Image

നീരവ്‌ മോദിയുടെയും മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ട്‌ റദ്ദാക്കി

Published on 16 February, 2018
നീരവ്‌ മോദിയുടെയും മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ട്‌ റദ്ദാക്കി


ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്ന്‌ പണം തട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ്‌ മോദിയുടെയും വ്യാപാര പങ്കാളി മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ട്‌ വിദേശകാര്യമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. നാല്‌ ആഴ്‌ചത്തേക്കാണ്‌ റാദ്ദാക്കിയത്‌.

ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസങ്ങളില്‍ നീരവ്‌ മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ അധികൃതര്‍ വ്യാപകമായ റെയഡ്‌ നടത്തിയിരുന്നു. റെയ്‌ഡില്‍ 5100 കോടി രൂപയുടെ സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ്‌ ഇരുവരുടേയും പാസ്‌പോര്‍ട്ട്‌ താല്‍ക്കാലികമായി റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തിനോട്‌ ആവശ്യപ്പെട്ടത്‌. അന്വേഷണം തുടങ്ങുന്നതിന്‌ തൊട്ടുമുമ്‌ബ്‌ നീരവ്‌ മോദിയും കുടംബവുമെല്ലാം രാജ്യം വിട്ടു.

ബാങ്ക്‌ കുംഭകോണവുമായി ബന്ധപ്പെട്ട്‌ ഒളിവില്‍ കഴിയുന്ന നീരവ്‌ മോദിയോടും മെഹുല്‍ ചോക്‌സിയോടും കോടതിയില്‍ ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. നോട്ടീസ്‌ കമ്‌ബനി ഡയറക്ടര്‍മാര്‍ക്ക്‌ നല്‍കിയതായി അധികൃര്‍ അറിയിച്ചു.

അതേ സമയം പാഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ അധികൃതരുടെ പരാതി പ്രകാരം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്‌ജലി ഗ്രൂപ്പ്‌ ഓഫ്‌ കമ്‌ബനീസിനെതിരെ സി.ബി.ഐ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക