Image

പുരികക്കൊടികള്‍ പാറുമ്പോള്‍ (വീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)

Published on 18 February, 2018
പുരികക്കൊടികള്‍ പാറുമ്പോള്‍ (വീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)
കാമ്പസ് പ്രണയങ്ങള്‍ക്ക് തീവ്രത കൂടുമെങ്കിലും അതിനൊക്കെ ആയുസ്സ് കുറവാണ്. അവരുടെ പ്രണയ ചാപല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യവുമില്ല. പ്രേമം തലക്ക്പിടിച്ചാല്‍ പിന്നെ പരിസരബോധം മറന്നു പോകുന്നവരാണു കമിതാക്കള്‍. പ്രത്യേകിച്ച് കൗമാര പ്രായക്കാര്‍. ചുറ്റും നടക്കുന്നത് ഭാഗവത പാരായണമോ, ഗീത/അല്ലെങ്കില്‍ ബൈബിള്‍ പ്രഭാഷണമോ, അഷ്ടപതിയോ, പൂജയോ ആരാധനയോ എന്നൊന്നും അവര്‍ അറിയാറില്ല. അതിനൊക്കെ കാരണം ഒഴിയാത്ത ആവനാഴിയില്‍ നിന്നും കാമദേവന്‍ തൊടുത്തു വിടുന്ന പൂവമ്പുകളാണെന്നാണ്പുരാണങ്ങള്‍ പറയുന്നത്. അദ്ദേഹം കരിമ്പിന്റെ വില്ലൊക്കെ കൂടെ കൊണ്ടു നടക്കുമെങ്കിലും ചിലപ്പോള്‍ സുന്ദരിമാരുടെ കണ്‍പുരികങ്ങള്‍ വില്ലായി ഉപയോഗിക്കാറുണ്ട്. പ്രേമം വന്നു തറയ്ക്കുന്നത് കരളിലോ, കണ്ണിലോ, കാതിലോ എവിടെയായാലും ആ വിവരം അതിനുത്തരവാദിയായവനെ അറിയിക്കാന്‍ പല മാര്‍ഗങ്ങളും കന്യകമാര്‍ ഉപയോഗിക്കുന്നു.

കാലില്‍ ദര്‍ഭമുന കൊണ്ടുവെന്ന നാട്യേന നിഷ്ക്കളങ്കയായ ഒരു മുനികുമാരി രണ്ടു നാലടി നടന്നതിനു ശേഷം നിന്നു. ഒന്നു തിരിഞ്ഞു്‌ നോക്കാന്‍.  പ്രിയം തോന്നിയവനെ ഒരു നോക്കു കാണാന്‍. പ്രശസ്ത ചിത്രകാരന്‍ രവിവര്‍മ്മ അതു ചിത്രമായിവരച്ചു വച്ചൈങ്കിലും അക്കാലത്ത് അതു കണ്ടവര്‍ ചുരുക്കം. അതേക്കുറിച്ച് വായിച്ചവര്‍ ആ രംഗം ഭാവന ചെയ്തു മനപ്പായസം കുടിച്ചു. ഇന്നു ദ്രുശ്യ മാധ്യമങ്ങള്‍ നമ്മുടെ മുന്നില്‍ ഉരുളിയോടെ മധുരപായസം നിറച്ചുവച്ചിരിക്കയാണു. നമുക്ക് ആലോചിച്ച് മനസ്സില്‍ അതു പാകം ചെയ്യേണ്ട കാര്യമില്ല. അന്നു ഈ സോഷ്യല്‍ മീഡിയകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.

ഇപ്പോഴിതാ ഒരു സിനിമക്ക്‌വേണ്ടി ചിത്രീകരിച്ച രംഗത്തില്‍ കണ്‍പുരികങ്ങളെ കൊണ്ട് ഒരു പെണ്‍കുട്ടി അവളിഷ്ടപ്പെടുന്ന ആണ്‍കുട്ടിക്കു വേണ്ടി കണ്‍പുരിക പീലികൊണ്ട് സന്ദേശം കൊടുക്കുന്നത് *സോഷ്യല്‍ മീഡിയയില്‍ (സമൂഹ മാധ്യമത്തില്‍) *വൈരല്‍ (അതിവേഗം പ്രചരിക്കുന്നു) ആകുന്നു. (*ചിലവാക്കുകള്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ നിലവിലുള്ള സംസാര ഭാഷയില്‍പറയുന്നത് കൂടുതല്‍ വ്യക്തത ഉണ്ടാക്കും.) ആ ദ്രുശ്യം കണ്ടവരുടെ സംഖ്യ 65 ലക്ഷം കവിഞ്ഞുവെന്നു നമ്മളെ മീഡിയകള്‍ തന്നെ അറിയിക്കുന്നു. ഒരു രാത്രി കൊണ്ട്‌ സിനിമയിലെ അഭിനേതാക്കളും പാട്ടും പ്രശസ്തി കൈവരിക്കുന്നു. എന്നാല്‍ അഭിമാനകരമായ ഒരു പ്രശസ്തിയല്ലായിരുന്നു അത്. ചില മുസ്ലീം മതമൗലികവാദികള്‍ പ്രസ്തുത ഗാനവും ആ ഗാനം നടക്കുമ്പോള്‍ കാണിക്കുന്ന ദ്രുശ്യവും പ്രവാചകനെ നിന്ദിക്കുന്നതാണെന്നു ആരോപിക്കയും ഹൈദ്രാബാദിലേയും മുമ്പായിലെയും മത വിശ്വാസികള്‍ സിനിമസംവിധായകനും അഭിനേത്രിക്കും എതിരെ കോടതിയില്‍ കേസ്‌ കൊടുക്കുകയും ചെതപ്പോള്‍ ഒരു സിനിമ ദ്രുശ്യവും പാട്ടും മതനിന്ദയായി പരിണമിച്ചു.

കോളേജിലെ വാര്‍ഷികാഘോഷ വേളയില്‍ കുറെ കുട്ടികള്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുപാടുന്നു. ഈ പാട്ടു 1978-ല്‍ എഴുതപ്പെട്ടതും മലബാറിലെ കല്യാണ സദസ്സുകളിലും മറ്റുപരിപാടികളിലും പാടാറുള്ളതുമാണ്. കേരളത്തിലെ ജനങ്ങള്‍ ജാതിമത ഭെദമെന്യേ അതിനെ നെഞ്ചോടുചേര്‍ത്തു. പാട്ടിന്റെ വരികള്‍ താഴെ കൊടുക്കുന്നു. ഈ പാട്ടു അരങ്ങില്‍ മുഴങ്ങുമ്പോള്‍ സദസ്സിലിരിക്കുന്ന കുട്ടികള്‍ മുഴുവന്‍ അതു ശ്രദ്ധിക്കുന്നില്ല. അവര്‍ കൂട്ടുകാരുടെ സാമീപ്യത്തില്‍ സന്തോഷം പങ്കിടുകയാണു. അക്കൂട്ടത്തില്‍ ചിലര്‍ പ്രേമാര്‍ദ്രരാകുന്നു. അവരുടെ കണ്‍പീലികളില്‍നിന്നും പ്രണയാഭ ചൂടുന്ന പൂമ്പാറ്റകള്‍ പറന്നു പോകുന്നു. കണ്‍പുരികങ്ങള്‍ പ്രണയ ധനുസ്സുകളാകുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരു അഭിനേത്രി പുരികത്തുമ്പാലെയ് ത മാരശരങ്ങള്‍ ചെന്നു തറച്ചത് അവളുടെ പ്രിയനിലല്ല മറിച്ച് അതു കണ്ടുനിന്നവരിലാണു. അവളുടെ ചുണ്ടില്‍ അടക്കിയ ചിരിയുടെ ശക്തിയാല്‍ ഇളകിയ നയനങ്ങള്‍ ഒരുമാത്രനേരം അടഞ്ഞ്‌ പോയതും കണ്ട് ആവേശഭരിതരായത്കാണികളാണു. 

വാസ്തവത്തില്‍ ഗായകസംഘത്തിന്റെ പാട്ടിലൊന്നുമല്ലായിരുന്നു അവിടെ കൂടിയ രണ്ടു കുട്ടികളുടെ ശ്രദ്ധ. അവര്‍ അവരുടെ സാങ്കല്‍പ്പിക ലോകത്തില്‍ പാറിപറക്കുകയായിരുന്നു. എന്നാല്‍ അതുപാട്ടിന്റെ വരികള്‍ക്കൊപ്പം നടീനടന്മാര്‍ നടിക്കയായിരുന്നു എന്ന തെറ്റിദ്ധാരണ സമൂഹത്തിലെ മതമൈത്രിയെ ഉലക്കുകയാണുണ്ടായത്. ആ ആവിഷ്ക്കാരത്തെ അനുകൂലിക്കാതെ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റുവെന്നു കരുതുകയും എതിര്‍പ്പുകള്‍ ഉന്നയിക്കയും ചെയ്തു. തീരെ ചിന്തിക്കാത്തവര്‍ ആ ആണ്‍കുട്ടിയും പെണ്‍കുട്ടിയും നബിയും സയ്യിദ് ഖദീജയാണെന്നു കരുതി. ആ പാട്ടില്‍ പ്രവാചകനേയും ഭാര്യയേയും നിന്ദിക്കുന്നു എന്നു ചിലര്‍ കരുതി. ഈ പ്രശ്‌നങ്ങളൊന്നും തന്നെ നമ്മുടെ കേരള നാട്ടില്‍ നിന്നല്ല ആദ്യമുണ്ടായത്. മലയാളം അറിയാത്ത തെലുങ്കന്മാരും മറാത്തികളുമാണു പൊല്ലാപ്പുകള്‍വരുത്തിവച്ചത്. അതു ഒരു പക്ഷെപാട്ടുമൊഴിമാറ്റം ചെയ്തവര്‍ ശ്രദ്ധിക്കാതെ പോയത്‌ കൊണ്ടാകാം. വിലസുക എന്ന മലയാള വാക്കിനു flirt എന്നു ഇംഗ്ലീഷില്‍ പരിഭാഷ ചെയ്യാം. അതേപോലെ മോഹം എന്ന പദത്തിനും ഇംഗ്ലീഷില്‍  lust.... എന്നു പരിഭാഷ ചെയ്യാം. 

വര്‍ഷങ്ങള്‍ക്കു മുമ്പ് ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹം റഷ്യയില്‍ പോയി പ്രസംഗിച്ചതും അതു ദ്വിഭാഷി പരിഭാഷ ചെയ്തതും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വായനക്കാരില്‍ ചിലര്‍ ഓര്‍മ്മിക്കുന്നുണ്ടാകും. ഞാന്‍ ഇന്നുരാവിലെ അമേരിക്കയില്‍നിന്നും പുറപ്പെട്ടു എന്നു അദ്ദേഹം I left America this morning
എന്നു  ഇംഗ്ലീഷില്‍പറഞ്ഞത് പരിഭാഷ ചെയ്തയാല്‍ ലെഫ്ട് എന്ന വാക്കിന്റെ അര്‍ത്ഥം ഉപേക്ഷിക്കുക എന്നര്‍ത്ഥത്തില്‍ abandoned എന്ന വാക്കുപയോഗിച്ച് I abandoned America this morning എന്നുപരിഭാഷ ചെയ്തു.

മാണിക്യമലരായ പൂവി
മഹതിയാം ഖദിജ ബീവി
മക്കയെന്നപുണ്യനാട്ടില്‍
വിലസിടും നാരി, വിലസിടും നാരി
ഹാത്തിമ്മു ന
ബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്
കണ്ട നേരം ഖല്‍ബിനുള്ളില്‍
മോഹമുദിച്ചു മോഹമുദിച്ചു
കച്ചവടവും കയിഞ്ഞ്
മുത്ത്‌റസൂലുള്ളവന്ന്
കല്ലിയാണാലോചനയ്ക്കായി
ബീവി തുനിഞ്ഞു ബീവിതുനിഞ്ഞു

പാട്ടിലെ വരികളില്‍പ്രവാചകനെയോ അദ്ദേഹത്തിന്റെഭാര്യയായ സയ്യിദ ഖദിജയേയൊ നിന്ദിക്കുന്നില്ല. (സയ്യിദ എന്ന വാക്ക്‌ സമുന്നതയായ എന്നര്‍ത്ഥത്തില്‍ ബഹുമാന്യരായ സ്ര്തീകളുടെ പേരിനുമുന്നില്‍ ചേര്‍ക്കുന്ന അറബി പദം). സയ്യിദ ഖദിജയെ അമീരറ്റ് ഖുരായിഷ് (ഖുരായിഷിലെ രാജകുമാരി) അല്‍ തഹിര - പരിശുദ്ധ എന്നൊക്കെയാണു വിശേഷിപ്പിച്ചിരുന്നത്. അവര്‍ സുന്ദരിയും ധനാഢ്യയും ആയിരുന്നു. തന്റെ അച്ചടക്കവും ഒതുക്കവും ആര്‍ജ്ജവവും കച്ചവടത്തിനുവേണ്ടി വിട്ടുവീഴ്ചചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അവര്‍ ഒരു വിധവയായതിനാല്‍ തന്റെ കച്ചവടം നടത്തിക്കൊണ്ടുപോകാന്‍ സത്യസന്ധനായ ഒരാളെ അന്വേഷിക്കുമ്പോഴാണു അവര്‍ സത്യസന്ധനായ മുഹമ്മദിനെപ്പറ്റി കേള്‍ക്കുന്നതും  തന്റെ കച്ചവടത്തില്‍ സഹായിക്കാന്‍ ക്ഷണിക്കുന്നതും. 

അന്നു അദ്ദേഹം നബിയായിട്ടില്ല. എങ്കിലും പാട്ടില്‍ ഹാത്തിം നബിയെ (അര്‍ത്ഥം അവസാനത്തെ പ്രവാചകന്‍) എന്നു വിശേഷിപ്പിച്ചിട്ടുണ്ടു. സുന്ദരനായ അദ്ദേഹത്തെ കണ്ട നേരം സയ്യിദ ഖദിജയില്‍ മോഹമുദിച്ചു. മോഹമുദിച്ചത് നബിക്കല്ല. കച്ചവടം കഴിഞ്ഞു വന്നപ്പോള്‍ അവര്‍ അവരുടെ മിത്രം വഴി കല്യാണം ആലോചിച്ചു. ഇത്രയുമേ ഈ പാട്ടില്‍ വിവരിക്കുന്നുള്ളു. 

ഇതില്‍ യാതൊരു മതനിന്ദയുമില്ലെന്നാണു സാധാരണവായനക്കാരായ നമുക്കൊക്കെ തോന്നുക .പ്രസ്തുത ഗാനാലാപന സമയത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും കടാക്ഷ വിക്ഷേപങ്ങള്‍ നടത്തി. അതു ഇസ്‌ലാമിനു എതിരാണെന്ന വാദഗതിയും വന്നു. ഇസ്ലാം മതപ്രകാരം സ്ര്തീലിംഗക്കാര്‍ പര്‍ദ്ദ ധരിക്കണം. നടക്കുമ്പോള്‍ ശരീര ഭാഗങ്ങള്‍ കുലുങ്ങുവിധം നടക്കരുതെന്നൊക്കെയാണ്. ഭാരതം മതേതര രാഷ്ട്രമാകുമ്പോള്‍ ഒരു മതത്തിന്റെ സംഹിതകള്‍ എല്ലാവരും പാലിക്കണമെന്നു നിര്‍ബന്ധിക്കുന്നത് ന്യായമല്ലല്ലോ. എതിര്‍ ലിംഗക്കാരോടു തോന്നുന്ന പ്രണയവും, ഇഷ്ടവും, അടുപ്പവുമൊക്കെ ദൈവവിരോധമുണ്ടാക്കുമെന്ന ധാരണ മനുഷ്യരില്‍ കുത്തിവച്ചവന്‍ ആരായാലും ആള്‍ സമര്‍ത്ഥനായ ഒരു ജന ദ്രോഹിതന്നെ. ഇന്നും ആ കുത്തിവയ്പ്പിലെ ബാക്ടീരിയകള്‍ സജീവമായി മനുഷ്യ സമൂഹത്തില്‍ സാംക്രമികമായി പടരുന്നു.

ശുഭം
Join WhatsApp News
GEORGE V 2018-02-19 09:32:06
ശ്രീ ആൻഡ്രൂസിനോട് പൂർണമായും യോജിക്കുന്നു. പുതിയ തലമുറ മാറണമെങ്കിൽ, മത പഠനം പ്രായപൂർത്തി ആയതിനുശേഷം മാത്രമേ നടത്താവൂ എന്നൊരു നിയമം ഉണ്ടാവണം. മദ്യപിക്കാൻ, പുക വലിക്കാൻ, വോട്ടു ചെയ്യാൻ, വിവാഹം കഴിക്കാൻ ഇതിനൊക്കെ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ മതപഠനം ജനിക്കുന്ന അന്ന് മുതൽ.
ഇന്നത്തെ സാഹചര്യത്തിൽ നടക്കുന്ന കാര്യം അല്ല എന്നറിയാം. അതുകൊണ്ടു വിഢികളുടെ സ്വർഗം നീണാൾ വാഴട്ടെ.
Christian 2018-02-19 10:43:26
Be careful of the Hindutva people who advocate rationalism saying there is no god. It may be motivated propaganda. The Hindus will still be Hindus, even when they say they dont believe in god. But a Christian or Muslim will lose his faith when he says there is no god.
keraleeyan 2018-02-19 10:45:12
മുസ്ലിം വര്‍ഗീയവാദികളെ ഇന്ത്യയില്‍ അടിച്ചമര്‍ത്തണം. നിഷ്‌കരുണം. ആര്‍.എസ്.എസ്. വര്‍ഗീയത തന്നെ ധാരാളം 
andrew 2018-02-19 11:51:04

Why we have to abandon the god you made & its corporate religion. 

Being faithful to a god or religion is voluntary ignorance. God is a primitive idea which has not evolved in its attitude but they came in different names and shapes. Morality evolved with the evolution of civilization. So, we can respect morality more than god. If god is a moral being all he has done must be moral, but so far all he has done is immoral. But the faithful claim that god is moral but the humans are immoral. If god created humans and control the humans, god is responsible for the actions of humans. Gods has failed to prevent bloodshed, poverty, rape, human trafficking, slavery & hundreds of evils like that. In fact, all the gods were mass murderers. The average human is far better than many of the gods.

Morality is a product of human culture that evolved throughout its beginning. But the moral codes in the ‘scripture’ are barbaric. If it came from god, that god is an uncultured barbarian. Most gods, in the beginning, were very local, Christianity & Islam spread through guns, violence, torture & forceful conversion. Christianity spread to Europe only because the Galilean with a sunburned skin got remade to a European. A dark or brown skin Jesus cults would have remained to be small local units like it was in the beginning. The gods being local can never give out universal morality. So, morality is not a product of your god. Morality is a product of cultural evolution. 

 Slavery in any form is evil, but the gods supported it and in fact, god wants you to be a slave with absolute obedience. Slavery can never achieve goodness, a god who demands you to be a slave is not good. Absolute obedience is an escapism from your responsibility or guilt. ‘god told me to do it’ is a false claim. You are evil and so you did evil and you blame it on god. Humans, when they realized the consequences of good and bad deeds chose good and those humans are far better than your god. A god who demands blood or gets pleased with blood is the real devil. Carnivores won’t kill for pleasure or to enjoy the smell of burned meat. They only kill for food and it is not their choice either, Nature has built them to be so. But humans who have ‘free will’ & soul just murder, murder for their god, religion, faith or political party. The biblical murder Cain murdered his brother because of a god who got pleased with sacrifice of a life and blood. It continued through generations through Abe who murdered own son to Joshua the murder of all living things to the father god who killed his son god and through Crusaders, colonial missionaries, jihadists, ISIS, through Buddhist monks to the virgin men in the blood of the lamb in Revelations. Bible begins with bloodshed & ends with blood. The bible gave birth to 3 major Religions too. How can anyone call this god or gods, good or moral!

 Humans were a moral being even before men invented gods. In fact, there are several species of animals big and small which shows empathy, sorrow & love. So, morality is in Nature, it did not come from an immoral god. But if you claim that morality came from god, your god is an absolute failure and irresponsible & unconcerned being. If your god cannot give food to the millions of hungry people or prevent the rape of a girl, your god doesn’t exist. All the gods you created were bloodthirsty if they told you not to kill it was because they wanted to kill large multitude- look at all the Biblical gods and their followers, all are mass murderers.

  

 

JOHN 2018-02-19 12:15:38
ഇവിടെ ശ്രീ ആൻഡ്രൂസ്സ് എഴുതിയ കംമെന്റിലും ശ്രീ ജോർജ് എഴുതിയ കംമെന്റിലും എവിടെ ആണീ ഹിന്ദു പ്രൊപോഗണ്ട എന്ന് മനസ്സിലാവുന്നില്ല. അവർ രണ്ടു പേരും റാഷണലിസ്റ് അല്ലെങ്കിൽ യുക്തി വാദികൾ ആയി മാറിയ ക്രിസ്ത്യാനികൾ ആണ്. അവരെ ഹിന്ദുക്കളായും ആർ എസ് എസ് കാരായും അധിക്ഷേപിക്കുന്നതിനു പകരം അവരുടെ വാദഗതികൾക്കു പ്രതിപക്ഷ ബഹുമാനത്തോടെ മറുപടികൾ എഴുത്തു. അവരുടെ വാദത്തെ ഖണ്ഡിക്കാൻ നോക്കാതെ വ്യാജ പേരിൽ ചെളി വാരി എറിയുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല
P R Girish Nair 2018-02-19 05:13:26
ഈ അടുത്ത കാലത്തായി  യുവാക്കൾ ഏറ്റെടുത്ത ഒരു പാട്ടാണ് ഒമർ ലുലു ചിത്രമായ
ഒരു അഡാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി.... എന്ന് തുടങ്ങുന്ന ഗാനം. പ്രശസ്തിയ്ക്കൊപ്പം വിവാദവും ഈ ഗാനത്തിന് പുറകേയെത്തി.  ഈ ഗാനവും ചിത്രീകരണവും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലർ പരാതി നല്കുകയുണ്ടായി.  1978ൾ  പി.എം.എ. ജബ്ബാര് മൗലവി എഴുതിയപ്പോൾ തന്നെ ഈ ഗാനം  പ്രശസ്തമായിരുന്നു.  ഈ ഗാനം വർഷങ്ങളായി പ്രചാരത്തിലുള്ള ഒരു മാപ്പിളപ്പാട്ടാണ് ഈ ഗാനം.  അന്നൊന്നും ഉണ്ടാകാത്ത മതവികാരം ആണ് ഇപ്പോൾ ചിലർ ഉയർത്തി പിടിച്ചിരിക്കുന്നത്.

പ്രണയവും വിവാഹവും സ്നേഹവും പാപമാണോ എന്നാണ്  ഇപ്പോൾ ഉയരുന്ന വിവാദങ്ങളോട് എൻറെ വ്യക്തിപരമായ ചോദ്യം?

andrew 2018-02-19 06:24:58

മതത്തിന്‍ ചങ്ങലയും വിഡ്ഢികളുടെ പറുദീസയും !!!!!!

Religion is in totalitarian control of human life even before the birth of an individual. Religion is ordering what time to mate, how to mate, what goes into the vagina and so on. The problem is not new, it began with the birth of Semitic religions. The primitive barbarian gods in the old testament bible demanded the circumcision of males to 10 commandments to 800+ commandments. It is sad to see when liberated intelligence is searching life in other planets, religion is covering women in sacks. Parents, teachers, relatives, society; all are pushing the humans into the quagmire of religion.

I was always hopeful that the young generation will ‘abandon’ religion and be free to enjoy the real heaven of daily life. But when you see what is going around and more and more are lured into the tarpit of religion, optimism is withering. Let us hope, more and more will escape the clutches of the slavery of religion and enjoy the only heaven humans can enjoy. Religion can give you only a ‘fool’s paradise’.

Vayanakaaran 2018-02-19 13:51:11
ശ്രീ ജയൻ വർഗീസ് ഇടപെടേണ്ട ഒരു വിഷയമാണ് മതവും ദൈവവും.  അദ്ദേഹം കവിതയോ ലേഖനമോ ആയി വരുന്നത് കാത്തിരിക്കാം. നിന്നെക്കൊണ്ടോന്നും ഞാൻ പാട്ടു പാടിക്കില്ലെന്നു ദൈവം പറയുമോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക