Image

ഷുഹൈബ്‌ വധക്കേസ്‌: രണ്ട്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കീഴടങ്ങി

Published on 18 February, 2018
ഷുഹൈബ്‌ വധക്കേസ്‌: രണ്ട്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കീഴടങ്ങി
കണ്ണൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ വധിച്ച കേസില്‍ രണ്ട്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കീഴടങ്ങി. തില്ലങ്കേരി സ്വദേശികളായ ആകാശ്‌, റിജിന്‍ രാജ്‌ എന്നിവരാണ്‌ മാലൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയത്‌. ഇവരെ പൊലീസ്‌ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

അതേസമയം, കൊലപാതകത്തില്‍ ഇവര്‍ക്ക്‌ നേരിട്ട്‌ പങ്കുണ്ടോയെന്ന കാര്യം പൊലീസ്‌ അന്വേഷിച്ചു വരികയാണ്‌. ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണ്‌ ഇവര്‍. ഇവരാകും മുഖ്യപ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതെന്നാണ്‌ പൊലീസിന്റെ നിഗമനം. അറസ്റ്റ്‌ ഇന്ന്‌ തന്നെ രേഖപ്പെടുത്താനാണ്‌ സാദ്ധ്യത. കേസുമായി ബന്ധപ്പെട്ട്‌ ഇന്നലെ ആറുപേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു.
 
കൊലയാളികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന്‌ ഭാഗങ്ങളിലും പൊലീസ്‌ ഇന്നലെ അരിച്ചുപെറുക്കിയിരുന്നു. ജില്ലാ പൊലീസ്‌ ചീഫ്‌ ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്‌ പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌ ഈ ഭാഗങ്ങളിലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക