Image

ബോണ്‍സായ് വൃക്ഷം പറഞ്ഞത്.... (കവിത: ഗോപാല്‍ ഉണ്ണിത്താന്‍)

ഗോപാല്‍ ഉണ്ണിത്താന്‍ Published on 16 February, 2018
ബോണ്‍സായ് വൃക്ഷം പറഞ്ഞത്.... (കവിത: ഗോപാല്‍ ഉണ്ണിത്താന്‍)
ആകാശത്തോളം ഉയര്‍ന്നുപടരേണ്ട
 എന്റെ സ്വാതന്ത്ര്യങ്ങളും...
നനവാര്‍ന്ന മണ്ണിലാഴ്ന്നിറങ്ങേണ്ട
എന്റെ പ്രണയവുമാണ് നിങ്ങള്‍ 
നിയതരൂപങ്ങളില്‍ കളിവൃക്ഷമാക്കി മാറ്റിയെടുത്തത്...!

പിന്നെയുമുണ്ടേറെ...
എന്റെ പുലരികള്‍...
അന്തികള്‍...
മഴകള്‍...
നിലാവുകള്‍...
അങ്ങനെയങ്ങനെ...

ബോണ്‍സായ് വൃക്ഷം പറഞ്ഞത്.... (കവിത: ഗോപാല്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക