Image

ഗുരുകുലം കൊലക്കളം (ബി. ജോണ്‍ കുന്തറ)

Published on 15 February, 2018
ഗുരുകുലം കൊലക്കളം (ബി. ജോണ്‍ കുന്തറ)
പതിനെട്ട് സ്കൂള്‍ ഷൂട്ടിംഗ് 45 ദിവസനങ്ങള്‍ക്കുള്ളില്‍ എന്താണീ രാജ്യത്തു നടക്കുന്നത്? ലോകത്തിലൊരിടത്തും നടക്കുന്ന സംഭവമല്ലിത്. വിമാന താവളങ്ങള്‍ സുരക്ഷിതം എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍, എല്ലാവരേയും വിശ്വസിച്ചു നാലക്ഷരം പഠിക്കുന്നതിനും സന്ദോഷമായി കൂട്ടുകാരുമായി കുറച്ചുസമയം ഇടപഴകുന്നതിനുമായി പോകുന്ന വിദ്യാലയങ്ങള്‍ കൊലക്കളങ്ങളായി മാറുന്നു.

ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി സമ്പല്‍ വ്യവസ്ഥ സ്കൂളില്‍ പഠനത്തിനു പോകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ പറ്റുന്നില്ല.

ഇപ്പോഴും ഈരാജ്യത്തെ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കള്‍ പരസ്പരം കുറ്റം ചുമത്തി, ചെറിയവായിലെ വലിയനാക്കുകൊണ്ടു വാചക കസര്‍ത്തുനടത്തി പൊതുജനതത്തെ വിഡ്ഢികളാക്കുന്ന പ്രവണത അവസാനിപ്പിക്കൂ.

അതേ സമയം പൊതു ജനവും മുഖ്യമായും മാതാപിതാക്കളും ചിന്തിക്കൂ സ്വയം പരിശോധിക്കൂ തങ്ങളുടെ മക്കള്‍ എങ്ങിനെ വളരുന്നൂ അവരുടെ ശാരീരികം മാത്രമല്ല മാനസിക വളര്‍ച്ചയിലും തങ്ങള്‍ക്ക് എത്രമാത്രം ഉത്തരവാദിത്വം ഉണ്ട്?

മാതാപിതാക്കള്‍ മക്കളെ സ്കൂളില്‍ വിടുന്നത് നാലക്ഷരം പഠിക്കുന്നതിനാണ് വൈകുന്നേരം മക്കള്‍ വരുന്നതും കാത്തു പടിക്കല്‍ നോക്കിനില്‍ക്കുന്ന അനവധി അച്ഛനമ്മമാരുണ്ട് വണ്ടിയില്‍ പോയവര്‍ പെട്ടിയില്‍ തിരികെ വരുന്ന അതി ദയനീയമായ അവസ്ഥ പലേ സമൂഹങ്ങളിലും സംഭവിക്കുന്നു. മകനോ മകളോ നഷ്ടപ്പെട്ട മാതാപിതാക്കളുടെ രോദനം ആരുകേള്‍ക്കുന്നു?

തോക്കുകളുടെ നിയന്ത്രണം ഒരുപുനപ്പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ശെരിതന്നെ അമേരിക്കന്‍ ഭരണഘടനയില്‍, പൗരന് തോക്കു സൂക്ഷിക്കുന്നതിനുള്ള അവകാശം നല്‍കുന്നുണ്ട്. എന്നിരുന്നാല്‍ ത്തന്നെയും ഈഅവകാശം നല്‍കിയ സാഹചര്യവും അന്ന് നിലവിലുണ്ടായിരുന്ന തോക്കുകളും ഏത് രീതികളിലുള്ളവ ആയിരുന്നു എന്നുമെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ ഒരു പുനര്‍ചിന്ത നടത്തേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു.

ച ഞ അ എന്ന ശക്തമായസംഘടനയുടെ കീശയിലാണ് ഈ രാജ്യത്തെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും.അവരുടെ ബുദ്ധിഹീന അവകാശങ്ങള്‍ ഭരണഘടനയുടെ മറവില്‍ പൊക്കിപ്പിടിക്കുന്നതിനെഅനുവധിക്കരുത്.

ചോദ്യം ഒന്ന് രാഷ്ട്ര ഭരണഘടനാ നിര്‍മാതാക്കള്‍ 240വര്‍ഷങ്ങള്‍ക്കപ്പുറം, ഈയൊരു അവകാശം പ്രജകള്‍ക്കു നല്‍കിയത് ഈ രാജ്യം ഒരുസേഛ്ഛാധിപത്യത്തിലേയ്ക്ക് പോകാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഭരണാധിപന്മാര്‍ക്കു മാത്രമല്ല പൊതുജനത്തിനും ശക്തിയുണ്ട് എന്ന് സ്ഥാപിക്കുന്നതിന്.

കൂടാതെ അന്നത്തെ തോക്കുകള്‍ ഒരുണ്ട പൊട്ടിച്ചാല്‍ അടുത്തവെടി വെയ്ക്കണമെങ്കില്‍ വീണ്ടും ഉണ്ട നിറക്കണം. ഇന്നത്തെ മാതിരി ഒരുനിമിഷത്തില്‍ മൂന്നും നാലും വെടുയുണ്ടകള്‍ പായിച്ചുവിടുന്ന അ ഗ 47 പോലുള്ള മാരകായുധങ്ങള്‍ ജോര്‍ജ് വാഷിങ്ങ്ടണോ ജെഫേഴ്‌സണോ ചിന്തിചിച്ചിട്ടില്ല.
സെക്കന്‍റ്റമന്‍മെന്‍റ്റ് ചഞഅയുടെ കുടുംബസ്വത്തോ? ഇവരാണോ ഈരാജ്യത്തിന്‍റ്റെ ജനകീയ ഭരണ സൂക്ഷിപ്പുകാര്‍? ഇവിടെ ഒരു ഭരണാധികാരിപോലും സ്വേച്ഛാധിപതി ആകുന്നതിന് ശ്രമിച്ചിട്ടില്ല. ഈ സംഘടനക്കു പണംനല്കി വളര്‍ത്തുന്ന പൊതുജനത്തിന്‍റ്റെ കരങ്ങളിലും ഈകുഞ്ഞുങ്ങളുടെ രക്തം പുരണ്ടിരിക്കുന്നു. കാരണം, ഒരു വിവേകപൂര്വളമായിട്ടുള്ള തോക്കു നിയന്ത്രണ നിയമങ്ങള്‍ക്ക് ഈ രാക്ഷസ സംഘടന വിലങ്ങുനില്‍ക്കുന്നു.

ഇതുപോലുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ കുരുതികണ്ട് മാധ്യമങ്ങളുടെ മുന്നില്‍നിന്നും മുതലക്കണ്ണീര്‍ ഒഴുക്കുന്നതില്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് നാണമുണ്ടോ? നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ നികുതി നന്നായി സൂക്ഷിക്കുന്നുണ്ട്. കുറച്ചെങ്കിലും ധാര്‍മികത, ആത്മാര്‍ഥത ഉണ്ടെങ്കില്‍ മെഷീന്‍ ഗണ്ണുകള്‍ ഈ നാട്ടില്‍ നിരോധിക്കൂ. ഒരു താറാവിനെയോ മാനിനേയോ വെടിവയ്ക്കുന്നതിന് അ ഗ 47 വേണമോ?

മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സൃഷിട്ടിച്ചു കുറേ ഭക്ഷണവും കൊടുത്തു പള്ളിക്കൂടങ്ങളിലേയ്ക്കു വിട്ടാല്‍ ചുമതലകളെല്ലാം തീര്‍ന്നു എന്ന ചിന്ത കളയൂ. നിങ്ങളുടെ എല്ലാ അഴിഞ്ഞാട്ടങ്ങള്‍ക്കും, ഉള്ളഒഴിവു സമയം മുഴുവന്‍ ചിലവഴിക്കാം മക്കള്‍ക്കു വേണ്ടി അഞ്ചു മിനിറ്റ് ചിലവഴിക്കാന്‍ കിട്ടുന്നില്ല. ഇങ്ങനുള്ള മാതാപിതാക്കളും അവരുടെ മക്കള്‍ നടത്തുന്ന ക്രൂരതകളില്‍ ഉത്തരവാദികള്‍ ഇവരെ വെറുതെ വിട്ടുകൂടെ.

മകനെ പള്ളിക്കൂടത്തില്‍ നിന്നുംപുറത്താക്കി എന്തുകൊണ്ട് ഈ കുട്ടിയുടെ മാതാപിതാക്കള്‍ കാരണങ്ങള്‍ തേടിയില്ല? ഈസന്താനത്തെ സഹായിക്കുന്നതിനോ നേര്‍വഴിക്കു കൊണ്ടുവരുന്നതിനോ പറ്റാത്തഇവര്‍ മൃഗങ്ങള്‍ക്കുപോലും അപമാനം.

കോല നടത്തിയ പതിനെട്ടു കാരന്‍ മാനസിക സമനില തെറ്റിയവന്‍ എന്നു പറഞ്ഞു ആശ്വസിക്കുന്ന രാഷ്ട്രീയക്കാരും മാദ്യമ നാക്കുകളുമുണ്ട്. ചോദ്യം, എത്ര കുഞ്ഞുങ്ങള്‍ മനോരോഗികളായി ജനിക്കുന്നുണ്ട്? ആരുംകാണില്ല ഇവരെ ഭ്രാന്തന്മാര്‍ ആക്കി മാറ്റുന്നത് സ്വന്ധം മാതാപിതാക്കള്‍ അവരുടെ, മക്കളെ അവഗണിച്ചുള്ള കുത്തഴിഞ്ഞ ജീവിതീ ഇതുപോലുള്ള മാനസിക രോഗികളെ സൃഷ്ടിക്കുന്നു എന്നു പറയുന്നതൊരധികപ്പറ്റോ?

പൊതുജനം രാഷ്ട്രീയം അകറ്റിനിര്ത്തി ഭരണകര്‍ത്താക്കളോട് ആവശ്യപ്പെടണം, ആജ്ഞാപിക്കണം "ഇനഫ് ഈസ് ഇനഫ്" വിമാനത്തില്‍ യാത്ര നടത്തുന്നവരെ മാത്രം സംരക്ഷിച്ചാല്‍ പോര. ഈ രാജ്യത്തിന്‍റ്റെ പ്രദീക്ഷയും നമ്മുടെയെല്ലാം അഭിമാനവുമായ നമ്മുടെ കുഞ്ഞുങ്ങളെ ഇതുപോലുള്ള അത്യാപത്തുകളില്‍ നിന്നും രഷിക്കുവാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെന്തിനീ ജനാധിപത്യീ, ഭരണഘടന, ആര്‍ക്കുുവേണ്ടി ഈ രാജ്യം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക