Image

നീരവ്‌ മോദി ദാവോസില്‍ വെച്ച്‌ മോദിയെ സ്വകാര്യമായി കണ്ടിരുന്നെന്ന്‌ മാധ്യമപ്രവര്‍ത്തക

Published on 16 February, 2018
 നീരവ്‌ മോദി ദാവോസില്‍ വെച്ച്‌ മോദിയെ സ്വകാര്യമായി കണ്ടിരുന്നെന്ന്‌ മാധ്യമപ്രവര്‍ത്തക
ന്യൂദല്‍ഹി: ദാവോസില്‍ വെച്ച്‌ നീരവ്‌ മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വകാര്യമായി കണ്ടിരുന്നെന്ന്‌ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്‌. എഴുത്താരിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ സ്വാതി ചതുര്‍വേദിയാണ്‌ ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തത്‌.

'നീരവ്‌ മോദിയും അദ്ദേഹത്തിന്റെ സഹോദരനും ദാവോസില്‍വെച്ച്‌ നരേന്ദ്രമോദിയുമായി സ്വകാര്യ കൂടിക്കാഴ്‌ച നടത്തിയിരുന്നെന്ന്‌ എന്റെ സോഴ്‌സ്‌ എന്നോടു പറഞ്ഞു' എന്നാണ്‌ സ്വാതി ചതുര്‍വേദിയുടെ ട്വീറ്റ്‌.

പഞ്ചാബ്‌ ബാങ്കില്‍ നിന്ന്‌ കോടികളുടെ തട്ടിപ്പ്‌ നടത്തിയ നീരവ്‌ മോദി പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. നീരവ്‌ മോദിയുടെ തട്ടിപ്പിനെക്കുറിച്ച്‌ പ്രധാനമന്ത്രിയ്‌ക്ക്‌ 2016 ജൂലൈയില്‍ അറിയാമായിരുന്നെന്ന്‌ ഈ വിഷയം പുറത്തുവിട്ട എസ്‌.വി ഹരി പ്രസാദ്‌ തന്നോടു പറഞ്ഞതായി ഇന്ത്യാ ടുഡേ മാനേജിങ്‌ എഡിറ്റര്‍ രാഹുല്‍ കന്‍വാലും വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്‌ ഇക്കാര്യം അറിയാമായിരുന്നെന്നും പി.എം.ഒ ഇതുസംബന്ധിച്ച പരാതി രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസിന്‌ കൈമാറിയിരുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക