Image

മാര്‍ക്‌സിസം പിന്തുടരുന്നതില്‍ സഖാക്കള്‍ക്കു തെറ്റുപറ്റി: സ്വയംവിമര്‍ശനവുമായി എം.എ.ബേബി

Published on 15 February, 2018
മാര്‍ക്‌സിസം പിന്തുടരുന്നതില്‍ സഖാക്കള്‍ക്കു തെറ്റുപറ്റി: സ്വയംവിമര്‍ശനവുമായി എം.എ.ബേബി

കണ്ണൂര്‍ന്മ മതവിശ്വാസം, പരിസ്ഥിതി, സ്ത്രീസമത്വം, സാമ്പത്തികസൗഖ്യം തുടങ്ങിയവയില്‍ മാര്‍ക്‌സിയന്‍ വീക്ഷണം പിന്തുടരുന്നതില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്കു തെറ്റുപറ്റിയെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. മാര്‍ക്‌സ് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലയും ജില്ലാ ലൈബ്രറിയും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തു കൊണ്ടെന്ന് ആലോചിക്കണം. മാര്‍ക്‌സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര, മാര്‍ക്‌സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാര്‍ക്‌സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്.  മറ്റു വേദനസംഹാരികളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം, ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാര്‍ക്‌സ് പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക