Image

പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ യുവതി സുപ്രീംകോടതിയില്‍

Published on 16 February, 2018
പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ യുവതി സുപ്രീംകോടതിയില്‍


പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. പോണ്‍സൈറ്റിന്‌ അടിമയായ ഭര്‍ത്താവ്‌ വിലയേറിയ സമയം മുഴുവന്‍ സൈറ്റില്‍ ചെലവഴിക്കുന്നുവെന്നും ഇത്‌ ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ്‌ യുവതി ഹര്‍ജി നല്‍കിയത്‌.


അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ്‌ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ്‌ അവഗണിക്കുകയാണ്‌. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന്‌ ഭര്‍ത്താവ്‌ നിര്‍ബന്ധിക്കുന്നതായും യുവതി പറയുന്നു. പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ്‌ യുവതി ആവശ്യപ്പെടുന്നത്‌.

ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2013 ല്‍ ഹര്‍ജി നല്‍കിയ കമലേഷ്‌ വാസ്വാനി എന്ന അഭിഭാഷകന്‍ മുഖേനയാണ്‌ യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷവും ഒരു യുവതി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച്‌ പോണോഗ്രഫി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത്‌ വന്നിരുന്നു. സുഹൃത്തുക്കള്‍ പോണോഗ്രഫിക്ക്‌ അടിമയാകുന്നു എന്ന്‌ ആരോപിച്ച്‌ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും പോണോഗ്രഫി നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക