Image

റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ്‌ എംഎല്‍എയുടെ മകന്‍ യുവാവിനെ മര്‍ദിച്ചു

Published on 18 February, 2018
  റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ്‌ എംഎല്‍എയുടെ മകന്‍ യുവാവിനെ മര്‍ദിച്ചു

ബംഗളൂരു: ബംഗളൂരിലെ ആഡംബര റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ്‌ എംഎല്‍എയുടെ മകനും സംഘവും ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മര്‍ദിച്ച്‌ അവശനാക്കിയെന്ന്‌ പരാതി.

മലയാളി എംഎല്‍എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ്‌ നാലപ്പാടും സംഘവുമാണ്‌ അക്രമം അഴിച്ചുവിട്ടത്‌.

ശനിയാഴ്‌ച രാത്രി 11 ന്‌ യുബി സിറ്റിയിലെ റെസ്റ്റോറന്റിലാണ്‌ സംഭവം. ബംഗളൂരു ഡോളേഴ്‌സ്‌ കോളനിയിലെ വിഡ്വാത്ത്‌നാണ്‌ സംഘത്തിന്റെ മര്‍ദനമേറ്റത്‌.

പരുക്കേറ്റ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിഡ്വാത്തിനോട്‌ ശരിയായി ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. ആക്രമണത്തില്‍ പരുക്കേറ്റ വിഡ്വാത്തിനെ സമീപത്തെ മല്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തിയ സംഘം വീണ്ടും ഇയാളെ കൈയേറ്റം ചെയ്‌തു.

വിഡ്വാത്തിന്റെ സഹോദരനെയും സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Join WhatsApp News
ex - Congress man , now BJP 2018-02-18 06:07:25
തനി    congress സംസ്‍കാരം .  ഇവന്റെയൊക്കെ പാർട്ടിയെയാണ് വീണ്ടും ഭരണത്തിൽ  കയറ്റേണ്ടത് . UP യിൽ അല്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ.  victim ന്യൂനപക്ഷവും അല്ല.  പ്രതി ന്യൂന പക്ഷക്കാരൻ.  articles എഴുതുന്ന ഓവർസീസ് കോൺഗ്രസ് എവിടെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക