Image

വൈദികന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി; വൈദികവൃത്തിയില്‍ നിന്നു നീക്കി

Published on 15 February, 2018
വൈദികന്‍  യുവതിയെ പീഡിപ്പിച്ചതായി പരാതി; വൈദികവൃത്തിയില്‍ നിന്നു നീക്കി
കോട്ടയം കല്ലറ മണിയാതുരുത്തില്‍ ഫാ. തോമസ് താന്നിനില്‍ക്കും തടത്തില്‍ ബംഗ്ലദേശ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവതിയെയാണു പീഡിപ്പിച്ചത്.

കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദികന്‍ ഒളിവിലാണ്. ഇദ്ദേഹത്തെ വൈദികവൃത്തിയില്‍ നിന്നു നീക്കം ചെയ്തതായി പാലാ രൂപത അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി.

ബംഗ്ലദേശില്‍ നിന്നു കോട്ടയത്തെത്തിച്ചാണു യുവതിയെ പീഡിപ്പിച്ചതെന്നാണു സൂചന. ഇപ്പോള്‍ കോട്ടയം മഹിളാമന്ദിരത്തിലാണുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക