ത്തകര്‍ പുലര്‍ച്ചെമുതല്‍ ചേര്‍ത്തലയിലേക്ക്‌ എത്തുന്നത്‌.
കഴിഞ്ഞദിവസം ആശുപത്രിക്കു മുന്നില്‍ ദേശീയപാത ഉപരോധിച്ച സമരക്കാര്‍ക്കു നേരെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജയില്‍ നിറയ്‌ക്കല്‍ സമരത്തിന്‌ യുഎന്‍എ ആഹ്വാനം ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക