Image

ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 18 February, 2018
ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു
ക്വീന്‍സ് (ന്യൂയോര്‍ക്ക്): ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയിലെ ചില്‍ഡ്രന്‍സ് ഡേ ആഘോഷ പരിപാടികള്‍ ഫെബ്രുവരി 11-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭംഗിയായി നടന്നു. കാലംചെയ്ത ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ കല്പന പ്രകാരം തുടങ്ങിയതാണ് ഇടവകയിലെ ചില്‍ഡ്രന്‍സ് ഡേ ആഘോഷം. യേശുകുഞ്ഞിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചതിന്റെ ഓര്‍മ ആചരിക്കുന്ന മായല്‍ത്തോ പെരുന്നാളിന്റെ പിറ്റേ ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍ നടന്നുവരുന്നത്.

കുട്ടികളുടെ റാലിക്കുശേഷം നടന്ന ചടങ്ങില്‍ മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗവും ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് തുമ്പയില്‍ ആയിരുന്നു മുഖ്യാതിഥി. ഇടവക വികാരി ഫാ. ജോണ്‍ തോമസ്, മുന്‍ വികാരി വെരി റവ. റ്റി.എം. സഖറിയ കോര്‍എപ്പിസ്‌കോപ്പ, കോണ്‍ഫറന്‍സ് ട്രഷറര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ഐസക് ചെറിയാന്‍, തോമസ് വര്‍ഗീസ്, ക്വീന്‍സ് ഏരിയ കോര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍, ഭദ്രാസന അസംബ്ലി അംഗവും ഇടവക സെക്രട്ടറിയുമായ മോന്‍സി മാണി, ഭദ്രാസന അസംബ്ലി അംഗം സി.സി. തോമസ്, മലങ്കര അസോസിയേഷന്‍ അംഗമായ ഗീവര്‍ഗീസ് ജേക്കബ്, ഇടവക ട്രസ്റ്റി ബിനു വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

പ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജി വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശില്പാ കുര്യന്‍ എന്നിവര്‍ ആമുഖ പ്രസംഗം നടത്തി. വില്യം എലിസബത്ത്, സാറാ അലക്‌സാണ്ടര്‍, ജോനാഥന്‍ മാത്തന്‍, എമ്മാ മാത്യു, ജെറി ജോസ്, യെന്‍ ജോസ്, നീല്‍ ജേക്കബ്, സ്റ്റീഫന്‍ തര്യന്‍, സെറാഫിന തര്യന്‍, എലിസബത്ത് ജോസ്, നഥാനിയേല്‍ ജോസ്, ആബിഗെയ്ല്‍ ജോര്‍ജ്, എബിന്‍ ലൂക്കോസ്, മെല്‍വിന്‍ ലൂക്കോസ്, നിക്‌സണ്‍ അലക്‌സ്, ഹന്നാ റേച്ചല്‍ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഹന്നാ റേച്ചല്‍ മാത്യു, ഷാരന്‍ അലക്‌സ്, ഐശ്വര്യാ ജേക്കബ്, റെയ്‌നാ തോമസ്, റിയാന്‍ തോമസ്, റ്റാലിയാ തോമസ്, ആല്‍വിന്‍ സ്‌കോട്ടര്‍, ഹെലനാ മാണി, സെഫാറിന തര്യന്‍, സ്റ്റീഫന്‍ തര്യന്‍, എലീസാ മാണി, ഷെറിന്‍ സ്‌കോട്ടര്‍, സോണിയ മാത്യു, ആല്‍വിന്‍ ചെറിയാന്‍, ടെസിയാ തോമസ്, റ്റിഫ്‌നി തോമസ് എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. "നല്ല സമരിയാക്കാരന്‍' എന്ന ചിത്രീകരണവും കുട്ടികള്‍ അവതരിപ്പിച്ചു.

ജോര്‍ജ് തുമ്പയില്‍, ഫാ. ജോണ്‍ തോമസ്, വെരി റവ. റ്റി.എം. സഖറിയ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ശില്പാ തോമസ് കൃതജ്ഞത രേഖപ്പെടുത്തി. സ്വാഗതം ആശംസിച്ച് എം.സിമാരായി പ്രവര്‍ത്തിച്ചവര്‍ യെന്‍ ജോസ്, റിയാ ജോണ്‍ എന്നിവരായിരുന്നു.
ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചുജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചുജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചുജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക