Image

കാനഡയിലെത്താന്‍ സഹായം തേടി മാധ്യമ പ്രവര്‍ത്തക

Published on 18 February, 2018
കാനഡയിലെത്താന്‍ സഹായം തേടി മാധ്യമ പ്രവര്‍ത്തക
മാധ്യമ പ്രവര്‍ത്തകയായ അനിതാ നായര്‍ക്ക് ഇപ്പോള്‍ ഒരാഗ്രഹമേയുള്ളു. എങ്ങനെയും കാനഡയില്‍ എത്തണം. അവിടെ സിറ്റിസന്‍ ആണു ന്യു യോര്‍ക്കില്‍ കുറേക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള അനിതാ നായര്‍.
മൂന്നു വര്‍ഷത്തോളമായി അവര്‍ ഭര്‍ത്താവ് സജീവ് രാജനും പത്തു വയസുള്ള പുത്രനുമൊപ്പം കൊല്ലത്താണ്. അവിടെ നിന്നു എങ്ങനെയും കാനഡയില്‍ തിരിച്ചെത്തണം. പക്ഷെ അതിനു 70,000-ല്‍ പരം ഡോളര്‍ ചെലവുണ്ട്. അതു കണ്ടെത്താന്‍ കഴിയുന്നില്ല.

ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിത, ന്യു യോര്‍ക്കില്‍ നിന്നു ഫ്‌ളോറിഡയിലെത്തി മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷമാണു കാനഡയില്‍ ഇമ്മിഗ്രന്റായി എത്തിയത്. തുടര്‍ന്ന്പൗരത്വം സ്വീകരിച്ചു. അവിടെ പത്രത്തില്‍ ജോലിക്കും കയറി. സജീവ് വീഡിയോ രംഗത്തു ജോലി തുടര്‍ന്നു. ന്യു യോര്‍ക്കിലും സജീവ് വീഡിയോഗ്രാഫറായിരുന്നു. വേള്‍ഡ് ട്രെഡ് സെന്റര്‍ ദുരന്തത്തെപറ്റി താന്‍ ഏഷാനെറ്റില്‍ അവതരിപ്പിച്ചപ്രോഗ്രാാമിനു ക്യാമറാ ചലിപ്പിച്ചത് സജീവ് ആയിരുന്നുവെന്നു ന്യു ജെഴ്‌സിയിലുള്ള സംഘടനാ നേതാവ് ഷീല ശ്രീകുമാര്‍ അനുസ്മരിക്കുന്നു

സംത്രുപ്തമായ ജീവിതം തുടരുമ്പോഴാണു വെള്ളിടി പോലെ ദുര്‍വിധി എത്തിയത്. 2012-ല്‍ അനിതക്ക് അമിയോട്രോഫിക് ലാറ്ററല്‍ സ്‌കെലറൊസിസ് (എ.എല്‍.എസ്) ആണെന്നു കണ്ടെത്തി. ശരീരത്തിലെ മസിലുകള്‍ ക്രമേണ ശോഷിച്ച് പ്രവര്‍ത്തന രഹിതമാകുന്ന രോഗമാണത്.

2014-ല്‍ ഇന്ത്യയിലെക്കു പോയതാണ്. അവിടെ ചെന്നപ്പോള്‍ രോഗം വഷളായി. തുടര്‍ന്ന് ശ്വസിക്കാനായികഴുത്ത് തുളച്ച് റ്റ്യൂബ് ഇട്ടു. (ട്രാക്കിയോസ്റ്റമി) തുടര്‍ന്ന് ഒട്ടേറെ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. 

അതിനു ശേഷം സ്ഥിതി മെച്ചപ്പെട്ടതേയില്ല. സജീവിന്റെകൊല്ലത്തെ വീട്ടില്‍ എഴുന്നേല്‍ക്കാനൊന്നും വയ്യാത്ത അവസ്ഥയിലാണു ഇപ്പോള്‍ അനിത. നേരത്തെ വീല്‍ ചെയറില്‍ ആയിരുന്നു

വലിയ തുക ചികിത്സക്കു ചെലവായി. ഇന്ത്യയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒന്നുമില്ല.
അനിതയുടെ വീട് പെരുമ്പാവൂരാണു. പക്ഷെ വീട്ടുകാരുമായി അത്ര അടുപ്പമൊന്നുമില്ല.
കൊച്ചു കുട്ടികളെ പരിരക്ഷിക്കുന്നതു പോലെ അനിതയെ പരിചരിച്ചു കൊണ്ട് സജീവ് കൂടെയുണ്ട്. 'നവജാത ശിശുവിനെ അമ്മ നോക്കുന്നതു പോലെയാണു സജീവ് എന്നെ ശുശ്രൂഷിക്കുന്നത്' അനിത പറയുന്നു.

ചികിത്സയും ജോലിക്കു പോകാന്‍ കഴിയത്തതുമെല്ലാം കാരണം കുടുംബം സാമ്പത്തിക വിഷമത്തിലായി.
കാനഡയിലെത്തിയാല്‍ ചികിത്സയും സംരക്ഷണവുമെല്ലാംഎളുപ്പമാകും. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. സജീവിനു ജോലി തുടരുകയുമാവാം.

പക്ഷെ അനിതക്കു സാധാരണ വിമാനത്തില്‍ പോകാനാവില്ല. സ്റ്റ്രെച്ചറില്‍ കിടന്നു പോകാന്‍അനുവദിക്കുന്ന വിമാനത്തിലേ യാത്ര പറ്റൂ. കൂടാതെ മെഡിക്കല്‍ സഹായിയും വേണം.
സ്‌ട്രെച്ചറില്‍ പോകാന്‍ വിമാനത്തിനു 51000 ഡോളര്‍ എങ്കിലും ചെലവ് വരുമെന്നാണു 
ന്യു ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ നല്‍കിയ എസ്റ്റിമേറ്റ്. മറ്റു ചെലവുകള്‍ വേറെയും. മറ്റു സഹായങ്ങളൊന്നും ഹൈക്കമ്മീഷന്‍ നല്‍കുകയുണ്ടായില്ല 

അതിനാല്‍ ഗോ ഫണ്ട് മീ കാമ്പയിന്‍ വഴി ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുകയാണ്. അനിതയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും കാണുമ്പോള്‍ അറിയാതെ വന്നു ചേരുന്ന ദുരന്തത്തിന്റെആഴം ബോധ്യമാകും. രോഗവും ദുരിതവുമൊക്കെ ആര്‍ക്കും സംഭവിക്കാമല്ലോ.

ഈ സഹോദരിയെ സഹായിക്കാന്‍   
മലയാളികള്‍   പ്രതേകിച്ച് യു.എസിലും കാനഡയിലുമുള്ള മലയാളികള്‍ സൗമനസ്യം കാട്ടേണ്ട അവസരമാണിത്.

സംഭാവനകള്‍ നല്‍കാന്‍ ഗോ ഫണ്ട് മീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.gofundme.com/sx8rj-medical-and-travel-expenses

വിവരങ്ങള്‍ക്ക്: ഷീല ശ്രീകുമാര്‍: 732-925-8801
സജീവ് : 91 95623 58137

കാനഡയിലെത്താന്‍ സഹായം തേടി മാധ്യമ പ്രവര്‍ത്തകകാനഡയിലെത്താന്‍ സഹായം തേടി മാധ്യമ പ്രവര്‍ത്തക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക