Image

അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്‌ ആയിരങ്ങള്‍ കോണ്‍ഗ്രസില്‍

Published on 17 February, 2018
അരുണാചല്‍ പ്രദേശില്‍  ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്‌  ആയിരങ്ങള്‍ കോണ്‍ഗ്രസില്‍
മഹാദേവ്‌പൂര്‍: അരുണാചല്‍ പ്രദേശില്‍ ആയിരങ്ങള്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. അരുണാചല്‍ പ്രദേശിലെ നാമായി ജില്ലയിലെ ലെകാങ്‌ നിയമസഭാ മണ്ഡലത്തിലാണ്‌ ഇത്രയുപേറെപ്പേര്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചത്‌.

അരുണാചലിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടിയുള്ള ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ എന്നാണ്‌ അരുണാല്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ തകം സഞ്‌ജോയ്‌ ഇതിനെ വിശേഷിപ്പിച്ചത്‌.

'വലിയ ജനസംഖ്യയുള്ള ലകാങ്ങിന്റെ വികനസത്തിനുവേണ്ടി ഒരുമിച്ചു നില്‍ക്കണമെന്ന ആഹ്വാനമാണിത്‌. ബി.ജെ.പി വിട്ടവരില്‍ ഭൂരിപക്ഷവും യുവജങ്ങളാണ്‌. കഠിനാധ്വാനികളും ഊര്‍ജ്ജസ്വലരുമാണിവര്‍. പ്രദേശത്തെ ബി.ജെ.പി നേതാവ്‌ പലതവണ തെരഞ്ഞെപ്പെട്ടിട്ടും അദ്ദേഹത്തിനു ലഭിച്ച വോട്ടുകള്‍ക്ക്‌ ഒട്ടും വിലകല്‍പ്പിച്ചില്ല. അതാണ്‌ ഈ ഭയാനകമായ ജീവിത സാഹചര്യത്തിനു കാരണം.' അദ്ദേഹം പറഞ്ഞു.

സമൂഹത്തെ വിഭജിക്കാനാണ്‌ ബി.ജെ.പി ശ്രദ്ധയൂന്നുന്നതെന്നു പറഞ്ഞ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമൂഹത്തെ ഐക്യപ്പെടുത്തുകയും ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ട്‌ അഹിംസയില്‍ അടിയുടര്‍ച്ച സമരത്തിന്‌ തയ്യാറെടുക്കുകയാണെന്നും പറഞ്ഞു.

അടുത്തിടെ നടന്ന ഒരു കോണ്‍ഗ്രസ്‌ റാലിയില്‍വെച്ചായിരുന്നു ഇവര്‍ ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചത്‌. സൈന്യത്തിനെതിരെ ആര്‍.എസ്‌.എസ്‌ നേതാവ്‌ മോഹന്‍ ഭഗവത്‌ നടത്തിയ പ്രസ്‌താവനയോടു പ്രതിഷേധിച്ചുകൊണ്ട്‌ ഇവര്‍ മോഹന്‍ ഭഗവതിന്റെ കോലം കത്തിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക