Image

നീരവ്‌ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍

Published on 16 February, 2018
നീരവ്‌  മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപ വെട്ടിച്ച്‌ കടന്ന രത്‌ന വ്യാപാരി നീരവ്‌ മോദി 
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലെ ഡെ.ഡബ്ല്യു മാരിയറ്റ്‌സ്‌ എസക്‌സ്‌ ഹോട്ടലിലാണ്‌  താമസിക്കുന്നതെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  

നീരവ്‌ മോദിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ചില വൃത്തങ്ങളാണ്‌ ഈ വിവരം രഹസ്യമായി പുറത്തുവിട്ടത്‌. നീരവിന്റെ തന്നെ മാഡിസണ്‍ അവന്യു ജ്വല്ലറിയുടെ തൊട്ടടുത്താണ്‌ ഈ ആഡംബര ഹോട്ടല്‍.

2018 ജനുവരി ഒന്നിനാണ്‌ നീരവ്‌ മോദി ഇന്ത്യ വിടുന്നത്‌. ഇദ്ദേഹത്തിനു പിന്നാലെ, ജനുവരി ആറിന്‌ അമേരിക്കക്കാരിയ നീരവിന്റെ ഭാര്യ ആമിയും രാജ്യം വിട്ടു. നീരവിന്റെ ബന്ധുവും ബിസിനസ്‌ പങ്കാളിയുമായ മെഹുല്‍ ചോക്‌സി ജനുവരി നാലിനാണ്‌ രാജ്യം വിട്ടത്‌. തട്ടിപ്പു കേസില്‍ പ്രതിയായ നീരവിന്റെ ബെല്‍ജിയം പൗരത്വമുള്ള സഹോദരന്‍ നിഷാലും രാജ്യം വിട്ടു.

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ അധികൃതര്‍ പരാതി നല്‍കിയത്‌ ജനുവരി 29 നാണെങ്കിലും ജനുവരി 31 ന്‌ ആണ്‌ സിബിഐ നീരവ്‌ മോദിക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്‌. അന്നു തന്നെ ലുക്ക്‌ ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചു. 

നീരവിനെ രാജ്യത്തേക്ക്‌ തിരിച്ചെത്തിക്കാനായി ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക