Image

ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ കാഴ്ചപ്പാടും വ്യത്യസ്ത ശൈലിയുമായി ജോസ് ഏബ്രഹാം

Published on 10 February, 2018
ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ കാഴ്ചപ്പാടും വ്യത്യസ്ത ശൈലിയുമായി ജോസ് ഏബ്രഹാം
ഫോമാ കണ്‍ വന്‍ഷനും ഇലക്ഷനും നാലു മാസം മാത്രം ബാക്കി നില്‍ക്കെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ന്യു യോര്‍ക്കില്‍ നിന്നുള ജോസ് ഏബ്രഹാം മാത്രമാണു രംഗത്ത്. ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇനിയും സ്ഥാനാര്‍ഥികള്‍ വന്നേക്കാമെന്നും മത്സരം വരും എന്ന രീതിയിലാണു തന്റെ പ്രവര്‍ത്തനങ്ങളെന്നും ഫോമയിലെ യുവതലമുറയുടെ പ്രതീക്ഷയായ ജോസ് ഏബ്രഹാം പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യു യോര്‍ക്കില്‍ നിന്നു തന്നെ ജോണ്‍ സി വര്‍ഗീസും (സലിം) ഡാലസില്‍ നിന്നു ഫിലിപ്പ് ചാമത്തിലുമുണ്ട് (രാജു). രണ്ടു പേര്‍ക്കും ജോസ് ഏബ്രഹാം സെക്രട്ടറി ആകുന്നതില്‍ എതിര്‍പ്പില്ല. അപ്പോള്‍ ജോസ് ഏബ്രഹാം ആരെ പിന്തുണക്കും?

പാനലായി നില്‍ക്കില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും പറഞ്ഞാണു താന്‍ ഇലക്ഷന്‍ രംഗത്ത് വന്നത്. അതിനു മാറ്റമില്ല. ഫോമക്കൊപ്പമാണു താന്‍ നില്‍ക്കുന്നത്.

അപ്പോള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക?
ഏറ്റവും അനുയോജ്യനായ, ഫോമക്കു ഏറ്റവും നല്ല പദ്ധതികള്‍ ലക്ഷ്യമിടുന്ന, സ്ഥാനാര്‍ഥിക്കായിരിക്കും അത്. അത് വ്യക്തിപരമായ കാര്യം. ആരു ജയിച്ചാലും പ്രസിഡന്റുമൊത്ത് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരം ഒഴിവാകാനുള്ള സാധ്യത കാണുന്നില്ല. ജനാധിപത്യത്തില്‍ ഇലക്ഷനില്‍ തെറ്റുമില്ല.

ഫോമയുടെ പ്രവര്‍ത്തനം 
ബെന്നി വാച്ചാച്ചിറയുടെ നേത്രുത്വത്തില്‍ മികച്ച രീതിയിലാണു മുന്നേറുന്നത്. ചിക്കാഗോ കണ്‍ വന്‍ഷന്‍ രജിസ്റ്റ്രേഷന്‍ ക്ലോസ് ചെയ്താല്‍ തന്നെ അതിശയിക്കാനില്ല.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഫോമയ്ക്കു സാധിക്കുന്നത് ഫോമയുടെ മികവിന്റെ തെളിവാണ്.

എന്നെ സംബന്ധിച്ചിടത്തോളം സംഘടനാ പ്രവര്‍ത്തനം വാക്കുകളില്‍ ഒതുക്കാന്‍ ആഗ്രഹമില്ല. പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക,'ജോസ് ഏബ്രഹാം പറയുന്നു. അതിരുകള്‍ ഇല്ലാത്ത സൗഹൃദത്തിന്, സ്വാര്‍ഥത ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം തേടുകയാണ്.

വിജയിച്ചാല്‍ നിരവധി പദ്ധതികള്‍ മനസില്‍ ഉണ്ട്. ചാരിറ്റി, യുവജനങ്ങളുടെ കടന്നു വരവ്, രാഷ്ട്രീയ പ്രവേശം തുടങ്ങി അമേരിക്കന്‍ മലയാളികളില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ഒക്കെ അതില്‍ പെടുന്നു.

രണ്ടോ മൂന്നോ ദിവസം നീളുന്ന ഒരു യൂത്ത് സമ്മിറ്റ് ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനുള്ള പണം ഫെഡറല്‍ സര്‍ക്കാറിന്റെ പ്രോജക്ടുകളില്‍ നിന്നു കണ്ടെത്തുക എന്നതാണു പ്രധാനം. അതു സാധ്യമാവും.

സ്ഥാനമേറ്റാല്‍ വൈകാതെ പ്രവര്‍ത്തനം തൂടങ്ങണമെന്നും ആഗ്രഹിക്കുന്നു. ഇപ്പോള്‍ പുതിയ കമ്മിറ്റി സ്ഥനമേറ്റ് ശേഷം കേരള കണ്‍ വന്‍ഷന്‍ വരെ കാര്യമായ പ്രവര്‍ത്തനമില്ല. അതു വരാതെ എല്ലാ റീജിയനുകളിലും ഒരു പരിപാടി വീതം സംഘടിപ്പിക്കണമെന്നു ലക്ഷ്യമിടുന്നു. സംഘടനയുടെ ജനപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കും.

ഇപ്പോഴത്തെ ജനസമ്പര്‍ക്ക പരിപാടി കോണ്‍ഫറന്‍സ് കോളിലൂടെയാണെങ്കിലും നല്ലതു തന്നെ. അത് ഒന്നു കൂടി വികസിപ്പിച്ച് ജനങ്ങളുമായി കഴിയുന്നത്ര നേരിട്ട് ബന്ധപ്പെടുകയാണു തന്റെ ലക്ഷ്യം.

മുഖ്യധാരയുമായി ഇപ്പോള്‍ നമുക്കു ബന്ധം കുറവാണ്. ഒന്നാം തലമുറക്കു അതിനുള്ള പരിമിതികളുമുണ്ട്. എന്നാല്‍ രണ്ടാം തലമുറക്ക് അതിനുള്ള അവസരം ഒരുക്കാന്‍ നമുക്കാകും. ഇപ്പോള്‍ തന്നെ ഹോളിവുഡ്, മ്യൂസിക് രംഗം , ടിവി എന്നിവിടങ്ങളിലൊക്കെ നമ്മൂടെ രണ്ടാം തലമുറ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ സഹായമൊന്നും കൂടാതെയാണു അവര്‍ ഈ നേട്ടമൊക്കെ കൈവരിച്ചത് എന്നതു മറക്കേണ്ടതില്ല. ഇപ്പോഴും ഒന്നാം തലമുറ മെഡിക്കല്‍ രംഗമാണു കരിയറായി കാണുന്നത്. അതിനു മാറ്റം വരേണ്ട കാലമായി.

ആനന്ദന്‍ നിരവേല്‍-ഷാജി എഡ്വേര്‍ഡ് ടീമിന്റെ കാലത്ത് നടപ്പാക്കിയ ആര്‍.സി.സി കാന്‍സര്‍ പ്രോജക്ടിന്റെ ശില്പി എന്ന നിലയില്‍ ജോസ് ഏബ്രഹാം ഏറെ അംഗീകാരം നേടിയിരുന്നു.അത്തരം വലിയ പ്രൊജക്ട് ഇപ്പോല്‍ മനസിലില്ല. എന്നാല്‍ പ്രസിഡന്റ്അതു പോലുള്ള പ്രോജക്ടുകള്‍ക്ക് താല്പര്യം കാട്ടിയാല്‍ സജീവമായി പ്രവര്‍ത്തിക്കും. കേരളത്തിലെ എം.പിമാരുമായി സഹകരിച്ച് ഗ്രാമം ദത്തെടുക്കുന്ന പരിപാടിയെപ്പറ്റി എം.ബി രാജേഷ് എം.പിയുമായി സംസാരിച്ചിരുന്നു. അതു നല്ലൊരു പദ്ധതിയാണ്.

പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം കേരള കണ്‍ വന്‍ഷന്‍ നടത്തുന്നതു കൊണ്ട് കാര്യമില്ല. അതു പ്രയോജന പ്രദമാകണം. അമേരിക്കന്‍ സാഹചര്യങ്ങളെപറ്റി നാട്ടിലുള്ളവര്‍ക്ക് അവബോധം നല്‍കാനുള്ള സെമിനാറുകളും മറ്റും നടത്താന്‍ നമുക്കാകും. ഇവിടെ ബിസിനസ് നടത്തുന്നതിന്റെ പ്രശ്‌നങ്ങള്‍, ഇമ്മിഗ്രന്റായി വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ. ഇവിടെ വന്ന് ബിസിനസില്‍ പണമിറക്കി നഷ്ടം വന്ന ചിലര്‍ പരാതി പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്.

ചെറുപ്പക്കാരനായി എന്നതു കൊണ്ട് സെക്രട്ടറി സ്ഥാനത്തേക്കു വരുന്നതില്‍ പ്രശ്‌നമൊന്നും കാണുന്നില്ല. എല്ലാവരുമായും നല്ല ബന്ധമാണു കാക്കുന്നത്.

പ്രവര്‍ത്തനനങ്ങള്‍ക്കു സമയത്തിന്റെ പ്രശ്‌നമൊന്നുമില്ല. എല്ലാവരെയും പോലെ 24 മണിക്കൂര്‍ ഉണ്ടല്ലോ. അമേരിക്കന്‍ പ്രസിഡന്റിനും അത്രയും സമയമേയുള്ളു. സംഘടനാ പ്രവര്‍ത്തനത്തിനു വീട്ടില്‍ എതിര്‍പ്പൊന്നുമില്ല.

ഫോമക്ക് ഒരുപാടു സാധ്യതകളുണ്ട്. ഒട്ടേറെ പേരുടെ അധ്വാനമാനു സംഘടനയെ ഈ തലത്തില്‍ എത്തിച്ചത്.
ഇമ്മിഗ്രേഷന്‍ രംഗത്ത് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇമ്മിഗ്രേഷന്‍ ഇല്ലാതെ അമേരിക്കക്കു മുന്നേറാനാവില്ലെന്നതാണു വസ്തുത. ഐ.ടി വിദ്ഗദരും മറ്റും വന്നില്ലെങ്കില്‍ അമേരിക്കയുടെ വളച്ച മുരടിക്കും.
ഇവിടത്തെ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണു നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ ഒരു കാരണം.

'എന്റെ സാമൂഹ്യ പ്രവര്‍ത്തനം തുറന്ന പുസ്തകം പോലെയാണ്. ഫോമയുടെ യൂത്ത് ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്റര്‍ ആയി തുടങ്ങിയ പ്രവര്‍ത്തനം ആര്‍ സി സി പ്രൊജക്ടില്‍ വരെ കൊണ്ടെത്തിച്ചു. അത് വ്യക്തിപരമായും സാമൂഹ്യപരമായും ഏറെ ഗുണം ചെയ്തു. അതുകൊണ്ടാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രമായി മത്സരിക്കണം എന്ന് തോന്നിയത്. ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുക എന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് എനിക്കുള്ളത്. അതുകൊണ്ടു ഇനിയും പലതും ചെയ്യാനുണ്ട് . അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഫോമയ്ക്കൊപ്പം സജീവമായി നില കൊള്ളും .

സാമൂഹിക പ്രവര്‍ത്തനം ഒരു നന്മയാണെന്നു തെളിയിച്ച ഫോമയുടെ യുവ നേതാവാണ് ജോസ് എബ്രഹാം. ഫോമയുടെ ഇലക്ഷനിലെ ജയ പരാജയങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലന്നു തെളിയിച്ച വ്യക്തിയും

മാധ്യമ പ്രവര്‍ത്തകകന്‍ കൂടിയായ ജോസ് ഏബ്രഹാം അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനാണ്. പത്രഓലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നതു കൂടാതെ ടിവി രംഗത്തും കഴിവു തെളിയിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരിലൊരാള്‍. ഏഷ്യാനെറ്റിലും സ്ഥിരമായി പ്രവാസി ചാനലിലും അവതാരകനായും വാര്‍ത്താ വായനക്കാരനായും ജോസ് ഏബ്രഹാമിന്റെ മുഖം അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതം.

സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദവുമായി അമേരിക്കയിലെത്തി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ ശേഷം സ്റ്റേറ്റ്ഹെല്‍ത്ത്ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്വാളിറ്റി കണ്ട്രോള്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കോലഞ്ചേരിക്കാരന്‍ പഠനകാലത്ത് സ്‌കൂള്‍ ലീഡറും വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായിരുന്നു. അമേരിക്കയിലെത്തിയപ്പോള്‍ ആദ്യം ചെയ്ത ഒരു കാര്യം സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനില്‍ അംഗത്വം ചോദിച്ചു വാങ്ങിയതാണ്. തുടര്‍ന്ന് സംഘടനയുടെ സെക്രട്ടറിയും പ്രസിഡന്റുമായി. ഫോമയുടെ തുടക്കം മുതല്‍ അതില്‍ സജീവമായി.

ഫോമയുടെ തുടക്കം മുതല്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഫ്രെഡ് കൊച്ചിന്‍ ആര്‍.വി.പിയായിരിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായിരുന്നു.

വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഭാര്യ ജിജിയുടെ പിന്തുണയുണ്ട്. മൂന്നു മക്കള്‍
ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ കാഴ്ചപ്പാടും വ്യത്യസ്ത ശൈലിയുമായി ജോസ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക