Image

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ഒരു വയസ്‌

Published on 17 February, 2018
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ഒരു വയസ്‌

കേരളത്തെ ഞെട്ടിച്ച യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ഒരു വയസ്‌. 2017 ഫെബ്രുവരി 17
നാണ്‌ നടിയെ ഒരു സംഘം ആക്രമിച്ചത്‌. ഓടുന്ന വാഹനത്തിനുള്ളില്‍ വച്ച്‌ നടി ആക്രമിക്കപ്പെട്ട സംഭവം മലയാളികളെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു. ഈ കേസിലാണ്‌ മലയാള സിനിമയിലെ സൂപ്പര്‍ താരമായ ദിലീപ്‌ പ്രതി ചേര്‍ക്കപ്പെട്ടത്‌. ഈ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിച്ചിരുന്നു.

നടന്‍ ദിലീപിനു പുറമെ കേസില്‍ 11 പേര്‍ പ്രതികളാണ്‌. ഈ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറാണ്‌. എറണാകുളം ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ്‌ സുനിയെ പൊലീസ്‌ പിടികൂടിയത്‌. 

ഗൂഢാലോചന സംബന്ധിച്ച്‌ ആദ്യ പരമാര്‍ശം നടത്തിയത്‌ നടി മഞ്‌ജു വാര്യരായിരുന്നു. ഇതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ നടന്‍ ദിലീപിനു വിനായത്‌. കേസില്‍ 13 മണിക്കൂലറിധകം ചോദ്യം ചെയ്‌ത ശേഷമായിരുന്നു അന്വേഷണ സംഘം ദിലീപിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ദിലീപ്‌ പിടിയിലായ വാര്‍ത്ത കേട്ട്‌ കേരളം ഞെട്ടിയിരുന്നു.

ഈ കേസില്‍ അധികം വൈകാതെ വിചാരണ തുടങ്ങും. വിചാരണ നടത്തുന്നതിന്‌ വനിതാ ജഡ്‌ജിയുടെ സേവനം നടി ആവശ്യപ്പെട്ടേക്കും.  ദിലീപ്‌ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ക്ക്‌ വേണ്ടി ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്‌. ഈ ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി നിരാകരിച്ച സാഹചര്യത്തിലാണിത്‌.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താനായില്ല. അതിനാല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ്‌ പോലീസ്‌ നീക്കം. ഇക്കാര്യം കോടതിയെ അറിയിക്കും.

നിലവില്‍ കേസ്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘമില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയതായാണ്‌ വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക